ഒരു ചെറിയ കനാൽ ആനക്കൂട്ടം മുറിച്ചുകിടക്കുന്നതിനിടയിൽ ആയിരുന്നു ആനക്കുട്ടിക്ക് അത് സംഭവിച്ചത്. ആനക്കുട്ടി ആ കനാലിൽ വീഴുകയായിരുന്നു. വെറുതെ വീണതെല്ലാം കനാലിൽ തലകുത്തനെ കുടുങ്ങി പോവുകയായിരുന്നു. നാലുകാലുകളും മുകളിലേക്ക് ഉയർത്തി ആര് കുട്ടിക്ക് ഒന്ന് എഴുന്നേൽക്കാനോ സാധിക്കാത്ത രീതിയിൽ കുടുങ്ങിപ്പോയി.
നിസ്സഹായനായി നാലുകാലുകളും മുകളിലേക്ക് ഉയർത്തിക്കിടക്കുന്ന കുട്ടിയാനയെ കണ്ടപ്പോൾ അമ്മ തനിക്ക് കഴിയുന്ന രീതിയിൽ എല്ലാം അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. പക്ഷേ തന്റെ തുമ്പി കൈകൊണ്ട് ആനക്കുട്ടിയെ പിടിച്ചു എഴുന്നേൽപ്പിക്കാൻ അമ്മ ആനയ്ക്ക് സാധിച്ചില്ല. കാര്യമെല്ലാം ആനക്കൂട്ടത്തിലെ പല ആനകളും ശ്രമിച്ചുവെങ്കിലും സാധിക്കാതെ വന്നപ്പോൾ അവരെല്ലാം തന്നെ നടന്നു നീങ്ങി പക്ഷേ കുഞ്ഞിനെ അവിടെ വിട്ടു പോകാൻ അമ്മയ്ക്ക് സാധിച്ചില്ല.
എന്നാൽ ഒരു അപകടം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. നീ ആനക്കുട്ടിയെ ശ്രദ്ധിച്ചുകൊണ്ട് കുറച്ചു ദൂരെയായി സിംഹങ്ങളും ഉണ്ടായിരുന്നു. പക്ഷേ തന്റെ കുട്ടിയെ കടിച്ചു കയറാൻ അവർക്ക് അവസരം അമ്മ കൊടുത്തില്ല. കുറേനേരം കിടന്നു അതുകൊണ്ട് തന്നെ കുട്ടി ആന ക്ഷീണിച്ചു എന്ന് മനസ്സിലാക്കിയതോടെ അമ്മ തുമ്പി കയ്യിൽ കുറച്ചു വെള്ളം എടുത്തു കുട്ടിക്ക് നൽകുന്നത് നമുക്ക് വീഡിയോയിൽ കാണാം. അടുത്തേക്ക് വന്ന സിംഹങ്ങളെ എല്ലാം അമ്മ അവിടെ നിന്നും ഓടിച്ചു.
കുറേനേരം തന്റെ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല കണ്ടുനിന്നവരെല്ലാം കുഞ്ഞ് സിംഹങ്ങളുടെ ആഹാരം ആകും എന്ന് ഉറപ്പിച്ചപ്പോൾ ആയിരുന്നു അത് സംഭവിച്ചത്. നീണ്ട നേരത്തെ പരിശ്രമ ഒടുവിൽ ആ കുഞ്ഞി കാലുകൾ തന്നെ തുമ്പി കയ്യിൽ ചുറ്റിപ്പിടിച്ച് അമ്മ മുകളിലേക്ക് വലിച്ചു. കൂടെയുള്ളവർ ഉപേക്ഷിച്ചു പോയിട്ടും മരണം മുന്നിൽ കണ്ടിട്ടും തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാകാതെ തന്നെ കുഞ്ഞിനെ രക്ഷിക്കാനുള്ള അമ്മ കാണിച്ചു സ്നേഹത്തെ വാനോളം പുകഴ്ത്തിയാലും മതിയാകില്ല.