മനസ്സിനെ വളരെയധികം നൊമ്പരപ്പെടുത്തുന്ന വീഡിയോകളിൽ ഒന്നാണ് ഇതും. തിരക്കുള്ള റോഡിൽനിന്ന് പഞ്ഞി മിട്ടായി വിളിക്കുന്ന ഒരു വ്യക്തിയുടെ വീഡിയോ ആണ് ഇത് വിശന്നു തളർന്ന കുഞ്ഞിന് ആഹാരം കണ്ടെത്താനാണ് ഇദ്ദേഹം ഈ കച്ചവടം നടത്തുന്നത്. ആ തിരക്ക് പിടിച്ച റോഡിലൂടെ നിരവധി ആളുകൾ ആയിരുന്നു അദ്ദേഹത്തിന് കടന്നുപോയത് എന്നാൽ ആരും തന്നെ അദ്ദേഹത്തെ നോക്കുക പോലും ചെയ്യുന്നില്ല അദ്ദേഹത്തിന്റെ കയ്യിലുള്ള പഞ്ഞി മിട്ടായി ആരും തന്നെ വാങ്ങുന്നുമില്ല.
അത് വാങ്ങിയാൽ മാത്രമല്ലേ അയാളുടെ കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടാനുള്ള ഭക്ഷണം വാങ്ങിക്കൊടുക്കാൻ സാധിക്കും. എന്നാൽ നമ്മൾ ആരെങ്കിലും ചിന്തിച്ചു നോക്കാറുണ്ടോ ഇതുപോലെ തിരക്കുള്ള റോഡിൽ കച്ചവടത്തിനായി നിൽക്കുന്ന പലരുടെയും അവസ്ഥയെപ്പറ്റി. ഒന്നും വിട്ടു പോയില്ല എങ്കിൽ തിരിച്ചു വീട്ടിലേക്ക് ഒന്നുമില്ലാതെ കയറി പോകേണ്ടതായി വരും.
ചിലപ്പോൾ ഒരു ദിവസം അവർ പട്ടിണി കിടക്കേണ്ടി വരും. ഇതുപോലെയുള്ള കച്ചവടക്കാരെ കാണുമ്പോൾ ഇനിയെങ്കിലും ആരു മുഖം തിരിക്കാതെ പോകരുത്. പറ്റുന്ന രീതിയിൽ അവരെ സഹായിക്കുക. നമ്മൾ കൊടുക്കുന്ന ചെറിയ പൈസ പോലും അവർക്ക് വലിയതായിരിക്കും. ഈ അച്ഛന്റെ കണ്ണീർ കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കും എത്രത്തോളം വിഷമത്തിലൂടെയാണ്.
അവരുടെ ജീവിതം കടന്നു പോകുന്നത് എന്ന്. നമ്മളെല്ലാവരും തന്നെ മനുഷ്യനാണ് ഓരോ വ്യക്തികളുടെയും ജീവിതം പലതരത്തിലും ആയിരിക്കും നമുക്ക് അത്രയും സൗകര്യങ്ങൾ ഉണ്ടെങ്കിൽ അത്ര പോലുമില്ലാത്ത ആളുകൾ ഉണ്ട്. മനസ്സിൽ മനസ്സാക്ഷിയുള്ളവനാണല്ലോ മനുഷ്യർ. ആ മനസാക്ഷി പ്രയോജനപ്പെടുത്തേണ്ട സമയത്ത് നമ്മൾ പ്രയോജനപ്പെടുത്തണം എങ്കിൽ മാത്രമേ നമ്മളെ മനുഷ്യരെന്ന് വിളിക്കാൻ പറ്റു.