28 വർഷത്തെ ജീവിതം ഇതാ അവസാനിക്കാൻ പോകുന്നു ഇനി വെറും മൂന്നുമാസം മാത്രം കാലാവധി. ടെസ്റ്റുകളുടെ റിസൾട്ട് വന്നതും രോഗം എന്താണെന്ന് ഉറപ്പിച്ചതും മരണത്തിന്റെ അവസാന ദിവസങ്ങൾ കുറിക്കപ്പെട്ടതും എല്ലാം വളരെ പെട്ടെന്നായിരുന്നു. എന്ത് ചെയ്യണം എന്തു പറയണം എന്ന് ഒന്നും എനിക്കില്ലായിരുന്നു പക്ഷേ മുഖത്ത് എന്തെന്നില്ലാത്ത ഒരു പുഞ്ചിരി മാത്രം നിറഞ്ഞുനിന്നു. അമ്മയുടെയും മകളുടെയും കൈപിടിച്ച് ഞാൻ ഹോസ്പിറ്റലിൽ നിന്ന് വളരെ പെട്ടെന്ന് വീട്ടിലേക്ക് എത്തി. മകളെ അമ്മയെ ഏൽപ്പിച്ചിട്ട് പറഞ്ഞു. ചേട്ടൻ വന്നാൽ ഇന്ന് എന്നെ ശല്യപ്പെടുത്തരുത് എന്ന് പറയണം. അതും പറഞ്ഞ് അവൾ മുറിയിൽ കയറി വാതിൽ അടച്ചു.
പിറ്റേദിവസം ജോലിക്ക് പോകരുത് എന്ന് നിർബന്ധിച്ചു എങ്കിലും ഞാൻ പോകാനായി ഒരു കാരണം അവർക്കറിയില്ലായിരുന്നു ഇതിന്റെ അവസാന ദിവസമാണെന്ന്. ഇന്ന് ചേട്ടനാണ് എന്നെ ഓഫീസിലേക്ക് കൊണ്ടാക്കിയത്. നേരെ ഡയറക്ടറിന്റെ മുറിയിലേക്ക് കയറിയതും എനിക്ക് വേണ്ടി വലിയൊരു സന്തോഷവാർത്തയാണ് അവർ ഒരുക്കിവെച്ചത് പുതിയ പ്രോജക്ടിന്റെ ടീം ലീഡർ ഞാനാണ്. ഇത്രയും നാൾ അതിനു വേണ്ടിയാണ് കാത്തിരുന്നത് ഇനിയത് വേണ്ട. ഞാൻ ജോലി രാജിവെക്കുന്നു.
പിന്നീട് ഒന്നും പറയാൻ എനിക്ക് സാധിച്ചില്ല എത്രയും പെട്ടെന്ന് ഞാൻ അവിടെ നിന്ന് ഇറങ്ങി എന്നാൽ എല്ലാ സത്യങ്ങളും തിരിച്ചറിഞ്ഞ് സാറ് തിരിച്ചു വിളിച്ചു. അസുഖമെല്ലാം മാറി കൂടുതൽ ഉഷാറായി നീ തിരികെ വരു എന്നിട്ട് മാത്രമേ ഈ പ്രോജക്ട് നമ്മൾ തുടങ്ങുന്നുള്ളൂ. തിരിച്ചു വീട്ടിലേക്ക് എത്തിയതും ഹോസ്പിറ്റലിൽ പോകാനായി അമ്മ എല്ലാം പാക്ക് ചെയ്തു. ഏട്ടാ ഞാൻ ഇവിടെ തന്നെ നിന്നോളാം ഇനിയുള്ള കാലമെങ്കിലും നല്ലൊരു അമ്മയായി നല്ലൊരു ഭാര്യയായി എനിക്ക് ജീവിക്കണം ജോലിയുടെ തിരക്ക് കാരണം എന്റെ മകളെ ശരിക്കും നോക്കാൻ പോലും എനിക്ക് സാധിച്ചില്ല.
എല്ലാവരുടെയും മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. നീ ആവശ്യമില്ലാത്തതൊന്നും പറയേണ്ട ഓപ്പറേഷൻ ചെയ്താൽ എല്ലാം ഭേദമാകും എന്നല്ലേ ഡോക്ടർ പറഞ്ഞത് നമുക്കത് ചെയ്യാം നീ വിഷമിക്കാതിരിക്കുക ഭർത്താവ് ധൈര്യം നൽകി. ഓപ്പറേഷൻ ദിവസം വളരെ പെട്ടെന്നാണ് എത്തിയത്. ഓപ്പറേഷൻ എല്ലാം വളരെ ഭംഗിയായി തന്നെ കഴിഞ്ഞു എന്നാൽ 48 മണിക്കൂർ കഴിഞ്ഞാൽ അല്ലാതെ ഒന്നും പറയാൻ സാധിക്കില്ല. രണ്ടുദിവസം കഴിഞ്ഞിട്ടും പ്രത്യേകിച്ച് യാതൊരു തരത്തിലുള്ള ചലനങ്ങളും അവളിൽ ഉണ്ടാക്കിയില്ല.
ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത് പോലെ അവൾ കണ്ണ് തുറന്നു നോക്കുമ്പോൾ ചുറ്റും നിറയെ മാലാഖമാർ. പെട്ടെന്നായിരുന്നു ഒരു കൈ വന്ന് പിടിച്ചത് അമ്മേ വാ നമുക്ക് വീട്ടിലേക്ക് പോകാം. അവിടെ പേടിച്ച് ആകണം മകൾ എന്നെ തിരികെ വിളിക്കുകയായിരുന്നു. ഞാൻ മരിച്ചുപോയി എന്ന് ഉറപ്പിച്ചത് ഡോക്ടർമാർ പോലും ഞെട്ടിപ്പോയി. ഞാൻ പെട്ടെന്ന് കണ്ണു തുറന്നു നോക്കിയത് എന്റെ ഭർത്താവിനെയും കുഞ്ഞിനെയും. ഡോക്ടർമാർക്ക് എല്ലാം തന്നെ അതൊരു വലിയ അത്ഭുതം നിറഞ്ഞ കാര്യമായിരുന്നു. പക്ഷേ എനിക്കറിയാം എന്റെ മകൾക്ക് ഞാൻ കൊടുത്ത വാക്കാണ് ഇപ്പോൾ എന്റെ ജീവിതം ഇവിടെ നിലനിർത്തിയിരിക്കുന്നത്.