വിവാഹശേഷം വീട്ടിൽ കയറുന്ന ചടങ്ങിനിടെ വിധവയായ വരന്റെ അമ്മ നിലവിളക്കുമായി മകനെയും മരുമകളെയും വീട്ടിലേക്ക് സ്വീകരിക്കാൻ എത്തിയപ്പോൾ അശ്ലീകരം എന്നു പറഞ്ഞ് ബന്ധുക്കൾ. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ. വിവാഹം എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന ചടങ്ങ് തന്നെയാണ് വിശ്വാസം ഉള്ളവരും യുക്തിവാദികൾ പോലും ഇന്നത്തെ കാലത്ത് വിവാഹത്തിന് നാളും പൊരുത്തവും എല്ലാം നോക്കി നടക്കുന്നത് അനേകം ഉണ്ട്. അതിൽ പ്രധാന കാരണം ചില അന്ധവിശ്വാസങ്ങളും പഴയകാല കാരണവന്മാരുടെ വാമൊഴികളും ഒക്കെയാണെന്ന് പറയാം.
ഇന്നത്തെ കാലത്ത് കുറച്ച് വിശ്വാസമുള്ളവരെ എല്ലാം അന്ധവിശ്വാസികളാക്കുന്ന നിരവധി വ്യാജ മന്ത്രവാദികളും പൂജാരികളും അനേകം ഉണ്ട് അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് രാജേഷ് എന്ന യുവാവിന്റെ വിവാഹദിനത്തിൽ നടന്ന സംഭവത്തിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത് പോസ്റ്റ് ഇങ്ങനെ. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ എനിക്ക് നഷ്ടപ്പെട്ടു ജീവിതം വഴിമുട്ടി നിന്നപ്പോൾ ഫാക്ടറിയിൽ ജോലി ചെയ്തു ബാക്കിയുള്ള സമയങ്ങളിൽ തയ്യൽ ജോലികളും ചെയ്ത് എന്നെ വളർത്താൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു .
എനിക്ക് ഒരു ജോലിയാകുന്നത് വരെ അമ്മ കഷ്ടപ്പാടുകൾ തുടർന്നുകൊണ്ടേയിരുന്നു. ഞങ്ങൾ ഒന്നും മെച്ചപ്പെടുത്തുന്നത് വരെ ബന്ധുക്കളെല്ലാവരും ഒരു പേരിനു മാത്രമായിരുന്നു ഒടുവിൽ എനിക്ക് വേണ്ടി പെണ്ണിനെയും അമ്മ തന്നെ അന്വേഷിക്കാൻ തുടങ്ങി ജോലി ഉള്ളതും ജോലി ഇല്ലാത്തതും അങ്ങനെ ഒരുപാട് ആലോചനകൾ വന്നു പക്ഷേ ഞാൻ അന്വേഷിച്ചത് അമ്മയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ ആയിരുന്നു ഒടുവിൽ വലിയ ഡിമാൻഡ് ഒന്നുമില്ലാത്ത ഒരു ആലോചന ഞാനങ്ങ് ഉറപ്പിച്ചു.
വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള എന്റെ സംഭാഷണത്തിൽ നിന്നും ഭാവി വധു ആവാൻ പോകുന്ന ആശ എന്ന പെൺകുട്ടിക്ക് എന്റെ അമ്മ എത്രത്തോളം വലുതാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകണം അപ്പോഴും ഇവിടെ എന്റെ അമ്മയെ നോക്കുമോ എന്ന ഭയം എന്റെ മനസ്സിൽ വന്നുകൊണ്ടിരുന്നു അതിനു കാരണം എന്റെ അമ്മയോടുള്ള എന്റെ സ്നേഹവും കരുതലും തന്നെയാണ്. ഇത്രയും നാൾ അമ്മ കഷ്ടപ്പെട്ടു ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യ ആ പാവത്തിന് ഒടുവിൽ വിവാഹനാൾ എത്തിക്കഴിഞ്ഞു ഫോട്ടോഷോട്ടും എല്ലാം കഴിഞ്ഞു വൈകുന്നേരം നാലുമണിക്ക് വീട്ടിൽ കയറണം ഞങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലെത്തി. അമ്മ വിളക്കുമായി സന്തോഷത്തോടെ വീടിന് പുറത്തേക്ക് വന്നു.
അപ്പോഴാണ് ചില ബന്ധുക്കളുടെ കുത്തലുകൾ. വിധവയായ സ്ത്രീകൾ നവവരനെയും വധുവിനെയും വിളക്ക് കൊടുത്ത കയറ്റുന്നത് ഐശ്വര്യ കേടാണ് എന്ന്. ഇത് കേട്ടതും സന്തോഷത്തോടെ എത്തിയ അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു അതിനിടയിൽ പ്രായമായ സ്ത്രീകളുടെ ബന്ധുക്കളുടെ അശ്ലീകരമാണ് ഇതെന്നുമുള്ള പറച്ചിലും ഞാൻ കണ്ടു. സ്വന്തം മകന്റെ ജീവിതം മുന്നിൽകണ്ടാകണം ഒരു പരീക്ഷണത്തിന് തയ്യാറാകാതെ അമ്മ പിൻവലിയുന്നത് പോലെ തോന്നി എന്നാൽ അമ്മ വിളക്ക് തന്ന് സ്വീകരിച്ചാൽ മാത്രമേ ഞാൻ വീട്ടിൽ കയറും എന്ന വാശിയിലായി എന്റെ പ്രിയ സഖി ആശ.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമ്മ വേണം എനിക്ക് വിളക്ക് തന്നാൽ സ്വീകരിക്കാൻ എന്ന പിടിവാശിയിൽ പല ബന്ധുക്കളെയും അത് ചൊടിപ്പിച്ചു എങ്കിലും ഒടുവിൽ ആശയുടെ വാശിക്കും സ്നേഹത്തിനും മുൻപിൽ അമ്മ സമ്മതം മൂളിയും അമ്മ നൽകിയ വിളക്കുമായി അവൾ വീട്ടിലേക്ക് പ്രവേശിച്ചു ശരിക്കും പറഞ്ഞാൽ അവൾ അങ്ങനെ ഒരു വാശി കാണിക്കും എന്ന് ഞാൻ പോലും കരുതിയില്ല. അവരിപ്പോൾ അമ്മായിയമ്മയും മരുമോളും അല്ല അമ്മയും മോളും ആണ് ശരിക്കും എന്റെ ജീവിതത്തിൽ ദൈവം നൽകിയ സമ്മാനമാണ് ആശയും എന്റെ അമ്മയും. ഇതായിരുന്നു പോസ്റ്റ്.