സ്കൂളിൽ മീറ്റിംഗ് ആണ് അച്ഛനെയാണ് കൊണ്ട് ചെല്ലാൻ പറഞ്ഞിരിക്കുന്നത് അതുകൊണ്ടുതന്നെ അവൾക്ക് മടിയാണ് ഈ കാര്യങ്ങൾ അമ്മയോട് പറയുമ്പോൾ ആയിരുന്നു പെട്ടെന്ന് അച്ഛൻ കയറി വന്നത് സ്കൂളിലെ മീറ്റിംഗ് അല്ലേ അച്ഛൻ വരാമല്ലോ എന്ന് വളരെ സ്നേഹത്തോടെ അച്ഛൻ പറഞ്ഞപ്പോൾ അവൾ വേണ്ട എന്ന് പറഞ്ഞു അതിന്റെ വാലു പിടിക്കാൻ അമ്മയും നിങ്ങൾ എന്തു പറയാനാണ് അവിടെ പോയിട്ട് ഇംഗ്ലീഷ് അറിയില്ല മലയാളവും മര്യാദയ്ക്ക് പറയാൻ അറിയില്ല വിദ്യാഭ്യാസമുള്ളവർക്ക് അവിടെ കടക്കാൻ സാധിക്കും.
നിങ്ങൾ അവിടെ പോയിട്ട് വെറുതെ നിൽക്കാൻ അല്ലേ വേണ്ട അതിന്റെ ആവശ്യമില്ല പിന്നെ ഇവളുടെ അച്ഛന്റെ സ്ഥാനത്ത് ഒരാൾ വേണം അത്രയല്ലേ ഉള്ളൂ എന്റെ അനിയനെ കൊണ്ട് വിടാം അതാകുമ്പോൾ എങ്ങനെ സംസാരിക്കണം എന്ന് നല്ലതുപോലെ അറിയാം. മകൾക്ക് വളരെയധികം സന്തോഷമായി കാരണം വൃത്തിയില്ലാത്ത വസ്ത്രം അണിഞ്ഞ് മുഷിഞ്ഞ കോലത്തിൽ നടക്കുന്ന അച്ഛനെ കൂട്ടുകാരുടെ മുമ്പിൽ തന്റെ അച്ഛനാണെന്ന് കാണിക്കുന്ന അവൾക്ക് നാണക്കേടാണ്. സ്കൂളിലേക്ക് എത്തിയ പരിപാടികളെല്ലാം.
തുടങ്ങി പ്രിൻസിപ്പൽ ഒരു വിശിഷ്ട വ്യക്തിയുണ്ടെന്ന് അയാൾ വേദിയിലേക്ക് ക്ഷണിക്കുകയാണ് എന്നും പറഞ്ഞു. ആ വിശിഷ്ട വ്യക്തിആ സ്കൂളിലെ രണ്ട് പാവപ്പെട്ട കുട്ടികളെ പഠിക്കാൻ സഹായിക്കുന്നവരാണ് ഇന്ന് ആ കുട്ടികൾ ഉയർന്നു വിജയം കൈവരിച്ചിരിക്കുന്നു അതുകൊണ്ടുതന്നെ അവരുടെ സ്പോൺസറെ എല്ലാവരുടെ മുൻപിലുമായി കാണിക്കുകയാണ്. സ്റ്റേജിലേക്ക് കയറിവരുന്ന അച്ഛനെ കണ്ട് അവൾ ഞെട്ടി എന്നെനിക്ക് വളരെയധികം.
സന്തോഷമുള്ള ദിവസമാണ് അതുപോലെ സങ്കടം ഉള്ള ദിവസവും എനിക്ക് വിദ്യാഭ്യാസം ഇല്ല എന്നെപ്പോലെ ഒരാളും ആവരുതെന്ന് വിചാരിച്ചാണ് ഈ കുട്ടികളെ ഞാൻ പഠിപ്പിച്ചത് പക്ഷേ എന്റെ മകൾക്ക് ഞാൻ വിദ്യാഭ്യാസം നൽകിയപ്പോൾ എനിക്ക് വിദ്യാഭ്യാസം ഇല്ലാത്തത് അവൾക്ക് ഒരു കുറവായി തന്നെ തോന്നി. അച്ഛന്റെ വാക്കുകൾ ഇടറി അവളുടെ കണ്ണുകൾ നിറഞ്ഞു അമ്മാവനോട് അവൾ പറഞ്ഞു എനിക്കെന്റെ അച്ഛൻ തന്നെ വന്നാൽമതി എനിക്ക് എല്ലാവരോടും അടുത്തും പറയണം ഇതിന്റെ അച്ഛനാണെന്ന്.