മനുഷ്യർ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് ഈ നായ ചെയ്തത്. കണ്ടുനിന്നവരുടെ വരെ കണ്ണ് നിറച്ചു.

പരിക്കുപറ്റിയ തന്റെ യജമാനനെ ആശുപത്രിയിൽ എത്തിക്കുന്ന നായ കുട്ടിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ആംബുലൻസിനെ അപകട സ്ഥലത്ത് എത്തിക്കാനും ആശുപത്രി വരെ യജമാനനെ റോഡിലൂടെ പിന്തുടരുകയും ചെയ്യുന്ന നായകുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.

   

തുർക്കിയുടെ തലസ്ഥാനമായ ഈസ്തമ്പുള്ളിൽ നിന്നുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വളർത്തു മൃഗങ്ങളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന യഥാർത്ഥ ജീവിത ദൃശ്യമാണ് ഈ വീഡിയോ. റോഡ് അപകടത്തിൽ പരിക്കേറ്റ തന്റെ യജമാനയ്ക്ക് വേണ്ടി വരുന്ന ആംബുലൻസിനെ വളരെ ദൂരെ നിന്ന് തന്നെ അകമ്പടി സേവിക്കുന്ന നായയുടെ ദൃശ്യമാണ് ആദ്യം ചെയ്തത്.

ആ സ്ഥലത്തുനിന്ന് ചിലരുടെ സഹായത്തോടെ യജമാനനായ സ്ത്രീയെ ആംബുലൻസിൽ കയറ്റുമ്പോൾ കൂടെ കയറാനും നായ ശ്രമിക്കുന്നത് കാണാം. കൂടെയുള്ളവർ എന്ത് ചെയ്യുന്നു എന്നും നായ ശ്രദ്ധിക്കുന്നുണ്ട്. കൂടെ കയറാൻ അനുവാദം കിട്ടാതിരുന്ന നായ ആംബുലൻസിന്റെ പിന്നാലെ ഓടി ഏറെ ദൂരം ആശുപത്രി വരെ അനുഗമിക്കുന്ന ദൃശ്യമാണ് അടുത്തത്.അതിവേഗം നീങ്ങുന്ന ആംബുലൻസിന്റെ കൂടെ ഓടിവന്ന നായ തീരെ അവശയായ യജമാനയെ കൈവിടാൻ തയ്യാറാകാതെ ആശുപത്രിയുടെ മുറ്റം വരെ ഓടിയെത്തുന്നുണ്ട്.

ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനകത്തേക്ക് കൊണ്ടുപോകുമ്പോൾ വാതിൽക്കൽ വളർത്തുനായ കാത്തിരിക്കുകയാണ്. ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്.ഇതുപോലെ ഒരു സ്നേഹം മനുഷ്യന്മാർക്കിടയിൽ പോയാലും നമുക്ക് കാണാൻ സാധിക്കില്ല. ഈ നായക്കുട്ടി എല്ലാവർക്കും ഒരു മാതൃകയാണ് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *