കിടപ്പിലായ ഭാര്യയുടെ നിർബന്ധപ്രകാരം രണ്ടാം വിവാഹം കഴിച്ചു. എന്നാൽ തിരിച്ചു വന്നപ്പോൾ കണ്ടത് നെഞ്ച് പൊട്ടുന്ന കാഴ്ച.

വിവാഹം കഴിഞ്ഞ് പുതു പെണ്ണിന്റെ കൈപിടിച്ച് കയറുമ്പോൾ അവരെ സ്വീകരിക്കാൻ ആ വീട്ടിൽ ആരും തന്നെ ഉണ്ടാകില്ലെന്ന് അയാൾക്കറിയാം. പക്ഷേ ആരുമില്ലെങ്കിലും തന്നെ സ്വീകരിക്കാൻ പുഞ്ചിരിയുള്ള മുഖവുമായി അകത്ത് കട്ടിലിൽ കിടക്കുന്ന സുലു ഉണ്ടായിരിക്കും. എന്റെ ആദ്യ ഭാര്യ. ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം മൂന്നുവർഷം കഴിഞ്ഞ് സുരഭിന്റെയും വയറിൽ ഒരു മുഴ കണ്ടു. അതിനെ തുടർന്ന് ഉണ്ടായതാണ് പിന്നീട് അങ്ങോട്ട് ഞങ്ങളുടെ ജീവിതത്തെ മുഴുവൻ മാറ്റിമറിച്ചത്.

   

അത് മുറിച്ച് മാറ്റുന്നതിനിടെ ഓപ്പറേഷനിൽ ഉണ്ടായ ഒരു ചെറിയ കയ്യബദ്ധം അവളെ ജീവിതകാലം മുഴുവൻ കിടപ്പിലാക്കുന്നതാണ് എന്ന് അപ്പോൾ അറിയില്ലായിരുന്നു. എന്റെ പ്രാണനായി സ്നേഹിച്ച അവളെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അവളെയും കൊണ്ട് ആശുപത്രികളിലേക്കും മാറിമാറി പോകുമ്പോഴും വണ്ടിയിൽ എന്റെ നെഞ്ചോട് ചേർന്ന ഒരു കുട്ടിയെ പോലെ അവൾ കിടക്കുമായിരുന്നു. അവൾ വിഷമിക്കരുതെന്ന് കരുതി പലപ്പോഴും കണ്ണീരിനെ അടക്കി പിടിച്ചെങ്കിലും വലിയ ചൂടോടുകൂടി തന്നെ അത് രണ്ട് അവളുടെ മുഖത്ത് വീഴും ആയിരുന്നു.

ഒരു ദിവസം അവൾ എന്നോട് ചോദിച്ചു. ഇക്കയ്ക്ക് എന്നെ മടുക്കുന്നില്ലേ. എത്ര നാളായി ഞാൻ ഇതുപോലെ ഇവിടെ കിടക്കുന്നു. എന്റെ ജീവിതമോ ഇങ്ങനെയായി ഇക്കക്ക് നല്ലൊരു ജീവിതം വേണ്ട. അതു പറഞ്ഞപ്പോഴേക്കും എനിക്കവിടെ നിന്ന് ഇറങ്ങിയോടാൻ ആണ് തോന്നിയത്. നീ എന്താണ് സുലു പറയുന്നത് നീയല്ലാതെ എന്റെ ജീവിതത്തിൽ മറ്റൊരാളില്ല. നിനക്ക് പകരം ഞാനാണ് ഇങ്ങനെ കിടക്കുന്നത് എങ്കിൽ നീ എന്നെ വിട്ടു പോകുമോ. സുലുവിനെ പിന്നീട് ഒന്നും പറയാൻ സാധിച്ചില്ല. പക്ഷേ ഞാൻ മറ്റൊരു വിവാഹം കഴിക്കണം എന്നത് അവളുടെ നിർബന്ധമായിരുന്നു.

എനിക്കതിന് ഒട്ടും മനസ്സ് വന്നില്ല പക്ഷേ അവളുടെ നിർബന്ധം തന്നെ വിജയിച്ചു. എനിക്കൊരു കൂട്ടായിട്ടല്ല ഞാൻ രണ്ടാമത് വിവാഹം കഴിച്ചത് അവൾക്കൊരു കൂട്ടായിട്ടായിരുന്നു. സുലുവിന്റെ കാര്യങ്ങളെല്ലാം തന്നെ പറഞ്ഞു ഉറപ്പിച്ച് ആയിരുന്നു നിക്കാഹ് കഴിഞ്ഞത്. ഞാൻ വീട്ടിൽ ഇല്ലാത്ത സമയം അവളുടെ കാര്യങ്ങൾ നോക്കുന്നതിന് ഒരാൾ വേണമായിരുന്നു. രണ്ടാമത് വിവാഹം കഴിച്ച പെൺകുട്ടിക്കും അത് സമ്മതമായിരുന്നു അവൾ സ്വന്തം ചേച്ചിയെ പോലെ തന്നെ സുലുവിനെ നോക്കാമെന്ന് ഉറപ്പും കൊടുത്തു.

പുതിയ പെണ്ണിന്റെ കയ്യും പിടിച്ച് അവളുടെ മുമ്പിൽ പോയി നിൽക്കാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ എനിക്ക് എതിരെ വരുന്ന ഒരു പെൺകുട്ടി എന്നെ നോക്കിയാൽ പോലും പിണങ്ങുന്നവളായിരുന്നു എന്റെ സുലു. മുറിയിലേക്ക് കയറിയപ്പോൾ അവൾ നല്ല ഉറക്കമായിരുന്നു. വിളിച്ചുണർത്താൻ നോക്കിയപ്പോൾ ആയിരുന്നു അവളുടെ ശരീരമാകെ തണുത്ത് വിറച്ചിരിക്കുന്നു. ചുണ്ടിന്റെ രണ്ട് സൈഡിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നു. എന്റെ ശരീരമാകെ തുറക്കുന്നത് പോലെ തോന്നി എന്റെ സുലു എന്നെ വിട്ടു പോയി.

എന്തിനായിരുന്നു നീ ചെയ്തത്. നിന്റെ നിർബന്ധപ്രകാരമല്ലേ ഞാൻ ഒരു വിവാഹം കഴിച്ചത് അത് കാണാൻ കഴിയാത്തതുകൊണ്ടാണോ നീ ഇപ്പോൾ ഇങ്ങനെ കാണിച്ചത്. തണുത്തുറഞ്ഞ ശരീരത്തിൽ കെട്ടിപ്പുണരുമ്പോഴും എനിക്ക് അറിയാമായിരുന്നു എന്റെ സുലുവിനെ എന്നെ വിട്ടു പോകാൻ കഴിയില്ലെന്ന്. കാലങ്ങൾക്ക് ശേഷം എന്റെ മകൾ ചുമരിൽ ഇരിക്കുന്ന സുലുവിന്റെ ഫോട്ടോ നോക്കി ആരാണെന്ന് ചോദിക്കുമ്പോൾ ഞാൻ ആ ഫോട്ടോ അവളുടെ കയ്യിൽ കൊടുത്ത് ഉമ്മയാണെന്ന് പറയും. അവൾ ആ ഫോട്ടോയിൽ നിർത്താതെ ഉമ്മ വയ്ക്കുമ്പോൾ ഇക്ക എന്നൊരു വിളി എനിക്ക് പുറകെ നിന്ന് ഞാൻ കേൾക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *