ഇനി എത്ര വലിയ സിംഹം തിന്നാൻ വന്നാലും അമ്മ മുന്നിൽ ഉണ്ടെങ്കിൽ പിന്നെ എന്ത് പേടിക്കാനാണ്.

ഒരു കനാല് കടന്ന് ആനക്കൂട്ടം പോയതിനുശേഷം ഒരു അമ്മ മാത്രം അവിടെനിന്നു എന്താണ് അമ്മ അവിടെ നിന്നത് എന്ന് നോക്കിയപ്പോഴാണ് മനസ്സിലായത് തന്റെ കുട്ടി തലകുത്തനെ കനാലിൽ വീണിരിക്കുന്നു എന്ന് ആനകൾക്ക് പെട്ടെന്ന് തിരിയാനോമറിയാനും സാധിക്കില്ലല്ലോ അതുപോലെ തന്നെ ആനക്കുട്ടിക്കും പെട്ടെന്ന് തിരിയാൻ സാധിച്ചില്ല അത് കനാലിൽ കുടുങ്ങിപ്പോയി അമ്മ ആന അതിനെ വലിച്ച് പുറത്തേക്ക് എടുക്കാൻ പലപ്പോഴും ശ്രമിച്ചു.

   

പക്ഷേ സാധിച്ചില്ല കുറച്ച് സമയം ആനക്കൂട്ടം അവിടെനിന്നു എന്നാൽ തീരുമാനമാവില്ല എന്ന് കരുതിയതോടെ ആനക്കൂട്ടം അവിടെ നിന്നും പോവുകയും ചെയ്തു. പക്ഷേ തന്റെ കുഞ്ഞിനെ അവിടെനിന്നും വിട്ടുകളയാൻ അമ്മയ്ക്ക് തയ്യാറായിരുന്നില്ല അമ്മ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു തുടങ്ങി തുമ്പിക്കൈ ഉപയോഗിച്ചുകൊണ്ട് തന്റെ കുഞ്ഞിനെ വലിക്കുകയും പുറത്തേക്ക് ഇടാനും അമ്മ ശ്രമിച്ചു.

ക്ഷീണിതയായി പോയ കുഞ്ഞിനെ വെള്ളം കൊടുക്കുവാൻ അമ്മ അതിനിടയിൽ മറന്നില്ല പക്ഷേ മറ്റൊരു അപകടം കൂടി അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. സിംഹങ്ങൾ ചുറ്റും നിൽക്കുന്നുണ്ടായിരുന്നു തക്കംപാർത്ത് ആനക്കുട്ടിയെ ഭക്ഷിക്കാൻ വേണ്ടി അതും അമ്മ കണ്ടു പലപ്പോഴും ഈ സിംഹത്തെ ആട്ടിയോടിക്കാൻ അമ്മ ശ്രമിച്ചു. അവർക്ക് ഭക്ഷണം ആക്കിയ തന്റെ കുഞ്ഞിനെ കൊടുക്കുവാൻ അമ്മയ്ക്ക് ഒട്ടും തന്നെ പറ്റില്ല ആയിരുന്നു.

അമ്മ അതിനുവേണ്ടി പോരാടുക തന്നെ ചെയ്തു. ഒടുവിൽ അമ്മയുടെ ശ്രമങ്ങൾ വെറുതെയായില്ല കൈകളും കാലുകളും പിടിച്ച് തുമ്പിക്കൈയിൽ ചുഴറ്റി അമ്മ ഒരൊറ്റ വലി വലിച്ചതും കുഞ്ഞു പുറത്തേക്കു വന്നു ഉടനെ തന്നെ അമ്മയുടെ കാലുകൾക്ക് ഇടയിലേക്ക് കുഞ്ഞ് കടന്നു. അതോടെ സിംഹങ്ങൾക്കൊന്നും തന്നെ അമ്മയുടെ അടുത്തേക്ക് വരാൻ ധൈര്യമില്ലാതെയായി അവർ ഉടനെ തന്നെ അവിടെ നിന്നും പോവുകയും ചെയ്തു.