മൃഗങ്ങളെ വളരെയധികം ഓമനിച്ച വളർത്തുന്ന ഒരുപാട് ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. അവയിൽ ആർക്കെങ്കിലും അസുഖം ഉണ്ടായാൽ അതിന്റെ അസുഖമെല്ലാം ചികിത്സിച്ചു ഭേദമാക്കി പൂർണ ആരോഗ്യത്തോടെ കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്നവർ കുറെ പേരുണ്ടായിരിക്കും.. എന്നാൽ അതിൽ ചിലരെങ്കിലും അസുഖം വന്ന മൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കാൻ ആയിരിക്കും കൂടുതൽ ശ്രമിക്കാറുള്ളത്. അത്തരത്തിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞു പൂച്ച കുട്ടിയാണ് അഗ്ലി.
ആരോ തെരുവിൽ ഉപേക്ഷിച്ചിട്ട് പോയ പൂച്ചക്കുട്ടിയായിരുന്നു അത്. അതിനെ ആർക്കും തന്നെ ഇഷ്ടമില്ലായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ആ പൂച്ചക്കുട്ടി തെരുവിൽ എല്ലായിടത്തും തന്നെ ഓടി നടന്നു. പക്ഷേ അതിനിടെ ഒരു കനവ് പോലും കാണിക്കാൻ ആരും തയ്യാറായില്ല. പലപ്പോഴും എല്ലാവരുടെ കൈയിൽ നിന്നും ഉപദ്രവം ആയിരുന്നു പൂച്ചക്കുട്ടിക്ക് കിട്ടിക്കൊണ്ടിരുന്നത്. അങ്ങനെ പലരും ഉപദ്രവിച്ച് പൂച്ചക്കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഒരാൾ അതിന്റെ വാലിലൂടെ വണ്ടി കയറ്റി.
കൂടാതെ അതിന്റെ രോമം എല്ലാം കൊഴിഞ്ഞു ദേഹത്തെല്ലാം തന്നെ പലതരത്തിലുള്ള മുറിവിന്റെ പാടുകളും അവശേഷിച്ചു. പൂച്ചക്കുട്ടിയെ കാണുമ്പോഴേക്കും എല്ലാവരും അതിനെ ആട്ടിപ്പായിക്കുമായിരുന്നു. പക്ഷേ എത്ര തന്നെ തല്ലു കിട്ടിയാലും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അത് വീണ്ടും ആളുകളുടെ അടുത്തേക്ക് പോകുമായിരുന്നു. അദ്ദേഹത്തിന് ഒരു ദിവസം പൂച്ചക്കുട്ടി ഒരാളുടെ അടുത്തേക്ക് ഭക്ഷണത്തിനുവേണ്ടി ചെന്നു. എന്നാൽ ആ കാലുകൾ മാത്രം അവനെ ആട്ടിപ്പായിട്ടില്ല ചവിട്ടിയില്ല.
അതുകൊണ്ടുതന്നെ കൂടുതൽ ആ കാലുകളും ആയി മുട്ടിയുരുമ്മാൻ അവൻ നിന്നു കൊടുത്തു. അത് നെൽസൺ എന്ന മനുഷ്യസ്നേഹിയുടെ കാലുകൾ ആയിരുന്നു. അയാൾ വളരെയധികം സ്നേഹത്തോടെയും പൂച്ചക്കുട്ടിയെ എടുക്കാൻ ശ്രമിച്ചപ്പോൾ ചുറ്റും നിന്ന് എല്ലാവരും തന്നെ അത് വേണ്ട എന്ന് പറഞ്ഞു. പൂച്ചക്കുട്ടിക്ക് അസുഖമാണെന്നും അതുകൊണ്ട് അതിനെ എടുക്കേണ്ട എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. പക്ഷേ ആരുടെ വാക്കും വില കൊടുക്കാതെ നെൽസൺ പൂച്ചക്കുട്ടിയെടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി. കുറെ നാളത്തെ ശുശ്രൂഷയ്ക്ക് ശേഷം പൂച്ചക്കുട്ടി പഴയതിലും ഉഷാറായി മാറി.
അസുഖങ്ങളെല്ലാം മാറി പഴയ രോമങ്ങൾ പോയി പുതിയ രോമങ്ങൾ വന്ന് ഒരു നല്ല ഭംഗിയുള്ള പൂച്ചക്കുട്ടിയായി മാറി. കാലങ്ങൾക്ക് ശേഷം പൂച്ച കുട്ടിയുമായി തെരുവിലേക്ക് വന്ന നെൽസനെ കണ്ടപ്പോൾ എല്ലാവരും തന്നെ ഞെട്ടിപ്പോയി. പൂച്ചക്കുട്ടിയെ കണ്ട എടുക്കാൻ വന്നവരെ ഒന്നും തന്നെ ഒന്ന് എടുക്കാൻ പോലും നേഴ്സൺ സമ്മതിച്ചില്ല. നെൽസൺ പോകുന്നിടത്തേക്ക് എല്ലാം തന്നെ പൂച്ചക്കുട്ടിയും ഒപ്പം പോകുമായിരുന്നു അവൻ ആരുടെ കൂടെയും പോകാൻ തയ്യാറായിരുന്നില്ല. ഒരു നേരത്തെ ഭക്ഷണം തന്ന തുണയായി നിന്ന നെൽസന്റെ കൂടെയായിരുന്നു അഗ്ലി എപ്പോഴും.