കുട്ടിയെ അനാഥാലയത്തിൽ നിന്നും ദത്തെടുക്കാൻ എത്തിയ സ്ത്രീയോട് കുട്ടി പറഞ്ഞ വാക്കുകൾ കേട്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞുപോയി.

അനാഥൻ ആയിട്ടുള്ള കുട്ടികളെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചും അവരുടെ ജീവിതത്തിൽ അവർ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കൊടുത്തു വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഒരുപാട് മാതാപിതാക്കൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന ഇതുപോലെയുള്ള കുട്ടികൾക്ക്.

   

അച്ഛനെയും അമ്മയുടെയും സ്നേഹം വാരിക്കോരി കൊടുക്കുവാൻ തയ്യാറായിട്ടുള്ള ഒരുപാട് അച്ഛനമ്മമാരുടെ നിരവധി കഥകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ അത്തരത്തിലുള്ള ഒരു ദത്തെടുക്കൽ നടപടിയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ദത്തെടുടുക്കൽ നടപടികളുമായി ബന്ധപ്പെട്ട കോടതിമുറിയിൽ നടക്കുന്ന സംഭവങ്ങൾ വയറിലായി. കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുന്ന സ്ത്രീയും കുഞ്ഞും ജഡ്ജിയും എല്ലാവരും ആ കോടതി മുറിയിൽ ഉണ്ടായിരുന്നു.

ഇതിനെക്കുറിച്ച് കുഞ്ഞിന് എന്താണ് പറയാനുള്ളത് എന്ന് ജഡ്ജ് ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ കാര്യങ്ങളാണ് എല്ലാവരുടെയും കണ്ണ് നനയിച്ചത്. എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ എനിക്ക് എന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ് എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച അമ്മ ഇതാണ് അതുകൊണ്ട് അവരെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.

കാഴ്ചയിൽ നാലോ അഞ്ചോ വയസ്സ് മാത്രം പ്രായമുള്ള ആ കുട്ടിക്ക് ഇതുപോലെ കഴമ്പുള്ള വാക്കുകൾ കേട്ട് അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞുപോയി. അവനവന്റെ അമ്മയെ ചേർത്ത് പിടിച്ചപ്പോൾ ആ കുഞ്ഞിനെ തന്റെ അമ്മയെ എത്രത്തോളം ഇഷ്ടമാണെന്ന് പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ. വളരെ പെട്ടെന്ന് തന്നെ നടപടിക്രമങ്ങളെല്ലാം അവർ പൂർത്തിയാക്കുകയും അമ്മയെയും കുഞ്ഞിനെയും അവർ ഒന്നിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *