മോഷണത്തിന്റെയും പലതരത്തിലുള്ള കഥകളും നമ്മൾ കേട്ടിട്ടുണ്ടാകും പക്ഷേ ഈ കഥ നമ്മളെ എല്ലാവരെയും ചിരിപ്പിക്കുക തന്നെ ചെയ്യും. പോലീസ് സത്യസന്ധനായ ഒരു കള്ളനെ ആരും തന്നെ അധികം കണ്ടിട്ടുണ്ടാവില്ല. ഛത്തീസ്ഗഡിൽ ആണ് ഈ സംഭവം നടക്കുന്നത് അവിടെ പോലീസുകാർ ചേർന്ന് കുറേ കള്ളന്മാരെ പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു.
അതിനിടയിലാണ് രസകരമായ ഈ സംഭവം ഉണ്ടാകുന്നത്. മോഷണത്തിനുശേഷം നിനക്ക് എന്താണ് തോന്നുന്നത് എന്ന് കള്ളനോട് ചോദിച്ചപ്പോൾ കള്ളൻ പറഞ്ഞു മറുപടി എല്ലാവരെയും ചിരിപ്പിച്ചു കുറ്റബോധം തോന്നും എന്ന് പറഞ്ഞു. അങ്ങനെ കുറ്റബോധം തോന്നുമ്പോൾ നീ ആ പണം എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോൾ പാവപ്പെട്ട ആളുകൾക്ക് അവർക്ക് എന്തെങ്കിലും സഹായം ചെയ്യാനായി അത് ഉപയോഗിക്കുമെന്നും കള്ളൻ പറഞ്ഞു.
വളരെയധികം ഇഷ്ടമായ കള്ളന്റെ ഈ മറുപടി കേട്ട് പോലീസ് ഉദ്യോഗസ്ഥർ ചിരിക്കുന്നതാണ് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. മോഷണം തെറ്റായതു കൊണ്ട് തന്നെ മോഷണത്തിനു ശേഷം കുറ്റബോധം തോന്നണമെന്നും അത് പരിഹരിക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്ക് പണം വിതരണം ചെയ്യുകയുമാണ് കള്ളൻ ചെയ്യുന്നത്. അവസാനമായി മോഷ്ടിച്ചത് 10000 രൂപയാണ്.
ഈ പണം താൻ പാവങ്ങൾക്കാണ് നൽകിയത് എന്നും അവർക്ക് വസ്ത്രങ്ങളും വാങ്ങി നൽകിയെന്നും കള്ളൻ മറുപടി പറയുന്നു. ഈ വീഡിയോ കണ്ടാൽ ആർക്കായാലും ചിരിവരും കള്ളന്മാർ ആയാലും സത്യസന്ധത വേണം നല്ല നന്മയുള്ള കള്ളൻ എന്ന വീഡിയോ കണ്ട എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു. മോഷ്ടിക്കുന്നത് ഒരു തെറ്റ് തന്നെയാണ് പക്ഷേ അയാൾ അത് ഒരിക്കലും തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ഉപയോഗിക്കാതെ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് അതെല്ലാം ഉപയോഗപ്പെടുത്തിയത്.