തെരുവുകളിൽ എല്ലാം തന്നെ ചെറിയ ഭക്ഷണ പുലികളുമായി നടക്കുന്ന ഒരുപാട് ആളുകളെ നമ്മൾ കണ്ടിട്ടുണ്ടാകും അവർക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള ഒരു ജോലിയാണ് അത്. കാരണം നമ്മുടെയെല്ലാം ജീവിതമെല്ലാം ഒരുപോലെ ആകണമെന്നില്ലല്ലോ. പലരുടെയും ജീവിത സാഹചര്യങ്ങളിൽ ഓരോ തരത്തിൽ ആയിരിക്കും.
എത്ര തന്നെ അധ്വാനിച്ചാലും അതിനൊത്ത രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പലർക്കും സാധിക്കണമെന്നില്ല അത്തരത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അധ്വാനിക്കുന്ന ഒരുപാട് ആളുകൾ ഉള്ള സമൂഹമാണ് നമ്മുടേത്. ആ സമൂഹത്തിൽ ജീവിക്കുന്ന നമ്മൾ അവരെ ഉപദ്രവിക്കുകയല്ല സഹായിക്കുകയാണ് വേണ്ടത്. ഇവിടെ മനസ്സാക്ഷിയില്ലാത്ത ഇയാൾ ചെയ്യുന്നത് കണ്ടോ.
വഴിയാത്രക്കാരനിൽ നിന്നും ഭക്ഷണപ്പൊതി വാങ്ങിയശേഷം അയാൾ പൈസ നൽകാതെ അയാളെ പറ്റിക്കാൻ ആണ് നോക്കിയത് എന്നാൽ അയാൾക്ക് നല്ല എട്ടിന്റെ പണിയാണ് ബസ് ഡ്രൈവർ കൊടുത്തത്. അയാൾക്ക് പൈസ കൊടുക്കാതെ പറ്റിക്കുന്നത് ബസ് ഡ്രൈവർ കണ്ടിരുന്നു അയാൾ ബസ് നിർത്തുകയും അയാൾക്ക് പൈസ കൊടുത്തതിനുശേഷം വഴിയാത്രക്കാരനെ ശകാരിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം.
നമ്മൾ ആരും തന്നെ ഇത്തരം മനസ്സാക്ഷിയില്ലാത്ത പ്രവർത്തികൾ ചെയ്യാതിരിക്കുക. കാരണം അവരും മനുഷ്യരാണ് ജീവിക്കാൻ വേണ്ടിയാണ് അവരും ഓരോ തൊഴിൽ ചെയ്യുന്നത്. എല്ലാ തൊഴിലിനും അതിന്റെ തായ് മഹത്വവും ഉണ്ട്. മാത്രമല്ല എല്ലാ അധ്വാനത്തിന്റെയും വില ഒന്ന് തന്നെയാണ്. വീഡിയോ കാണാൻ ഇതാ നോക്കൂ.