ദൈവം പലപ്പോഴും മനുഷ്യനായി പ്രത്യക്ഷപ്പെടും എന്ന് പറയുന്നത് ഇതുപോലെയുള്ള കാഴ്ചകൾ കാണുമ്പോഴാണ്.

ലോകത്ത് എല്ലായിടത്തും തന്നെ ലക്കി ക്യാച്ച് എന്ന പേരിൽ വൈറൽ ആയിട്ടുള്ള വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതാ. കാണുന്നവരുടെ ഒരു നിമിഷം ശ്വാസം നിലച്ചു പോകുന്ന വീഡിയോ ആണിത്. 2019 ലാണ് ഈ സംഭവം നടന്നത് എങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ ഈ വീഡിയോ വൈറലായി കൊണ്ടിരിക്കുന്നു. ചില സന്ദർഭങ്ങളിൽ ചില ആളുകൾക്ക് പ്രത്യേകമായ ചില കഴിവുകൾ ലഭിക്കും. അവർ ചെയ്യുന്ന ചില പ്രവർത്തികൾ ഒരുവന്റെ ജീവനെ പോലും രക്ഷിക്കാം.

   

നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ നമ്മളുടെ കൈകൊണ്ട് ഇതുപോലെയുള്ള നല്ല പ്രവർത്തികൾ ചെയ്യാൻ നമുക്കും സാധിക്കട്ടെ. റോഡിന്റെ സൈഡിൽ നിൽക്കുകയായിരുന്ന ആ പതിനേഴ് വയസ്സുകാരൻ ഒരു നിമിഷം മുകളിലേക്ക് നോക്കിയത് കൊണ്ടാണ് മുകളിൽ നിന്നും താഴേക്ക് വീഴുന്ന ആ കുഞ്ഞിനെ കാണാൻ സാധിച്ചത്. ഇല്ലെങ്കിൽ അവരുടെ മുൻപിൽ വെച്ച് ഒരു കുഞ്ഞ് ജീവൻ പിടയുന്നത് കണ്ടു നിൽക്കേണ്ടിവരും ആയിരുന്നു. വെറുതെ ഒന്ന് മുകളിലേക്ക് നോക്കിയ ആ ചെറുപ്പക്കാരൻ കണ്ട കാഴ്ച വളരെയധികം ഞെട്ടിക്കുന്നതായിരുന്നു.

അത്രയും ഉയരമുള്ളഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഒരു കുഞ്ഞു താഴേക്ക് വീഴാൻ പോകുന്നു. ആ സമയത്ത് ചുറ്റുമുള്ള ആളുകളെ വിളിക്കാനും അതിനു വേണ്ട കാര്യങ്ങൾ എന്തെങ്കിലും ചെയ്യാനുള്ള സമയമൊന്നും അപ്പോഴേ ഇല്ല. അതുപോലെ ചിന്തിക്കുന്നതിനു മുൻപ് തന്നെയായിരുന്നു കുട്ടി താഴേക്ക് വീണത്. പിന്നീട് ഒന്നും ചിന്തിക്കാതെ തന്നെ രണ്ട് കൈകൾ ഉയർത്തി മുകളിൽ നിന്നും വീഴുന്ന കുഞ്ഞിനെ സുരക്ഷിതമായി പിടിക്കുകയായിരുന്നു. അത്രയും ഉയരത്തിൽ നിന്ന് ആ കുഞ്ഞ് വീണിട്ട് പോലും ഒരാപകടം പോലും ആ കുഞ്ഞിനെ സംഭവിച്ചില്ല.

ഇതൊന്നും അറിയാതെ കുട്ടിയുടെ മാതാവ് അടുക്കള പണിയിൽ തിരക്കിലുമായിരുന്നു. ഈ സംഭവങ്ങളെല്ലാം കഴിഞ്ഞതിനുശേഷം കുട്ടിയുടെ പിതാവും മാതാവും ആ ചെറുപ്പക്കാരനെ കാണുകയും അവർ നന്ദി പറയുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ കുറേക്കൂടി ശ്രദ്ധിക്കണമെന്നും ഈ വീഡിയോ പറഞ്ഞുവെക്കുന്ന ഒരു കാര്യം തന്നെയാണ്. എങ്കിലും പലപ്പോഴും മനുഷ്യരുടെ ദൈവത്തിന്റെ രൂപത്തെ രക്ഷപ്പെടാറുണ്ട് എന്ന് പറയുന്നത് ഈ വീഡിയോയിലൂടെ സത്യമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *