വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്തുന്ന നാടോടി സംഘം മൂവാറ്റുപുഴയിൽ പിടിയിൽ. മോഷണ തടയാൻ ശ്രമിച്ചവിദ്യാർത്ഥിയെ നാടോടി സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഇവർക്കായി പരിശോധന വ്യാപകമാക്കിയിട്ടുണ്ടെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. മൂവാറ്റുപുഴയിൽ ആണ് ഈ സംഭവം നടന്നത് പെൺകുട്ടിക്ക് കഴുത്തിലും കാലിലും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞദിവസം വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നത് നാടോടി സംഘത്തിൽ പെട്ട ഒരു സ്ത്രീയാണ് ഇന്നലെ വൈകുന്നേരം വീടിനുള്ളിൽ കടന്നു മോഷണശ്രമം നടത്തിയത് ഈ സമയം ഓൺലൈൻ ക്ലാസിൽ ഇരിക്കുന്ന കൃഷ്ണ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത് ഇതിനിടയിൽ അമ്മയുടെ മുറയിൽ നിന്ന് ശബ്ദം കേട്ട് എത്തിയ മകൾ നാടോടി സ്ത്രീമുറിയിൽ നിൽക്കുന്നത് കാണുകയായിരുന്നു.
ഇതേസമയം ഇവരുടെ പക്കൽ അമ്മയുടെ പേഴ്സും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന പെട്ടി ഉണ്ടായിരുന്നതായി പെൺകുട്ടി പറയുന്നു ഇത് പിടിച്ചു വാങ്ങാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല. വടിയെടുത്ത് ആക്രമിച്ചതോടെ സ്ത്രീ കൃഷ്ണയുടെ കാലിൽ പിടുത്തം വിടുകയായിരുന്നു അല്പനേരത്തിനു ശേഷം ആഭരണ പെട്ടി പിടിച്ചു വാങ്ങി എങ്കിലും കൃഷ്ണയ്ക്ക് എഴുന്നേൽക്കാൻ ബുദ്ധിമുട്ട് നേരിടുകയായിരുന്നു കഴുത്തിലും പരിക്ക് ഏറ്റിട്ടുണ്ട്.
സംഭവം പോലീസിൽ അറിയിച്ചതോടെ ആ നാടോടി സംഘത്തിന് വേണ്ടി പോലീസുകാർ അന്വേഷണം ഇറക്കി വിട്ടിരിക്കുകയാണ്. എന്നാൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല അതേസമയം വീട്ടിലെത്തിയ സ്ത്രീ ബ്ലൂട്ടൂത്ത് ഹെഡ്സെറ്റിൽ ആരോടോ സംസാരിച്ചിരുന്നതായും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട് ആഭരണങ്ങൾ നഷ്ടമായിട്ടില്ല എങ്കിലും പൈസയും നഷ്ടമാക്കിയിട്ടുണ്ട് എന്നാണ് വിദ്യാർത്ഥി പറഞ്ഞത്.
വീടിന് മുൻപിൽ നായ ഉണ്ടായിരുന്നു എങ്കിലും ഇവരെ കണ്ട് കുരച്ചില എന്നത് സംശയം ജനിപ്പിക്കുന്നുണ്ട്. വീടിന്റെ പിൻവശത്തെ വാതിൽ അടച്ചിട്ടിരുന്നു എങ്കിലും സംഭവത്തിനുശേഷം തുറന്ന നിലയിൽ ആയിരുന്നു എന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട് ഈ സംഭവത്തോട് പ്രതികളെ കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.