മരണശേഷം നാട്ടുകാരെയും കൂടെയുള്ള ബന്ധക്കാരെയും മുൾമുനയിൽ നിർത്തി ഒരു യുവതി. ബ്രസീൽ സ്വദേശിയായ യുവതിയാണ്. അവരുടെ മരണശേഷമാണ് ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവം അരങ്ങേറിയത്. രണ്ട് ഹൃദയാഘാതത്തെ തുടർന്ന് ആന്തരിക അവയവങ്ങളുടെ തകർച്ചയിലാണ് അവർ മരണപ്പെടുന്നത് തുടർന്ന് ബന്ധുക്കൾ എല്ലാവരും തന്നെ മതാചാരപ്രകാരമുള്ള കർമ്മങ്ങളെല്ലാം ചെയ്യുകയും ചെയ്തു.
ശേഷം മൃതദേഹം സംസ്കരിക്കുകയും ചെയ്തു എന്നാൽ അതിനുശേഷം അവരെ അടക്കം ചെയ്ത കല്ലറയിൽ നിന്ന് തുടർച്ചയായി അലർച്ച കേൾക്കുന്നതായി സമീപവാസികളെല്ലാം തന്നെ അറിയിക്കുകയായിരുന്നു പരിസരവാസികളുടെ പരാതി സഹിക്കാൻ വയ്യാതെ കല്ലറ തുറക്കാൻ അവർ തീരുമാനിച്ചു. അത് പ്രകാരം തുറന്നു നോക്കിയപ്പോൾ കാണാൻ സാധിച്ചത് ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു.
മൃതദേഹത്തിന്റെ നെറ്റിയിലും കൈകളിലും മുറിവുകൾ ഉണ്ടായിരുന്നു ശവപ്പെട്ടിയിൽ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. 37 വയസ്സ് വയസ്സ് മാത്രമുള്ള ആ യുവതിയുടെ വിരലുകൾ മുറിഞ്ഞ അടർന്ന് നിലയിലും ആയിരുന്നു ഉണ്ടായിരുന്നത് ഇതോടെ യുവതിയെ ജീവനോടെയാണോ അടക്കം ചെയ്തത് എന്ന് ബന്ധുക്കൾ സംശയിക്കുകയും ചെയ്തു.
കല്ലറ പൊളിക്കുമ്പോൾ ഒരു ദേഹത്തിന് ചൂടുണ്ടായിരുന്നു എന്നും ചില ദൃക്സാക്ഷികൾ അഭിപ്രായപ്പെട്ടു തന്റെ മകൾ രക്ഷപ്പെടാനായി ശ്രമിച്ചതാണ് സമീപവാസികൾ കേട്ടത് എന്ന് യുവതിയുടെ അമ്മ അഭിപ്രായപ്പെട്ടു യുവതിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചു എന്ന് അറിയിക്കുകയായിരുന്നു. സത്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കും ഇതുവരെ വ്യക്തമായി ഒരു നിലപാട് ഇല്ല.