ഇതുപോലെ ഒരു പണി ആർക്കും കിട്ടാതിരിക്കട്ടെ.. നായക്കുട്ടി ഡെലിവറി ബോയ്ക്ക് കൊടുത്ത പണി കണ്ടോ.

കുറച്ചുകാലങ്ങൾക്ക് മുൻപിൽ എല്ലാം തന്നെ നമ്മളെല്ലാവരും വീടുകളിൽ നിന്ന് ഭക്ഷണം കഴിച്ച് മടുക്കുമ്പോൾ വല്ലപ്പോഴെങ്കിലും പുറത്തുപോയി നമ്മൾ ആഹാരം കഴിക്കാറുണ്ട്. നമുക്ക് ഇഷ്ടപ്പെട്ട ഹോട്ടലിൽ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ ചിലരെങ്കിലും കുറെനാൾ കാത്തിരിക്കേണ്ടതായി വരും. കാരണം സാമ്പത്തികശേഷി അധികം ഇല്ലാത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വല്ലപ്പോഴുമായിരിക്കും അതുപോലെയുള്ള സന്ദർഭങ്ങൾ കിട്ടുന്നത്.

   

എന്നാൽ ഇന്നത്തെ കാലത്ത് അങ്ങനെയല്ല നമുക്ക് ഇഷ്ടപ്പെട്ട ഹോട്ടലിൽ നിന്നും ഇഷ്ടപ്പെട്ട ഭക്ഷണം പോകാതെ തന്നെ നമ്മുടെ മുൻപിലേക്ക് കൊണ്ടുവന്നു തരും. അത്തരത്തിലുള്ള തൊഴിൽ ചെയ്യുന്ന ഒരുപാട് ആളുകൾ ഇന്നത്തെസമൂഹത്തിൽ ഒരുപാടുണ്ട്. അത്തരത്തിൽ ജോലിചെയ്യുന്ന ഒരു യുവാവിനെ നായകുട്ടി കൊടുത്ത പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സത്യത്തിൽ അതൊരു അബദ്ധം പറ്റിയത് തന്നെയായിരുന്നു.

ഭക്ഷണം ഡെലിവറി ചെയ്യുന്നതിന് വേണ്ടി ആ യുവാവ് തന്റെ വണ്ടി നിർത്തി ബാഗിൽ നിന്നും ഭക്ഷണ പൊതിയുമെടുത്ത് ആ വീടിന്റെ മുന്നിലേക്ക് നടന്നു എന്നാൽ തന്നെ ബാഗ് അടയ്ക്കാൻ ആ യുവാവ് മറന്നു പോയി. ഡെലിവറി കൊടുക്കുന്നതിനുവേണ്ടി വാതിലിന്റെ മുൻപിലായി അയാൾ നിൽക്കുന്ന സമയത്തായിരുന്നു അതുവഴി ഒരു നായ കടന്നുവന്നത്.

ബാഗിൽ നിന്നും ഒരു ഭക്ഷണപൊതി താഴെ വീഴുകയും നായ അത് ഭക്ഷണം ആണെന്ന് മനസ്സിലാക്കിയ ഉടൻതന്നെ ഭക്ഷണ പൊതി എടുത്തു കൊണ്ട് ഓടുകയായിരുന്നു. ഇതൊന്നും അറിയാതെ തിരികെ വന്നപ്പോൾ അതിനകത്ത് ഭക്ഷണം പോലും കാണാതെ യുവാവ് അവിടെയെല്ലാം തിരയുന്നത് നമുക്ക് വീഡിയോയിൽ കാണാം. കാണുമ്പോൾ നമുക്ക് പെട്ടെന്ന് ചിരി ഉണർത്തും എങ്കിലും ആ യുവാവിന്റെ മാനസികമായിട്ടുള്ള ബുദ്ധിമുട്ട് നമ്മൾ തിരിച്ചറിയണം. ഇതുപോലെ ഒരു അബദ്ധം ഇനി ആർക്കും തന്നെ പറ്റാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *