നിഷ്കളങ്കം ആയിട്ടുള്ള മനസ്സും ചിന്തയും ഉള്ളവരാണ് കുട്ടികൾ എന്നാ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ വലിയ ആളുകൾക്ക് പോലുമില്ലാത്ത തുറന്ന മനസ്സാണ് പലപ്പോഴും കുട്ടികൾക്കും ഉണ്ടാകുന്നത്. പല കാര്യങ്ങളിലും നമ്മൾ അവരെ കണ്ടു പഠിക്കേണ്ടതായി വരും. അതുപോലെ ഒരു ജീവന്റെ വില എത്രത്തോളമാണെന്ന് കാണിച്ചുതരുകയാണ് ഇവിടെ ഒരു കുട്ടി.
മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്. വീടിന്റെ സൈഡിലൂടെ സൈക്കിൾ ഓടിച്ചു പോവുകയായിരുന്നു ആ കുഞ്ഞ്. അറിയാതെ ആ സൈക്കിളിന്റെ ടയർ നടന്നു പോവുകയായിരുന്നു കോഴിക്കുഞ്ഞിന്റെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.
തനിക്ക് സംഭവിച്ചത് അബദ്ധം ആണെങ്കിൽ കൂടിയും സങ്കടം സഹിക്കാൻ വയ്യാതെയായി ആ കുഞ്ഞിനെ എങ്ങനെയെങ്കിലും അതിന്റെ ജീവൻ രക്ഷിക്കണം എന്ന് മാത്രമേ അത് ആഗ്രഹിച്ചുള്ളൂ. അവൻ ഉടനെ തന്നെ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പറഞ്ഞു കയ്യിൽ ആകെ പത്തു രൂപ മാത്രമേ ആ കൈകളിൽ ഉണ്ടായിരുന്നുള്ളൂ.
ഒരു കൈയിൽ പത്ത് രൂപയും മറ്റൊരു കൈയിൽ കോഴിക്കുഞ്ഞിനെയും പിടിച്ചു നിൽക്കുന്ന കുഞ്ഞ് ആശുപത്രി അധികൃതരുടെ സഹായം ആവശ്യപ്പെട്ടു. കുട്ടിയുടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറൽ ആയത്. മുതിർന്ന ആളുകൾക്ക് ഈ കുഞ്ഞിന്റെ പോലെയുള്ള സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകത്ത് ഒരു ജീവൻ പോലും വെറുതെ നഷ്ടപ്പെടില്ല.