സ്കൂൾ വിട്ട് വീട്ടിലേക്ക് വന്നപ്പോഴായിരുന്നു ആ കുഞ്ഞ് ആ കാഴ്ച കണ്ടത് അമ്മ എന്തിനാണ് ഇത്രയും ക്രൂരത കാണിച്ചത് അതൊരു പിഞ്ചുകുഞ്ഞല്ലേ അതിനെ കൊല്ലാൻ പാടുണ്ടോ. അത് നമുക്ക് ശ്വാസം തരുന്നതല്ലേ. ഇതുപോലെയെല്ലാം പറഞ്ഞു കരയുന്ന കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. എന്റെ വീട്ടുമുറ്റത്ത് താൻ ഏറെ സ്നേഹിച്ച മരത്തെ അമ്മ മുറിച്ചതിനെ തുടർന്നുണ്ടായിട്ടുള്ള പ്രതിഷേധമായിരുന്നു ഈ കരച്ചിൽ എല്ലാം.
പ്രകൃതിയിൽ മരങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുണ്ട് എന്നും പ്രകൃതിയെ മനുഷ്യൻ എത്രത്തോളം സംരക്ഷിക്കണം എന്നതും ഈ കുഞ്ഞിനെ കണ്ടുവേണം നമ്മൾ ഓരോരുത്തരും പഠിക്കുവാൻ നമ്മുടെ ആവശ്യങ്ങൾക്ക് മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ അതിന്റെ ഭവിഷത്തുകൾ നമ്മൾ ചിന്തിക്കാതെ പോകുന്നു. അഞ്ചു വയസ്സുള്ള കുഞ്ഞുണ്ണി എന്ന് വിളിക്കുന്ന കുട്ടിയാണ് മരം വെട്ടിക്കളഞ്ഞതിനെ സംസ്കൃതത്തിലും പകുതി മലയാളത്തിലുമായി വിലപിക്കുന്നത്.
അത് നമുക്ക് പ്രാണവായു തരുന്ന മരമല്ലേ അതിനെ അങ്ങനെയൊരു ദയവുമില്ലാതെ വെട്ടി കളയാൻ പാടുണ്ടോ എന്നാണ് കുട്ടിയുടെ ചോദ്യം. അതുമാത്രമല്ല വീട്ടിലെ പൂജാമുറിയിലേക്ക് കയറി കുട്ടി പ്രാർത്ഥിക്കുന്നതും നമുക്ക് കാണാം. അമ്മ കുഞ്ഞു മരത്തെ മുറിച്ചു കളഞ്ഞതുകൊണ്ട് അമ്മയ്ക്ക അതിനുള്ള ശിക്ഷ കൊടുക്കണം എന്ന് ദൈവത്തോട് കുഞ്ഞ് പ്രാർത്ഥിക്കുകയാണ്.
പുതിയതായി ഒരുപാട് മരങ്ങൾ വച്ച് പിടിപ്പിക്കാം എന്ന അമ്മ പറയുന്നതോടെയാണ് അവൻ കരച്ചിൽ അവസാനിപ്പിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് ഇതുപോലെയുള്ള നല്ല കാര്യങ്ങൾ വേണം നമ്മൾ എല്ലാവരും പറഞ്ഞു കൊടുക്കുവാൻ. പ്രകൃതിയിൽ മനുഷ്യന് മാത്രമല്ല സർവ്വചരാചരങ്ങൾക്കും ഒരേ സ്ഥാനം തന്നെയാണ് ഉള്ളത് എന്ന് നമ്മുടെ കുഞ്ഞുങ്ങളെയും ബോധവാന്മാരാകണം.