ഇതുപോലെ ഒരു കാഴ്ച കണ്ടാൽ ആരുടെയും കണ്ണുകൾ ഈറനണിയും. അതുപോലെ മനസ്സ് നിറയ്ക്കുന്ന മറ്റൊരു കാഴ്ച വേറെയില്ല.

സഹായഹസ്തം നീട്ടുന്ന നന്മ നിറഞ്ഞ മനസ്സുകളുടെ യഥാർത്ഥ സംഭവങ്ങളും വീഡിയോകളും നിരവധി സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറൽ ആകാറുണ്ട് അത്തരത്തിൽ ഇപ്പോൾ ഇതാ ഒരു ജെസിബി കാരന്റെ കരുതൽ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അതിശക്തമായി തകർത്തു പെയ്യുന്ന മഴയിൽ.

   

തന്റെ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയും വഴി സൈഡിൽ വണ്ടി ഒതുക്കി നിൽക്കുകയും ചെയ്തിരുന്ന ബൈക്ക് യാത്രക്കാരനായ പിതാവിനെ സഹായിക്കുന്ന ജെസിബി ഡ്രൈവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി നിൽക്കുന്നത്. മഴ കാരണം കൊണ്ട് കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടി വണ്ടി നിർത്തിയ ബൈക്ക് യാത്രക്കാരനെ കണ്ട് ജെസിബിയുടെ കൈകൾ കൊണ്ട് അദ്ദേഹത്തിന് സംരക്ഷണം നൽകിയിരിക്കുകയാണ് ജെസിബിയുടെ ഡ്രൈവർ ഏവരുടെയും മനസ്സ് നിറച്ചത്.

ആരും ഒരു നിമിഷം കയ്യടിച്ചു പോകും ആ നല്ല മനസ്സിന് മുൻപിൽ. നിരവധി ആളുകളാണ് ജെസിബി ഡ്രൈവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. ചില മനുഷ്യർ ഇങ്ങനെയാണ് ഒന്നും ആവശ്യപ്പെടാതെയും ഒന്നും ചോദിക്കാതെയും തന്നെ അവർ മറ്റുള്ളവർക്ക് വേണ്ടി സഹായങ്ങൾ നീട്ടും .

അതുപോലെ അതിനെ പ്രത്യുപകാരം ആയി അവർ ഒന്നും തന്നെ ചോദിക്കുകയും ഇല്ല. മനുഷ്യന്റെ ജീവനും സ്വത്തിനും മാനത്തിനും എന്തെങ്കിലും തരത്തിലുള്ള ഹാനി സംഭവിക്കുന്നതായി അനുഭവപ്പെടുമ്പോൾ തന്നെ അതിനു വേണ്ട സഹായങ്ങൾ ചെയ്യാൻ നമ്മളെ അറിയുന്നവരും അറിയാത്തവരുമായി ഒരുപാട് പേരായിരിക്കും ചുറ്റും കൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *