മൃഗങ്ങളേക്കാൾ ക്രൂരന്മാരാകുന്ന മനുഷ്യരുടെ നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും ഈ ലോകത്ത് ജീവിക്കാൻ എല്ലാ ജീവജാലങ്ങൾക്കും തന്നെ അവകാശമുണ്ട് അവയെ നശിപ്പിക്കാൻ ആർക്കും തന്നെ അവകാശമില്ല. എങ്കിൽ തന്നെയും മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്ന മൃഗങ്ങളുടെ സ്വഭാവം തന്നെ കാണിക്കുന്ന നിരവധി മനുഷ്യന്മാർ ഈ സമൂഹത്തിൽ ഉണ്ട്.
ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും അത്തരം സാഹചര്യങ്ങളിൽ നിന്നും മൃഗങ്ങൾ രക്ഷപ്പെടുന്നത്. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരാൾ നായക്കുട്ടിയെ റെയിൽവേ പാളത്തിൽ കിട്ടിയിട്ടിരിക്കുകയായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തത് എന്നൊന്നും അറിയില്ല പക്ഷേ ദൂരെ നിന്നും ട്രെയിൻ വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
സ്വന്തമായി ആ നായിക ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല സ്വന്തം ജീവൻ രക്ഷിക്കുന്നതിനു വേണ്ടി അത് പലപ്പോഴും ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ ഒരു ദൈവത്തെ പോലെയായിരുന്നു അയാൾ അവിടേക്ക് ഓടി വന്നത്. സ്വന്തം ജീവൻ പോലെ നോക്കാതെ വളരെ വേഗത്തിൽ ഓടിവരുന്ന തീവണ്ടിയെ വകവച്ചുകൊണ്ട് അയാൾ നായക്കുട്ടിയെ രക്ഷിക്കാൻ റെയിൽവേ ട്രാക്കിലേക്ക് കടന്നു.
കുട്ടിയെ കെട്ടിവച്ചിരിക്കുന്ന കയർ പറിച്ച് അറിഞ്ഞുകൊണ്ട് അയാൾ നായകുട്ടിയെയും എടുത്ത് പുറത്തേക്ക് ചാടി. നായക്കുട്ടിയെടുത്ത് പുറത്തേക്ക് ചാടി ട്രെയിൻ അവരെ കടന്നു പോയതും ഒരുമിച്ചായിരുന്നു ഒരു നിമിഷം വൈകിപ്പോയിരുന്നുവെങ്കിൽ രണ്ടുപേരുടെയും ജീവിതം തന്നെ നഷ്ടമാകുമായിരുന്നു. ഇതീടെ പ്രവർത്തി ചെയ്ത മനുഷ്യനെ സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.