ചാലിയം കടവ് പേരാമ്പ്ര റൂട്ടിൽ ഓടുന്ന ബസ് ഡ്രൈവർ രക്ഷപ്പെടുത്തിയത് മൂന്ന് ജീവനുകൾ. ചാലിയം കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ അമ്മയും രണ്ട് പിഞ്ചുമക്കളെയും ആണ് സംയോജിതമായ ഇടപെടലുകളിലൂടെ ഡ്രൈവർ രക്ഷപ്പെടുത്തിയത്. വൈകുന്നേരം ആയിരുന്നു സംഭവം നടന്നത് പാലത്തിൽ നിന്നും അമ്മ രണ്ടു മക്കളെയും എടുത്ത് പുഴയിലേക്ക് ചാടിയത് ആ സമയത്ത് ആയിരുന്നു ബസ് പോയത്.
അപ്പോഴാണ് പാലത്തിന്റെ മുകളിൽ ആൾക്കൂട്ടം കണ്ട് കാര്യം എന്താണെന്ന് ചോദിച്ചത് പുഴയിലേക്ക് നോക്കിയപ്പോൾ കാണുന്നത് മുങ്ങിപ്പൊങ്ങുന്ന കുട്ടികളെയാണ് മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ പെട്ടെന്ന് തന്നെ പുഴയിലേക്ക് എടുത്തുചാടി മൂന്ന് പേരെയും നാട്ടുകാരുടെ സഹായത്തോടെ കരയ്ക്ക് കയറ്റുകയായിരുന്നു സംയോജിതമായ ഇടപെടലുകളിലൂടെ 3 ജീവനുകൾ രക്ഷപ്പെടുത്തിയ ഡ്രൈവർ ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. ഓട്ടോറിക്ഷയിലാണ് യുവതി കുട്ടികളുമായി അവിടെയെത്തിയത് എന്ന് നാട്ടുകാർ പറഞ്ഞു.
പിന്നാലെ പാലത്തിൽ നിന്നും ഒരു കുട്ടിയെ താഴേക്ക് ഇട്ടശേഷം ഇളയ കുട്ടിയെയും എടുത്ത് പുഴയിലേക്ക് ചാടുകയായിരുന്നു പുഴയ്ക്ക് സമീപമുള്ള കടയിലുള്ള വ്യക്തി ഇത് കണ്ട് പുഴയിലേക്ക് ചാടി ഇദ്ദേഹം ബഹളം വയ്ക്കുന്നത് കേട്ട് ഉണ്ടായിരുന്നു ആളുകൾ എല്ലാം തന്നെ ഓടിക്കൂടി. അതിന് പിന്നാലെ ആയിരുന്നു ഡ്രൈവർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തിയത്.
ആദ്യം അമ്മയെയും ഇളയ കുട്ടിയെയും രക്ഷിച്ച് തോളിൽ കയറ്റി കരയിലേക്ക് എത്തിച്ച ശേഷമാണ് മുത്തുകുട്ടിയെ കിട്ടിയത് അപ്പോഴേക്കും രക്ഷാപ്രവർത്തനത്തിന് കൂടുതൽ നാട്ടുകാരും രംഗത്ത് എത്തിയിരുന്നു. ഉടനെ തന്നെ മൂന്ന് പേരെയും ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വളരെയധികം അവശ്യ നിലയിലായിരുന്നു മൂത്ത കുട്ടി. പിന്നീട് വിദഗ്ധമായ ചികിത്സക്കും മറ്റുമായി മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.