ഏറ്റവും അധികം വിശിഷ്ടമായ ഒരു മരമാണ് ആൽമരം. ആൽമരത്തിൽ അതിന്റെ ചുവട്ടിൽ ബ്രഹ്മാവും മധ്യഭാഗത്ത് മഹാവിഷ്ണുവും മുകൾഭാഗത്ത് ശിവഭഗവാനുമാണ് വസിക്കുന്നു എന്നതാണ് വിശ്വാസം . എല്ലാ ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഒരേയൊരു പുണ്യവൃക്ഷമാണ് ആൽമരം എന്ന് പറയുന്നത്. മരങ്ങളിൽ തന്നെ രാജാവ് എന്ന് വേണമെങ്കിൽ പറയാം. ബ്രഹ്മ വിഷ്ണു മഹേശ്വരനെ വലം വെക്കുന്നതിനെ തുല്യമാണ് ആൽമരത്തെ വലം വയ്ക്കുന്നത്.
നമ്മുടെ മനസ്സിലെ എന്തെങ്കിലും തരത്തിലുള്ള ദുഃഖങ്ങൾ ആഗ്രഹങ്ങൾ വിഷമങ്ങൾ ആരോഗ്യ വസ്തുക്കൾ ഇവയെല്ലാം തന്നെ ആൽമരത്തെ വലം വയ്ക്കുമ്പോൾ അതിന് ഫലം ഉണ്ടാകും എന്നാണ്. എന്നാൽ ഇതിനെല്ലാം പ്രത്യേക ചിട്ടയുണ്ട്. ആൽമരത്തെ വലം വെക്കേണ്ടത് ഏഴു പ്രാവശ്യം ആണ്. അതിൽ തന്നെ ഏറ്റവും ഉത്തമം എന്ന് പറയുന്നത് മഹാവിഷ്ണുക്ഷേത്രത്തിലെ ആൽമരം വലിയ പ്രാധാന്യം ഏകുന്നതാണ്. ആൽമരത്തെ പ്രതിക്ഷണം ചെയ്യുന്ന സമയത്ത്
‘ മൂലതോ ബ്രഹ്മരൂപയാ മധ്യതോ വിഷ്ണു രൂപിണെ അഗ്രതോ ശിവ രൂപായാ വ്യക്ഷ രാജായതേ നമോ നമഃ ‘എന്ന പ്രാർത്ഥിച്ചു ആൽമരത്തെ പ്രദക്ഷിണം ചെയ്യേണ്ടതുണ്ട്. ഏഴുതവണ പ്രദക്ഷിണം ചെയ്തതിനുശേഷം ക്ഷേത്രത്തിലെ പ്രധാന ദേവനെ കണ്ട് തൊഴുത് പ്രാർത്ഥിച്ച് വീട്ടിലേക്ക് മടങ്ങാവുന്നതാണ്. ഇത്തരത്തിൽ ചുവട്ടിൽ പ്രവർത്തിക്കുമ്പോൾ മറ്റൊരു കാര്യം ശ്രദ്ധിക്കണം.
ഓരോ ദിവസത്തിനും ഓരോ ഫലമാണ് ഉള്ളത്. തുടർച്ചയായി ഞായറാഴ്ച വരം വെച്ച് പ്രവർത്തിക്കുകയാണെങ്കിൽ രോഗ ശാന്തി ലഭിക്കും. തിങ്കളാഴ്ച ദിവസമാണെങ്കിൽ മംഗല്യ സൗഭാഗ്യം ഉണ്ടാകും. ചൊവ്വാഴ്ച ദിവസമാണെങ്കിൽ ജീവിതവിജയം ഉറപ്പാണ്. ബുധനാഴ്ച യാണെങ്കിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. വ്യാപാരപരമായ ഉയർച്ചയെല്ലാം ഉണ്ടാകും.
വ്യാഴാഴ്ച ദിവസമാണെങ്കിൽ വിദ്യാ വിജയം ഉണ്ടാവുന്നത്. വെള്ളിയാഴ്ച ദിവസം ആണെങ്കിൽ സകല ഐശ്വര്യങ്ങൾക്കും അഭിവൃത്തിക്കും ഏറ്റവും ഉത്തമ ദിവസമാണ്. ശനിയാഴ്ച ദിവസമാണെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ദുഃഖങ്ങൾ ജീവിതത്തിൽ ഉണ്ടെങ്കിൽ അവയെല്ലാം തന്നെ മാറി കിട്ടും. അമ്പലത്തിലേക്ക് പോകുന്ന എല്ലാവരും തന്നെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും ഉയർച്ചയും സന്തോഷവും ഉണ്ടാകുന്നതിന് ഈ രീതിയിൽ പ്രാർത്ഥിക്കുക.