മനുഷ്യനേക്കാൾ സ്നേഹവും കരുതലും മൃഗങ്ങൾ കാണാം എന്ന പലപ്പോഴും പറയാറുണ്ട് അതുപോലെ തന്നെ തെളിയിക്കപ്പെടാറുണ്ട്. തന്റെ ആഹാരമാണെങ്കിൽ കൂടിയും അവർ പലപ്പോഴും ഇരകളുടെ സഹാനുഭൂതി പ്രകടിപ്പിക്കാറുണ്ട് മൃഗങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹവും കരുതലും ഉള്ളത് നായകൾക്കാണ് എന്ന് സംശയമില്ലാത്ത കാര്യമാണ്.
ഇപ്പോൾ നായ ജീവനുവേണ്ടി പിടയുന്ന ഗോൾഡ് ഫിഷിനെ രക്ഷിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് കേൾക്കുമ്പോൾ ആർക്കാണെങ്കിലും സംശയം തോന്നും അതുപോലെ തന്നെ അത്ഭുതവും ഞെട്ടലും തോന്നും. കാരണം മീൻ കിട്ടിയാൽ ഏത് പട്ടിയാണ് കഴിക്കാതിരിക്കുന്നത്. പക്ഷേ ഇത് കണ്ടാൽ നിങ്ങൾക്ക് വിശ്വസിക്കാതിരിക്കാൻ കഴിയില്ല.
തറയിൽ കിടന്നുകൊണ്ട് ജീവനുവേണ്ടി പിടയുന്ന രണ്ടു ഗോൾഡ് ഫിഷുകളെ ശ്രദ്ധാപൂർവ്വം നാവുകൊണ്ട് എടുത്ത് അടുത്തിരിക്കുന്ന വെള്ളം നിറഞ്ഞ പാത്രത്തിലേക്ക് ഇടുന്ന നായ കുട്ടിയുടെ വീഡിയോ ആണ് വയറിൽ ആകുന്നത്. വളരെയധികം ശ്രദ്ധയോടെ ആയിരുന്നു നായാ മീനുകളെ വായിൽ ആക്കുന്നത്. അവയെ വെള്ളത്തിൽ ഇട്ടതിനുശേഷം മീനുകൾക്ക് യാതൊരു ആപത്തും ഇല്ല എന്ന് നോക്കാൻ വീണ്ടും വെള്ളത്തിലൂടെ നായക്കുട്ടി പരത്തുന്നതും കാണാം. അവയുടെ ഒരു ജീവന് ഒരു ആപത്തും ഇല്ല എന്ന് നായക്കുട്ടി ഉറപ്പാക്കുന്നതും നമുക്ക് വീഡിയോയുടെ അവസാനത്തിൽ കാണാം.
വളരെ കുറച്ച് സമയം ദൈർഘ്യം ഉള്ള വീഡിയോ ആണ് ഇതെങ്കിലും എല്ലാവർക്കും തന്നെ വളരെ സന്തോഷം തോന്നുന്ന ഒന്നാണ്. മൃഗങ്ങൾക്ക് ഇടയിലുള്ള സഹജീവി സ്നേഹം. ശരിക്കും നമ്മൾ മനുഷ്യരും കണ്ടു പഠിക്കേണ്ടത് തന്നെയാണ്. നമ്മളിൽ പലർക്കും ഇല്ലാതായി പോകുന്നത് ഇതിൽ സഹജീവി സ്നേഹമാണ്.