ധൈര്യവും പ്രായവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് വീണ്ടും ഊട്ടിയുറപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അത് മാത്രമല്ല ചിലർ നമ്മൾ വിചാരിക്കാത്ത സമയത്ത് ദൈവത്തെ പോലെ പ്രവർത്തിക്കും. അത് നമുക്ക് വിശ്വസിക്കാൻ പോലും സാധിക്കില്ല രണ്ടു വയസ്സ് മാത്രമുള്ള ഒരു കുഞ്ഞ് കുഴൽ കിണറിലേക്ക് വീണിരിക്കുകയാണ്.
നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നമ്മൾ ദിനംപ്രതി കേട്ടിട്ടുണ്ടാകും എന്നാൽ അതിൽ എത്ര കുട്ടികളാണ് പുറത്തു സുരക്ഷിതമായി എത്തിയിട്ടുള്ളത് എണ്ണം വളരെ കുറവായിരിക്കും. ആ കുഞ്ഞിനെ രക്ഷിക്കണം അവിടെയുള്ള ഒരു യന്ത്രങ്ങളെനാളെ ഉപയോഗിച്ചുകൊണ്ട് ആ കുഞ്ഞിനെ പുറത്ത് ഇറക്കാൻ അവർക്ക് സാധിച്ചില്ല പിന്നീട് ഏകമായി ചെയ്യാൻ സാധിക്കുന്നത് കുഴൽ കിണറിലേക്ക് ഒരാൾ ഇറങ്ങിച്ചെന്ന് കുഞ്ഞിനെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു.
പക്ഷേ അതിലേക്ക് ഇറങ്ങണമെന്നുണ്ടെങ്കിൽ അതുപോലെ ചെറിയ കുട്ടികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ അപ്പോൾ അതിനനുസരിച്ച് ധൈര്യവും ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ പൊതുവേ ചെറിയ കുട്ടികളെല്ലാം ഈ കാര്യങ്ങൾക്ക് ഭയം കാണിക്കുന്നവരാണ്. എന്നാൽ ഒരു 14 വയസ്സുകാരൻ ധൈര്യത്തോടെ അതിനുവേണ്ടി തയ്യാറാവുകയായിരുന്നു.
അവനെ എല്ലാവരും സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. യാതൊരു പേടിയും അവനെ ബാധിക്കുന്നില്ല എന്നത് വീഡിയോയുടെ അവസാനം നമുക്ക് കാണാം. അതെ ധൈര്യപൂർവ്വം അവനെ കുഴൽ കിണറിലേക്ക് തലകീഴായി ഇറക്കുകയാണ് ചെയ്യുന്നത്. അവൻ നിസ്സാരമായി തന്നെ ആ കുഞ്ഞിനെ പുറത്തേക്ക് എടുക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പ്രായവും ധൈര്യവും തമ്മിൽ യാതൊരു ബന്ധവുമില്ല.