മാർക്കറ്റിൽ പച്ചക്കറി മൊത്തം വ്യാപാരമായിരുന്നു അപ്പച്ചന്. ഒരുപാട് കഷ്ടപ്പെടുത്തിയാണ് അപ്പച്ചനും അമ്മച്ചിയും മക്കളെ വളർത്തി വലുതാക്കിയത്. അവർക്ക് വേണ്ട വിദ്യാഭ്യാസമെല്ലാം കൊടുത്ത് സ്വന്തം കാലിൽ നിർത്തി. പെൺമക്കൾ നാട്ടിലും ഇളയ മകൻ വിദേശത്തും ജോലിയായി സെറ്റിൽഡ് ആയി. അപ്പച്ചന്റെ നിർദ്ദേശപ്രകാരം ഇളയ മകൻ പഴയ വീട് പുതുക്കി പണിതു. അതിനിടയിൽ ആയിരുന്നു അമ്മച്ചിക്ക് സ്ട്രോക്ക് വന്നാൽ വളർന്നു പോയത്. അതുകൊണ്ടുതന്നെ അമ്മച്ചിയെ നോക്കുന്നതിനു വേണ്ടിയും വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിന് വേണ്ടിയും ഒരു വീട്ടിൽ ജോലിക്കാരിയെ ഏർപ്പാട് ചെയ്താണ് മക്കളെല്ലാവരും തന്നെ പോയത്.
വിവാഹം കഴിഞ്ഞ 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു അത് അതുകൊണ്ടുതന്നെ വളരെ വിശ്വസിച്ചായിരുന്നു അമ്മയെ ഏൽപ്പിച്ച മക്കളെല്ലാവരും പോയത്. ആദ്യം എല്ലാം വീഡിയോ കോൾ ചെയ്യുമ്പോൾ വീട്ടിൽ യാതൊരു തരത്തിലുമുള്ള കുറവും ഇല്ല എന്നായിരുന്നു പറയാറ്. അപ്രതീക്ഷിതമായിട്ടാണ് ഒരു ദിവസം ഇളയ മകൻ വീട്ടിലേക്ക് കയറി വന്നത് കയറി വന്ന ഉടനെ തന്നെ അപ്പച്ചന്റെ മുഖത്ത് ചെറിയൊരു പരിഭ്രമവും എന്തോ ഒളിക്കുന്നതിന്റെ സൂചനയും ഞാൻ കണ്ടു.
അമ്മച്ചിയുടെ അടുത്തേക്ക് പോയപ്പോൾ ആയിരുന്നു മുറി മുഴുവൻ പൊടിയും അഴക്കുപിടിച്ചു കിടക്കുന്നത് കണ്ടത്. എന്നെ കണ്ടതോടെ പെട്ടെന്ന് തന്നെ അവിടെയെല്ലാം വൃത്തിയാക്കിയെങ്കിലും എന്തോ ഒന്ന് വീട്ടിൽ സംഭവിക്കുന്നുണ്ട് എന്ന് എനിക്ക് ഉറപ്പായി. അപ്പച്ചനും വേലക്കാരിയും തമ്മിൽ സംസാരിക്കുന്നതും കൊഞ്ചുകുഴിയുന്നതും ചിരിക്കുന്നതും എല്ലാം കാണുമ്പോൾ ആദ്യം ഒന്നും തോന്നരുത് എന്ന് പ്രാർത്ഥിച്ചു എങ്കിലും പിന്നീട് അവരുടെ പെരുമാറ്റത്തിൽ എന്തോ ശരിയല്ലാത്ത ബന്ധം ഞാൻ സംശയിച്ചു. അതുകൊണ്ടുതന്നെ വീടിന്റെയും മുന്നിൽ ഒരു ക്യാമറ പിടിപ്പിക്കുന്നതിന്റെ പറ്റി അപ്പച്ചനോട് സംസാരിച്ചു.
എന്നാൽ അപ്പച്ചൻ അറിയാതെ തന്നെ വീടിന്റെ പല ഭാഗങ്ങളിലും ഞാൻ ക്യാമറ ഒളിപ്പിച്ചു. തിരികെ പോയതിനുശേഷം അമ്മച്ചിയുടെ മരണത്തിനായിരുന്ന വീട്ടിലേക്ക് വീണ്ടും വന്നത്. എന്നാൽ അവർ അമ്മച്ചിയുടെ മരണ ശേഷവും ആ വീട്ടിൽ ജോലികൾ ചെയ്യുന്നു എന്ന മട്ടിൽ വീണ്ടും തുടരുകയായിരുന്നു. ഒരു ദിവസം ക്യാമറ നോക്കിയപ്പോൾ ആയിരുന്നു വേലക്കാരിയും അപ്പച്ചനെയും കാണാൻ പാടില്ലാത്ത ചില സാഹചര്യങ്ങളിൽ കാണാൻ ഇടയായത്. ഉടനെ പെങ്ങളെ അറിയിച്ചു എന്നാൽ അവർ ആരും പറഞ്ഞിട്ടും അവൾ വീട്ടിൽ നിന്നും ഇറങ്ങി പോകുവാനോ അപ്പച്ചൻ അവളെ വിട്ടയക്കുവാനോ തയ്യാറായില്ല.
ഒടുവിൽ പോലീസ് ഇടപെട്ട് അവളെയും ഭർത്താവിനെയും വിളിച്ച് താക്കീത് നൽകി വീട്ടിൽ നിന്നും ഇറക്കി വിട്ടു. പെൺമക്കളുടെ വീട്ടിലേക്ക് പോയി താമസിക്കണം എന്ന് അപ്പച്ചനോട് വികാരിയും പോലീസുകാരും ഇടപെട്ട് സംസാരിക്കുകയും ചെയ്തു. പ്രായമായതും കൂടെയുള്ള ആൾ വളർന്നു പോയതും മക്കൾ ആരും തന്നെ അടുപ്പില്ലാത്തതിന്റെയും നിരാശയും ഒറ്റപ്പെടലുമാണ് ഇത്തരത്തിൽ മുതിർന്നവരെയും ഇതുപോലെയുള്ള ആഗ്രഹങ്ങളിലേക്ക് നയിക്കുന്നത്. വീട്ടിൽ ജോലിക്കാരെ എല്ലാം വയ്ക്കുമ്പോൾ പൂർണ്ണമായും അവരെപ്പറ്റി അന്വേഷിച്ചതിനു ശേഷം മാത്രം വെക്കുക.