അപകടം പറ്റിയാൽ എല്ലാവരും ഹോസ്പിറ്റലിൽ അല്ലേ പോകാറ്. ഞാൻ മാത്രം ആ ശീലം തെറ്റിക്കാൻ പാടില്ലല്ലോ. പൂച്ചക്കുട്ടി ചെയ്തത് കണ്ടോ.

നമ്മൾ മനുഷ്യരെല്ലാവരും തന്നെ നമുക്ക് എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാലും ശാരീരികമായിട്ടുള്ള എന്തെങ്കിലും അസുഖങ്ങൾ സംഭവിച്ചാലും ഉടനെ പോകുന്നത് ഹോസ്പിറ്റലിൽ ആയിരിക്കും ഡോക്ടറെ കണ്ട് എന്തെങ്കിലും മരുന്നുകൾ വാങ്ങി കഴിക്കുകയോ അതിനുവേണ്ടി ചികിത്സകൾ നടത്തിയും നമ്മൾ നമ്മുടെ ആരോഗ്യം സംരക്ഷിക്കും. ഇതെല്ലാം നമ്മൾ മനുഷ്യരുടെ കാര്യം. അതുപോലെ തന്നെയാണ് വീട്ടിൽ നമ്മൾ എന്തെങ്കിലും മൃഗങ്ങളെ വളർത്തുകയാണെങ്കിൽ അവയ്ക്ക് പറ്റിയ ഡോക്ടർമാരെ നമ്മൾ ഇടയ്ക്ക് ഹോസ്പിറ്റലിൽ പോയി കാണിക്കുകയും ചെയ്യാറുണ്ടല്ലോ.

   

എന്നാൽ ഇതൊന്നുമല്ലാതെ തെരുവിൽ കഴിയുന്ന ഒരു പൂച്ചക്കുട്ടി തന്റെ കാലിന് അപകടം സംഭവിച്ചപ്പോൾ ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് വേണ്ടി വന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. ഞാൻ പൂച്ചക്കുട്ടി അറിയാതെ അവിടെ വന്നതാണോ അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് അവിടെ വന്നതാണോ എന്ന് നമുക്ക് ആദ്യം സംശയം തോന്നും. ഹോസ്പിറ്റലിൽ നിന്നുള്ള സിസിടിവി ദർശങ്ങളാണ് ആദ്യം കാണാൻ സാധിക്കുന്നത് ഒരു പൂച്ചക്കുട്ടി ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിന്റെ വരാന്തയിലൂടെ സഞ്ചരിക്കുകയാണ് ആരും ആ പൂച്ചക്കുട്ടിയെ ശ്രദ്ധിക്കുന്നില്ല.

പക്ഷേ പിന്നീട് ആയിരുന്നു അവിടെയുണ്ടായിരുന്ന വ്യക്തിപൂച്ച കുട്ടിയെ ശ്രദ്ധിച്ചത് അപ്പോൾ അതിന്റെ കാലിന് ചെറിയ പരിക്ക് പറ്റിയിട്ടുണ്ട് എന്ന് അയാൾ മനസ്സിലാക്കി. ഉടനെതന്നെ ഡോക്ടറെ വിവരമറിയിക്കുകയും നേഴ്സ് പൂച്ചക്കുട്ടി എടുത്തു കൊണ്ട് പോവുകയും ചെയ്തു. സാധാരണ പരിശീലമില്ലാത്തവർ ആരെങ്കിലും അടുത്തേക്ക് വന്നാൽ ഉപദ്രവിക്കുന്ന മൃഗങ്ങൾ. ഇവിടെ പൂച്ചക്കുട്ടി അവരെ ഉപദ്രവിക്കുന്നില്ല തനിക്ക് ചികിത്സ നടത്തുകയാണ് എന്ന് മനസ്സിലാക്കി അനങ്ങാതെ ഇരിക്കുന്ന പൂച്ചക്കുട്ടിയുടെ ദൃശ്യങ്ങൾ ഹോസ്പിറ്റലിലെ ജീവനക്കാരും സോഷ്യൽ മീഡിയയിലൂടെ ചിത്രീകരിച്ചു.

കാലിനെ മുറിവെല്ലാം തന്നെ ശരിയാക്കി കാല് കെട്ടി ശരിയാക്കിയതോടെ പൂച്ചക്കുട്ടി അവിടെനിന്ന് യാത്രയായി എന്നാൽ തന്റെ കാര്യത്തിൽ വളരെയധികം ഉത്തരവാദിത്വമുള്ള പൂച്ചയായിരുന്നു അത് കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും തന്റെ കാൽ ശരിയായോ എന്ന് പരിശോധിക്കാൻ ആ ഹോസ്പിറ്റലിലേക്ക് അവൾ വീണ്ടും എത്തിയിരുന്നു. ഇതുപോലെ തന്റെ കാര്യത്തിൽ വളരെയധികം ഉത്തരവാദിത്വവും തന്റെ സമൂഹത്തിലുള്ള എല്ലാ ഭാഗങ്ങളും ഉള്ള പൂച്ചക്കുട്ടിയെയും എല്ലാവർക്കും വീഡിയോ കണ്ടതോടെ വലിയ അത്ഭുതം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *