നീ ഇതുവരെ ആ ഫോൺ എടുത്തു വെച്ചില്ലേ എത്ര നേരമായി തുടങ്ങിയിട്ട് അവൻ അവിടെ ജോലിയുള്ളതല്ലേ നിനക്കും ജോലിക്ക് പോണ്ടേ. സംസാരിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ ചീത്ത വാക്കുകൾ കേട്ടപ്പോൾ നീതു വേഗം തന്നെ കുളിക്കാൻ പോയി. ജോലിക്ക് പോകാൻ റെഡിയായി അവൾ വേഗം തന്നെ വീട്ടിൽ നിന്ന് ഇറങ്ങി. അമ്മിണി അമ്മ അങ്ങനെയാണ്. അവരുടെ വിവാഹം കഴിയുകയും ആദ്യത്തെ മകൻ ഉണ്ടായതിനുശേഷം വളരെ പെട്ടെന്നായിരുന്നു ഭർത്താവ് മരണപ്പെട്ടത് അതിനുശേഷം വളരെ കഷ്ടപ്പെട്ടായിരുന്നു ഏക മകനെ അവർ വളർത്തി വലുതാക്കിയത്.
അവർക്ക് ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ അവൻ മാത്രമേയുള്ളൂ. നീതുവിനാണെങ്കിൽ അമ്മായിയമ്മയെ ഒട്ടും തന്നെ ഇഷ്ടമല്ല. അവൾ മകനുമായി സംസാരിക്കുന്നത് കാണുമ്പോൾ തന്നെ അമ്മായിയമ്മ ചീത്ത പറഞ്ഞു തുടങ്ങും അതുകൊണ്ടാണ് അവൾക്ക് ഇഷ്ടമില്ലാത്തത്. അന്നേദിവസം ജോലികഴിഞ്ഞ് സാധാരണ വരാറുള്ള സമയത്ത് അവളെ കാണാതിരുന്നപ്പോൾ അമ്മിണി അമ്മ പുറത്തേയ്ക്ക് അവളെ നോക്കി നിൽക്കുമ്പോൾ ആയിരുന്നു ഞാൻ അതുവഴി പോയത്. അവളെ കാണാനില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ ഉടൻ തന്നെ എന്റെ ഫോണിൽ നിന്ന് അവളെ വിളിച്ചു.
അമ്മിണി അമ്മയെ അവൾക്ക് ഇഷ്ടമല്ലെന്ന് രാഹുൽ വീട്ടിലേക്ക് വന്നിട്ടേ അവൾ വീട്ടിലേക്ക് വരുന്നുള്ളൂ എന്നും വിളിച്ചു പറഞ്ഞു. അമ്മിണിയമ്മയെ സമാധാനപ്പെടുത്തി ഞാൻ വീട്ടിലേക്ക് പറഞ്ഞയച്ചു എന്നാൽ രാത്രിയോടെ അവിടെ നിന്നും ഒരു കോൾ വന്നു. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന രാഹുൽ കെട്ടിടത്തിൽ നിന്ന് താഴെ വീണു അവൻ അപ്പോൾ തന്നെ മരണപ്പെട്ടു. പിറ്റേദിവസം കർമ്മങ്ങളും കാര്യങ്ങളും എല്ലാം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മിണിയമ്മ വീടു അവളുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു.
അവൾ ആകെ മാറി പോയിരിക്കുന്നു. അവളിൽ കുറ്റബോധം ഉണ്ടായിരുന്നു. വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു. ഇപ്പോൾ അമ്മിണി അമ്മയും നീതു വളരെ സ്നേഹത്തിലാണ്. ഇപ്പോഴത്തെ അവരുടെ സ്നേഹം കാണുമ്പോൾ എനിക്ക് തോന്നും ഇതുപോലെയാണ് അവർ മുൻപ് ഉണ്ടായിരുന്നത് എങ്കിൽ രാഹുൽ ഇപ്പോൾ ജീവനോടെ ഉണ്ടായേനെ. നീതുവിന്റെ രണ്ടാം വിവാഹവും ഞാൻ കണ്ടു അമ്മിണിയമ്മ ഒറ്റയ്ക്കായത് പോലെയും അവളും ഒറ്റയ്ക്കായി പോകരുത് എന്ന് അമ്മിണി അമ്മയ്ക്ക് ഉണ്ടായിരുന്നു. നീതു എന്നാൽ അമ്മയെ വിട്ടു പോകാൻ തയ്യാറായില്ല അവൾ ഭർത്താവ് കുട്ടികളുമായി അവിടെ തന്നെ സുഖമായി ജീവിച്ചു.