ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പൂക്കളും പ്രസാദങ്ങളും പൂജാമുറിയിൽ വെക്കുന്നവർ സൂക്ഷിക്കുക. ഇത് നിങ്ങളുടെ ദോഷമാണ്.

ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പൂക്കളും പ്രസാദങ്ങളും സാധാരണ ആളുകൾ വീട്ടിലേക്ക് കൊണ്ടുവരാറുണ്ടല്ലോ അത് വീട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ ഭാഗ്യമായിട്ടാണ് കണക്കാക്കുന്നത് എന്നാൽ പലപ്പോഴും നമ്മൾ ചെയ്തു പോകുന്ന ഒരു തെറ്റുണ്ട് അതിനെ പറ്റിയാണ് പറയാൻ പോകുന്നത്. അതായത് നമ്മൾ ചെയ്യാറുള്ളത് ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പൂക്കളും പ്രസാദങ്ങളും നമ്മുടെ പൂജാമുറിയിൽ കൊണ്ടു വയ്ക്കും.

   

ചിലപ്പോൾ അതിലെ പുഷ്പങ്ങൾ നമ്മുടെ പൂജാമുറിയിലെ ആ ദൈവങ്ങളുടെ മുന്നിൽ സമർപ്പിക്കുകയും ചെയ്യും എന്നാൽ അത് ഒട്ടും തന്നെ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ്. കാരണം മറ്റൊരു ദൈവത്തിന്റെ മുൻപിൽ സമർപ്പിച്ച പൂക്കളും പ്രസാദങ്ങളും നിർമ്മാല്യം ആയതാണ് അത് ഒരിക്കലും നമ്മൾ മറ്റു ദേവന്മാർക്ക് സമർപ്പിക്കാൻ പാടുള്ളതല്ല.

അതുകൊണ്ടുതന്നെ പൂക്കളും പ്രസാദങ്ങളും വീട്ടിലേക്ക് കൊണ്ടുവരാം എന്നാൽ അത് മറ്റു ദൈവങ്ങൾക്ക് സമർപ്പിക്കാൻ പാടുള്ളതല്ല അത് വലിയ ദോഷമായിരിക്കും. അതുപോലെ തന്നെ കുങ്കുമം ചന്ദനം എന്നിവ ഉണ്ട് എങ്കിൽ അവ ചില പാത്രങ്ങളിൽ ആയിട്ട് നിങ്ങൾ മാറ്റിവയ്ക്കേണ്ടതാണ്. അതുപോലെ തന്നെ പുഷ്പങ്ങളും മറ്റും വീടിന്റെ വൃത്തിയുള്ള ഏതെങ്കിലും ഒരു ഭാഗത്ത്.

വയ്ക്കാവുന്നതാണ് വെച്ചതിനുശേഷം അത് ഉണങ്ങിക്കഴിഞ്ഞാൽ നിങ്ങൾക്ക് അത് എടുത്ത് കളയാവുന്നതുമാണ്. കളയുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരിക്കലും മലിനമായ സ്ഥലങ്ങളിലോ അല്ലെങ്കിൽ ആളുകൾ ചവിട്ടാൻ ഇടയുള്ള സ്ഥലങ്ങളിലോ വലിച്ചെറിയാൻ പാടുള്ളതല്ല. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.