നീണ്ട വർഷങ്ങൾക്ക് ശേഷമാണ് പ്രവാസിയായ തന്റെ ഭർത്താവ് നാട്ടിലേക്ക് വരുന്നത് ഈ വാർത്ത അറിഞ്ഞ ഉടൻതന്നെ അവൾ വളരെയധികം സന്തോഷവതി ആയിരുന്നു കാരണംഇളയ മകൻ വയറ്റിൽ ഉണ്ടായിരുന്ന സമയത്താണ് അദ്ദേഹം ഗൾഫിലേക്ക് പോയത് ഇപ്പോൾ മകനെ 5 വയസ് ആയിരിക്കുന്നു.ഭർത്താവ് വണ്ടി വിളിച്ചുകൊണ്ട് വീട്ടിലേക്ക് എത്താം എന്ന് പറഞ്ഞെങ്കിലും അവൾക്ക് അതിനുള്ള ക്ഷമ ഉണ്ടായിരുന്നില്ല തന്റെ ഭർത്താവിനെ ഒരു വലിയ സർപ്രൈസ് കൊടുക്കാൻ തന്നെ അവൾ തീരുമാനിച്ചു .
അതുകൊണ്ടുതന്നെ വളരെ നേരത്തെ എയർപോർട്ടിലേക്ക് പോകാൻ അവൾ തീരുമാനിച്ചു വണ്ടി ഏൽപ്പിക്കുകയും ചെയ്തു. രാവിലെ അടുക്കളയിലെ ജോലികൾ എല്ലാം തീർത്തു കഴിഞ്ഞപ്പോൾ തന്റെ ഭർത്താവിന് വേണ്ടി അവൾ ഉണ്ടാക്കി വച്ച സാധനങ്ങൾ എല്ലാം ഒന്നുകൂടി പരിശോധിച്ചു. അതിൽ അവൾ സന്തോഷിച്ചു. കുഞ്ഞുങ്ങളെ എല്ലാം റെഡിയാക്കി അവൾ വേഗം തന്നെ എയർപോർട്ടിലേക്ക് പോയി. അവിടെ തന്റെ ഭർത്താവ് എത്താൻ ഇരുന്ന ഫ്ലൈറ്റ് വന്നു എന്ന് മനസ്സിലാക്കി വരുന്ന തിരക്കുകളിൽ എല്ലാം തന്നെ അവൾ തന്റെ ഭർത്താവിനെയാണ് നോക്കിക്കൊണ്ടിരുന്നത്.
ഒടുവിൽ അവൾ കണ്ടു തന്നെ ഭർത്താവ് വരുന്നത് ഒരു വലിയ പട്ടിയും പിടിച്ചുകൊണ്ട് അതാ വരുന്നു സന്തോഷത്തോടെ പക്ഷേ അവളെ ഞെട്ടിപ്പിച്ചത് അതല്ല പെട്ടെന്നായിരുന്നു ഒരു കൈ വന്ന് തന്റെ ഭർത്താവിന്റെ കൈകൾക്കിടയിലൂടെ കോർത്ത് പിടിച്ചത്. അവൾ ആ സ്ത്രീയെ നോക്കി വളരെ നല്ല രീതിയിൽ വസ്ത്രം ധരിച്ച് അവർ വളരെ സന്തോഷത്തിലായിരുന്നു തന്റെ കൂടെ ഭർത്താവ് എങ്ങനെയാണ് ഉണ്ടാകുന്നത് അതുപോലെയായിരുന്നു ആ സ്ത്രീയുടെ അടുത്തും.
അവർ കാണാതിരിക്കാൻ വേണ്ടി അവൾ മറഞ്ഞു നിന്നു ഒടുവിൽ എയർപോർട്ടിന്റെ പുറത്തേക്ക് എത്തിയതോടെ ഭർത്താവിന്റെ കോൾ വരികയും ചെയ്തു. എനിക്ക് ഇവിടെ ഇറങ്ങാൻ സാധിച്ചില്ല ഫ്ലൈറ്റ് ലൈറ്റ് ആണ് ഞാൻ രണ്ടു ദിവസം കഴിഞ്ഞേ വരുന്നുള്ളൂ. അവൾ ശരിയെന്നു മാത്രം പറഞ്ഞു തകർന്ന മനസ്സുമായി അവൾ വണ്ടിയിൽ കയറി. ചേട്ടാ വണ്ടി നേരെ വക്കിൽ ഓഫീസിലേക്ക് വിടട്ടെ. മനസ്സിൽ ഉറച്ചു തീരുമാനത്തോടെ അവൾ ഡ്രൈവറോട് ആവശ്യപ്പെട്ടു.