നമ്മൾ ഒരു സാമൂഹിക ജീവിയാണെന്ന് എനിക്ക് സമൂഹത്തിനോട് നമുക്ക് കുറെ ഉത്തരവാദിത്തങ്ങൾ ഉണ്ട്. അത്തരം ഉത്തരവാദിത്തങ്ങളിൽ നിന്നും നമുക്ക് ഒളിച്ചോടാൻ സാധിക്കില്ല. എന്നാൽ പല സാഹചര്യങ്ങളിലും നമ്മൾ സാമൂഹിക ഉത്തരവാദിത്വങ്ങളെ മറന്നുകൊണ്ട് ജീവിക്കും. അത്തരം സന്ദർഭങ്ങളിൽ ഇതുപോലെയുള്ള ദൃശ്യങ്ങൾ നമ്മളെ അതെല്ലാം ഓർമ്മിപ്പിക്കുകയും ചെയ്യും. സ്കൂളിൽ പോകുന്ന ഈ 10 വയസ്സുകാരന്റെ നന്മ നിറഞ്ഞ പ്രവർത്തിയാണ് ,
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ 10 വയസ്സുകാരൻ സ്കൂളിൽ പോവുകയാണോ അതോ സ്കൂളിൽ നിന്നും തിരികെ വരികയാണോ എന്നൊന്നുമറിയില്ല എന്നാൽ കോരിയിൽ റോഡ് മുഴുവൻ വെള്ളം കയറി ഇരിക്കുകയാണ്.വെള്ളമെല്ലാം പോകുന്നതിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ചാലുകൾ ആണെങ്കിലോ വേസ്റ്റുകൾ നിറഞ്ഞ നന്ദി നിൽക്കുകയാണ്.
അത് എടുത്തുമാറ്റിയാൽ മാത്രമേ വെള്ളത്തിന് പോകാൻ സാധിക്കുകയുള്ളൂ.അഴുക്കുപിടിച്ച ആ സ്ഥലം വൃത്തിയാക്കാൻ ആരും തന്നെ തയ്യാറാകില്ല എന്നാൽ ഈ കൊച്ചു മിടുക്കൻ ചെയ്തത് കണ്ടോ അവന്റെ കൈകൾ കൊണ്ട് ആ വീഴ്ചയും ചവറുകളും അവൻ നീക്കം ചെയ്തു ഒടുവിൽ ആവെള്ളമെല്ലാം അതിലൂടെ പോവുകയും ചെയ്തു. പിന്നീട് അവയിലൂടെ വരുന്ന ആളുകൾക്ക് വരാൻ സാധ്യതയുള്ള ഒരു അപകടത്തെയാണ് ആ കൊച്ചു മിടുക്കൻ മാറ്റി കൊടുത്തത്.
ഇതുപോലെയുള്ള പ്രവർത്തികൾ നമ്മളിൽ എത്ര പേരാണ് ചെയ്യുന്നത്. ഇനിയെങ്കിലും നമ്മൾ ഇതൊന്നും കാണാതെ പോകരുത് അറിയാതെ പോകരുത് എല്ലാം നമ്മുടെ ഉത്തരവാദിത്വങ്ങളാണ് അതിനെ കൃത്യമായി നമ്മൾ തിരിച്ചറിയുക വേണം. കാരണം നമ്മളെല്ലാവരും ഒരു സാമൂഹിക ജീവിയാണ് ഈ സമൂഹത്തിനോട് നമുക്കെല്ലാം ഒരു ഉത്തരവാദിത്വവും ഉണ്ട്. ദൃശ്യങ്ങൾ കാണുവാൻ വീഡിയോ നോക്കൂ.