മോഷണത്തിന്റെ പലതരത്തിലുള്ള കഥകൾ നമ്മൾ കേട്ടിട്ടുണ്ട് അതിൽ നമ്മളെ ഏറെ ചിരിപ്പിക്കുന്നത് എന്നാൽ ഏറെ വിഷമിപ്പിക്കുന്നത് ആയിട്ടുള്ള കഥകൾ ഉണ്ടായിരിക്കും. എന്നാൽ അതിൽ സത്യസന്ധത കൊണ്ട് നമ്മളെ ഏറെ ചിരിപ്പിച്ച ഒരു കള്ളന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ. പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനും കള്ളനും തമ്മിലുള്ള സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
പോലീസുകാരൻ ചോദിച്ചു മോഷണത്തിനു ശേഷം നിനക്കെന്താണ് തോന്നുന്നത് എന്ന് ഉടനെ തന്നെ കള്ളൻ പറഞ്ഞു എനിക്ക് കുറ്റബോധം തോന്നും എന്ന്. അങ്ങനെ തോന്നിയാൽ നീ എന്താണ് ചെയ്യുന്നത് എന്ന് അടുത്ത ചോദ്യം. ഞാൻ മോഷ്ടിച്ച പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്ന് കള്ളൻ പറഞ്ഞു ഇത് കേട്ടതോടെ അവിടെനിന്ന് എല്ലാവരും തന്നെ ചിരിച്ചു പോയി.
വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എടുത്ത പൈസ കുറ്റബോധം കാരണം അത് മറ്റുള്ളവർക്ക് വിതരണം ചെയ്യുന്നു. വളരെ നിഷ്കളങ്കമായുള്ള ഈ മറുപടി കേട്ട് ചിരിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. മോഷ്ടിച്ചു കഴിഞ്ഞാൽ തനിക്ക് കുറ്റബോധം തോന്നും എന്നും അതിന്റെ കാരണം മോഷണം എന്ന് പറയുന്നത് തന്നെ ഒരു കുറ്റം ആണെന്ന് അറിയാവുന്നത് കൊണ്ടും ആണ് എന്ന് കൂടി കള്ളൻ കൂട്ടിച്ചേർക്കുകയാണ്.
അവനവസാനമായി മോഷ്ടിച്ചത് 10000 രൂപയായിരുന്നു ആ പൈസ മുഴുവൻ അവൻ പാവപ്പെട്ടവർക്ക് കൊടുത്തു അവർക്ക് വസ്ത്രങ്ങളും അത്യാവശ്യമാണ് സാധനങ്ങൾ എല്ലാം അവർ വാങ്ങിക്കൊടുത്തു. കണ്ടാൽ ആർക്കും ചിരി വന്നുപോകും കള്ളന്മാരായാലും അതിൽ സത്യസന്ധത വേണം. വീഡിയോ കണ്ട എല്ലാവരും തന്നെ ഇതൊരു നല്ല നന്മയുള്ള കള്ളനാണെന്ന് അഭിപ്രായപ്പെട്ടു.