അത് താഴെയിട്ടു പൊട്ടിച്ചു നിങ്ങളോട് എത്ര തവണ പറഞ്ഞിരിക്കുന്നു അടുക്കളയിലേക്ക് കയറി വരരുത് എന്ന്. ഫെമിന പതിവുപോലെ ആയിഷുമ്മയോട് തർക്കിക്കാൻ തുടങ്ങി. അത് മോളെ ഞാൻ നിന്നെ ഒന്ന് സഹായിക്കാൻ വേണ്ടി. എന്ത് സഹായിക്കാൻ എന്നെ ഒന്ന് സഹായിക്കേണ്ട വെറുതെ വിട്ടാൽ മതി. നിങ്ങൾ ഈ വീട്ടിൽ നിൽക്കുന്നത് എനിക്ക് ഉറപ്പാണ് എന്റെ മുൻപിൽ നിന്ന് പൊക്കോ. പോയി ആ മുറിയിൽ മാത്രം ഇരുന്നാൽ മതി. എന്റെ മക്കളുടെ അടുത്തേക്ക് പോകണ്ട. ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ കാരണം രണ്ടുദിവസമായി കുളിക്കാൻ സാധിച്ചിട്ടില്ല അതുകൊണ്ട് പേരക്കുട്ടികളുടെ അടുത്തേക്ക് പോകണ്ട എന്നാണ് മരുമകളുടെ പറച്ചിൽ.
ഫെമിന അപ്പോഴും ഉമ്മയെ ചീത്ത വിളിക്കുകയായിരുന്നു എത്ര നാളായി ഞാൻ പറയുന്നു നിങ്ങൾക്ക് പൊയ്ക്കൂടെ ഞങ്ങൾക്കൊരു സമാധാനത്തിന്. കുറെ നാളായി അവളിത് പറയുന്നത് കേൾക്കുന്നു എന്ന് തന്നെ മകനോട് പറഞ്ഞു നാളെ തന്നെ അവിടേക്ക് പോകണം. വൈകുന്നേരം ജോലി കഴിഞ്ഞു വന്ന മകനോട് ഉമ്മ പറഞ്ഞു. നീ എന്നെ എത്രയും പെട്ടെന്ന് വൃദ്ധസദനത്തിലേക്ക് ആക്കണം ഇനിയും അത് വൈകരുത്. ഉമ്മ എന്താണ് പറയുന്നത് അവൾ പറയുന്നത് കേട്ട് ഉമ്മ വിഷമിക്കേണ്ട അതൊക്കെ ശരിയാകും.
വേണ്ടുമോനെ ഇനിയും അത് വൈകിയാൽ ശരിയാവില്ല. ശരി ഉമ്മയുടെ ആഗ്രഹം പോലെ തന്നെ ആകട്ടെ. ഫെമിന നാളെ നമ്മളെല്ലാവരും ഒരു സ്ഥലം വരെ പോവുകയാണ് ഉമ്മയെ വൃദ്ധസദനത്തിൽ ആക്കാൻ.. അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഉണ്ടായ സന്തോഷം ഞാൻ ശ്രദ്ധിച്ചു. പിറ്റേദിവസം കലങ്ങിയ കണ്ണുകളോടെയാണ് ആയിഷ വീടുവിട്ടി ഇറങ്ങിയത് ഇറങ്ങുന്നതിനു മുൻപായി ഉമ്മയുടെ കൈവശമുള്ള സ്വർണം എല്ലാം ഏൽപ്പിച്ചു ഇത് കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളതാണ് എന്ന് ആയിഷ പറഞ്ഞു. അമ്മയോട് ദേഷ്യം അവൾ സ്വർണത്തിൽ കാണിച്ചില്ല. എല്ലാവരും വണ്ടിയിൽ കയറി നേരെ പോയത് ഫെമിനയുടെ വീട്ടിലേക്ക് ആയിരുന്നു.
ഉമ്മയെ കൊണ്ട് ചെന്നാകുന്നതുവരെ നീ നിന്റെ വീട്ടിൽ തന്നെ നിന്നു മുനീർ പറഞ്ഞു. ഫെമിന വീട്ടിലേക്ക് എത്തിയതും അവളുടെ ഉമ്മയെ ഉപ്പയെയും കെട്ടിപ്പിടിച്ചു. മുനീർ നീ പറഞ്ഞതുപോലെ ഞങ്ങളെല്ലാം തന്നെ ഒരുക്കിവെച്ചിട്ടുണ്ട് എവിടേക്കാണ് നമ്മൾ പോകുന്നത് ടൂറിനോ മറ്റോ ആണോ. ഫെമിനയുടെ ഉപ്പയും ഉമ്മയും പറഞ്ഞു. അല്ല നിങ്ങളെ മൂന്ന് പേരെയും ഞാൻ സുരത്തിലാക്കാൻ പോവുകയാണ്. ഫെമിന അത് കേട്ട് ഞെട്ടി. ഇക്ക എന്താണ് പറയുന്നത് എന്റെ ഉപ്പയെയും ഉമ്മയെയും ഞാൻ വൃദ്ധസദനത്തിൽ ആക്കാൻ സമ്മതിക്കില്ല.
മുനീറിന്റെയും കൈകൾ ഫെമിനിയുടെ മുഖത്ത് പതിച്ചു. നിനക്ക് നിന്റെ അച്ഛനെയും അമ്മയെയും എത്രത്തോളം വലുതാണ് അതുപോലെതന്നെയാണ് എനിക്ക് എന്റെ ഉമ്മയെയും. നീ പറയുമ്പോഴേക്കും ഞാൻ എന്റെ ഉമ്മയെ വൃദ്ധസദനത്തിലാക്കാൻ പോകുമെന്ന് നീ വിചാരിച്ചു. ഉപ്പ സൈതാലിക ദേഷ്യപ്പെട്ടു. നീ എന്ത് തെറ്റാണ് മകളെ ചെയ്തത് നിന്റെ ഉമ്മയെ പോലെ തന്നെയാണ് മുനീറിന്റെ ഉമ്മയെയും നീ കാണേണ്ടത്.
മുനീർ പറഞ്ഞു വേണ്ട ഉപ്പ ഇനി നിനക്ക് എന്നെയും ഉമ്മയെയും എപ്പോൾ ഒരുപോലെ കാണാൻ സാധിക്കുന്നുവോ അപ്പോൾ നീ വീട്ടിലേക്ക് വന്നാൽമതി. ഫെമിന ചെന്ന് ഉമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ ഞാനും കൂടി വരുന്നു നിങ്ങളുടെ ഒപ്പം ഇനി ഞാൻ ഒരിക്കലും ഇതുപോലെ ഒന്നും ചെയ്യില്ല. അവിടെ നിന്നവരുടെ എല്ലാം തന്നെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. തിരിച്ചു വീട്ടിലേക്ക് കയറുമ്പോൾ ആയിഷ ഉമയുടെ കൈപിടിച്ചു കയറ്റുന്ന ഫെമിനെയാണ് മുനീർ കണ്ടത്.