മക്കൾക്ക് വേണ്ടിയാണ് മാതാപിതാക്കൾ കഷ്ടപ്പെടുന്നത് പല മാതാപിതാക്കളും തങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നത് എന്നുപോലും മക്കളുടെ മുൻപിൽ കാണിക്കാറില്ല. ചിലപ്പോൾ അവർക്ക് അത് നാണക്കേടായി തോന്നും എന്ന് ചിന്തിക്കുന്ന പല മാതാപിതാക്കളും ഇന്ന് സമൂഹത്തിൽ ഉണ്ട്. അതുപോലെ തന്നെ തങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും മനസ്സിലാക്കി കൊടുത്തുകൊണ്ട് ജീവിക്കുന്ന മാതാപിതാക്കളുമുണ്ട്.
അതുകൊണ്ടുതന്നെ തന്റെ മക്കൾ അതെല്ലാം തന്നെ മനസ്സിലാക്കി കൊണ്ട് മാതാപിതാക്കളെ പറ്റുന്ന രീതിയിൽ എല്ലാം സഹായിക്കും. പല ആളുകളും സ്വന്തം മാതാപിതാക്കളെ കഷ്ടപ്പെടുത്തുകയും പിന്നീടുള്ള ജീവിതത്തിൽ അവരെ ഉപേക്ഷിക്കുകയും ചെയ്യുന്ന നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നുണ്ടല്ലോ. അത്തരത്തിൽ ചിന്തിക്കുന്നവർക്ക് എല്ലാം ഒരു വലിയ പാഠം തന്നെയാണ് ഈ കുട്ടി.
തനിക്ക് വേണ്ടിയാണ് തന്റെ അമ്മ കഷ്ടപ്പെടുന്നത് എന്നും തിരിച്ചറിഞ്ഞ കുട്ടി അമ്മയെ തനിക്ക് പറ്റും പോലെ സഹായിക്കുകയും സംരക്ഷിക്കുകയും ആണ്. ഇവിടെ ഇതാ ജോലി ചെയ്ത ക്ഷീണിച്ച് വളർന്ന അമ്മ കിടന്നുറങ്ങിപ്പോയി. ആ മെട്രോ ട്രെയിനിൽ കിടന്നുറങ്ങുന്ന അമ്മയുടെ തല ചില്ലിൽ ഇരിക്കാതിരിക്കുന്നതിന് വേണ്ടി അവന്റെ കുഞ്ഞി കൈകൊണ്ട് അമ്മയെ സംരക്ഷിച്ചു നിർത്തുകയാണ്.
ക്ഷീണം കൊണ്ട് ഉറങ്ങുന്ന അമ്മയ്ക്ക് യാതൊരു കാരണവശാലും ഒരു തടസ്സവും ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് അവന്റെ ചെറിയ കൈകൊണ്ട് അമ്മയുടെ തലയുടെയും ക്ലാസിന്റെ ഇടയിലായും അവന്റെ കൈകൾ വച്ച് അമ്മയ്ക്ക് സംരക്ഷണം നൽകിയത്. ആ കുഞ്ഞിന്റെ കയ്യിൽ അമ്മയുടെ രണ്ടു ബാഗുകളും കാണാം. ഇത്രത്തോളം തന്റെ അമ്മയെ സ്നേഹിക്കുന്ന ആ കുഞ്ഞു വളർന്നു വലുതാകുമ്പോൾ ആർക്കുവേണ്ടിയും എന്തിനുവേണ്ടിയും അമ്മയെ ഉപേക്ഷിക്കില്ല എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതുപോലെയുള്ള കുഞ്ഞുങ്ങളാണ് നമ്മുടെ ഭാവിക്ക് ആവശ്യം.