നമ്മുടെ കുട്ടികളുടെ ഇപ്പോഴത്തെ ജോലി എന്ന് പറയുന്നത് പഠിക്കുക എന്നത് മാത്രമാണ് എല്ലാ കുട്ടികളും അങ്ങനെയല്ലെങ്കിലും ഭൂരിഭാഗം കുട്ടികൾക്കും അടിസ്ഥാന വിദ്യാഭ്യാസം നിർബന്ധമായും മാതാപിതാക്കൾ നൽകും. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ അധ്വാനിക്കേണ്ടി വരുന്ന കുട്ടികളെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അവരുടെ ജീവിത സാഹചര്യങ്ങളാണ് അത്തരം ഒരു അവസ്ഥയിലേക്ക് അവരെ കൊണ്ടുവന്ന് എത്തിച്ചത്.
ഇപ്പോൾ വൈറലാകുന്നത് അങ്ങനെ ഒരു കുട്ടിയുടെ ജീവിതമാണ്. സംഭവം നടക്കുന്നത് ഇന്തോനേഷ്യയിലാണ്. അവിടെ തെരുവുകളിൽ ഓരോ കാർട്ടൂണ വേഷങ്ങൾ കെട്ടി ചെറിയ കുട്ടികളെയും വലിയ ആളുകളെയും രസിപ്പിക്കുന്നത് പതിവ് കാഴ്ചയാണ് അതിനകത്തുള്ള ആളുകളെ പറ്റി നമ്മൾ ഒരിക്കലും നോക്കാറില്ല പുറമെ അവൻ ഏതു രൂപത്തിലാണ് എന്ന് മാത്രമേ നമ്മൾ ചിന്തിക്കാറുള്ളൂ പലപ്പോഴും വലിയ കഷ്ടപ്പാടാണ് അത്തരം ഒരു ജോലി ചെയ്യുന്നത്.
നമ്മൾ അവരുടെ കൂടെ കളിക്കുകയും ചിലപ്പോൾ നമ്മൾ പറയുന്നതെല്ലാം അവർ കേൾക്കുകയും ചെയ്യും. അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും എന്തെങ്കിലും പൈസ കൊടുക്കുകയും ചെയ്യും. 9 വയസ്സ് മാത്രം പ്രായമുള്ള റഹാൻ എന്ന പേരുള്ള കുട്ടിയാണ് ഇപ്പോൾ വൈറലാകുന്നത് ഇതുപോലെ വേഷം കെട്ടുന്നവരിൽ ഒരാൾ ഈ 9 വയസുകാരൻ ആണ്. അമ്മയെ നോക്കാൻ വേണ്ടിയാണ് ഈ വേഷം കെട്ടിയത് ഒരിക്കലും ക്ഷീണം കാരണം അവൻ തെരുവിൽ തന്നെ കിടന്നു ഉറങ്ങിപ്പോയി.
അതിന്റെ ദൃശ്യങ്ങളായിരുന്നു ഒരു വ്യക്തി ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയത്. അവന്റെ കൂടെ നിന്ന ഫോട്ടോയെടുത്ത് ആർക്കും തന്നെ അതിനകത്ത് ഉണ്ടായിരുന്നത് 9 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ് എന്ന് ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല. അമ്മ കൂലിപ്പണിക്കാരിയാണ് അമ്മയുടെ ശമ്പളം തികയാതെ വന്നപ്പോഴാണ് ഇവനും ജോലി ചെയ്യാനായി ഇറങ്ങിയത്. വീട്ടിൽ നിന്നും 10 കിലോമീറ്റർ വരെ നടന്നാണ് ഈ കുട്ടി ഇതുപോലെയുള്ള ജോലിയിലേക്ക് വരുന്നത്. എന്നാൽ അതുകൊണ്ട് യാതൊരു പരിഭവമോ പരാതിയോ അവനില്ല ചോദിച്ചാൽ അമ്മയെ നോക്കണം അതിന് ഈ വേഷം കെട്ടിയ പറ്റൂ എന്നാണ്.