അമേരിക്കയിലെ ഒരു കോടതി മുറിച്ച് 15 വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടിയാണ് കുറ്റക്കാരൻ ഒരു കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു. അവരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് ഇടയിൽ ഒരു അലമാര തകരുകയും ചെയ്തു. ജഡ്ജി കുട്ടിയോട് ചോദിച്ചു നിങ്ങൾ ശരിക്കും മോഷ്ടിച്ചുവോ. ബ്രെഡും ചീസ് പാക്കറ്റും മോഷ്ടിച്ചു എന്ന കുട്ടി കുറ്റം സമ്മതിച്ചു. എന്തിനാണ് മോഷ്ടിച്ചത് എന്ന് ചോദിച്ചപ്പോൾ എനിക്ക് അത്യാവശ്യമായിരുന്നു എന്ന് അവൻ പറഞ്ഞു പൈസ കൊടുത്ത് വാങ്ങാമായിരുന്നില്ലേ എന്ന് ജഡ്ജി വീണ്ടും ചോദിച്ചു കയ്യിൽ പണമില്ല എന്നായിരുന്നു കുഞ്ഞിന്റെ മറുപടി.
വീട്ടിൽ ആരുടെയെങ്കിലും ചോദിക്കാമായിരുന്നില്ലേ എന്ന് ജഡ്ജി വീണ്ടും ചോദിച്ചു വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ എന്നും അമ്മ വയ്യാത്ത രോഗിയാണ് എന്നും അവൻ മറുപടി പറഞ്ഞു അതുകൊണ്ട് തന്നെ തൊഴിലും ഇല്ല. അവർക്ക് വേണ്ടിയാണ് മോഷ്ടിച്ചത് എന്ന് കണ്ണിലൂടെ അവൻ ജഡ്ജിയോട് മറുപടി പറഞ്ഞു. അപ്പോൾ നിങ്ങൾ ജോലിയൊന്നും ചെയ്യുന്നില്ലേ ജഡ്ജി ചോദിച്ചു ഞാൻ ചെയ്തിരുന്നു ഒരു കാർ വാഷിംഗ് ആയിരുന്നു. അമ്മയെ പരിപാലിക്കാൻ ഒരു ദിവസം ലീവ് എടുത്തപ്പോൾ പിന്നീട് അവർ എന്നെ പുറത്താക്കുകയായിരുന്നു എന്നാൽ നിങ്ങൾക്ക് ആരുടെയെങ്കിലും സഹായം ചോദിക്കാൻ പാടില്ലായിരുന്നിലെ.
ജഡ്ജി വീണ്ടും ചോദിച്ചു അപ്പോൾ ആ കുട്ടി മറുപടി പറഞ്ഞു ഞാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് 50 ഓളം പേരുടെ അടുത്ത് സഹായം ചോദിച്ചു എന്നാൽ എല്ലാ പ്രതീക്ഷകളും തന്നെ അവസാനിച്ചു അവസാനം ഈ ഒരു കാര്യം ചെയ്യേണ്ടി വന്നു അതോടെ വാദങ്ങളെല്ലാം തന്നെ അവസാനിച്ചു വിധി പറയാൻ ജഡ്ജി തയ്യാറായി. ഇവിടെ നടന്നത് വളരെ വൈകാരികമായ ഒരു മോഷണം ആണ്. ഈ പയ്യന്റെ മോഷണം ഒരു കുറ്റകരമാണ് എന്നതിൽ ഒരു സംശയവുമില്ല പക്ഷേ ഈ കുറ്റകൃത്യത്തിന് നാം എല്ലാവരും തന്നെ ഉത്തരവാദിത്വം ഉള്ളവരാണ് ഞാൻ ഉൾപ്പെടെ ഓരോ വ്യക്തിയും കുറ്റവാളികളും ആണ് അതുകൊണ്ട് ഇവിടെ ഹാജർ ആയിട്ടുള്ള ഞാൻ അടക്കം ഓരോ വ്യക്തിക്കും 10 ഡോളർ വീതം പിഴ ചുമത്തുന്നു.
അത് നൽകാതെ ഇവിടെ നിന്നും പുറത്തു പോകാൻ ആർക്കും കഴിയില്ല ഇതും പറഞ്ഞ് ജഡ്ജി പോക്കറ്റിൽ നിന്നും 10 ഡോളർ പുറത്തേക്ക് എടുത്തു വച്ചു. എന്നിട്ട് പേനയെടുത്ത് ഇതുപോലെ എഴുതി. ഇവനെ കൂടാതെ പട്ടിണി കിടക്കുന്ന കുട്ടിയോട് മാനുഷികമല്ലാത്ത രീതിയിൽ പെരുമാറുകയോ കുറ്റം ചുമത്തി പോലീസുകാർക്ക് കൈമാറിയ ആ കടയ്ക്ക് എതിരെ ആയിരം രൂപ പിഴച്ചുമർത്തുന്നു കൂടാതെ 24 മണിക്കൂറിനുള്ളിൽ തിരിച്ചടിച്ചില്ല എങ്കിൽ കട അടച്ചു പൂട്ടാനും ഉത്തരവിടുന്നു. ഇത്രയും പറഞ്ഞ് കുട്ടിക്ക് ആ 10 ഡോളർ ജഡ്ജി നൽകി ഇതോടെ കോടതി മുറിയിൽ ഉള്ളവരെല്ലാം തന്നെ കണ്ണീർ പൊഴിക്കുകയും ചെയ്തു.