നായ കൊടുത്ത എട്ടിന്റെ പണി കണ്ടോ? ഇതുപോലെ ഒരു അബദ്ധം ഒരു ഡെലിവറി ബോയ്ക്കും സംഭവിക്കാതിരിക്കട്ടെ.

അബദ്ധം പറ്റാത്ത മനുഷ്യർ ആരും തന്നെ ഉണ്ടാവില്ല. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന ഒരു ചൊല്ല് നമ്മളെല്ലാവരും തന്നെ കേട്ടിട്ടുണ്ടാകും. പക്ഷേ ഇവിടെ കൊണ്ടുപോയത് പെണ്ണിനെ അല്ല. അടിപൊളി ഹോട്ടൽ ഫുഡും ആയിട്ടായിരുന്നു. എന്നാൽ ഇവിടത്തെ ഹീറോ ഒരു തെരുവ് നായയാണ്.

   

സാമൂഹ്യ മാധ്യമങ്ങളിൽ കുറെ ആളുകൾ ഷെയർ ചെയ്ത ഒരു വീഡിയോ ആണ് ഇത്. ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് നായ കൊടുത്ത പണി എന്ന് വേണമെങ്കിലും നമുക്ക് ഇതിനെ പറയാം അല്ലെങ്കിൽ ആ നായ കുട്ടികളുടെസമയം നല്ല സമയമായിരുന്നു എന്നും പറയാം. ഈ സംഭവം സിസിടിവിയിൽ പതിഞ്ഞതോടെ ആയിരുന്നു എല്ലാവരും തന്നെ രസകരമായ വീഡിയോ കാണാൻ ഇടയായത്. തനിക്ക് കിട്ടിയ ഓർഡർ പ്രകാരം ഓർഡർ ചെയ്ത വ്യക്തിക്ക് ഫുഡുമായി എത്തിയതായിരുന്നു .

ഡെലിവറി ബോയ് ഭക്ഷണം വെച്ചിരുന്ന ബാഗ് ബൈക്കിൽ തന്നെ വെച്ച് വീടിന്റെ വാതിലക്കൽ കാത്തുനിന്നത് മാത്രമേ ഓർമ്മയുള്ളൂ. പിന്നീട് സംഭവിച്ചതെല്ലാം വളരെ പെട്ടെന്നായിരുന്നു ബാഗ് തുറന്നു ഇരുന്നതിനാൽ അതിനുള്ളിൽ ഉണ്ടായിരുന്ന ഭക്ഷണ പുറത്തേക്ക് വീണിരുന്നു ഇത് കാണാൻ ഇടയായ നായ മണം പിടിച്ച് അവിടെ എത്തുകയും ഭക്ഷണം പൊതിയും കൊണ്ട് കൂടുകയും ആയിരുന്നു.

എന്നാൽ അതിനകത്തുണ്ടായിരുന്ന ഭക്ഷണപതി എവിടെയാണെന്ന് തിരയുകയായിരുന്നു ആ യുവാവ്. ചിലപ്പോൾ ഈ വീഡിയോ പുറത്തിറങ്ങുമ്പോൾ ആയിരിക്കും എവിടേക്കാണ് ആ ഭക്ഷണപൊതി പോയത് എന്ന് അയാൾക്ക് മനസ്സിലായിട്ടുണ്ടാവുക. ജോലി ചെയ്യുമ്പോൾ അതിൽ കുറെ കൂടി കാര്യങ്ങൾ നമ്മൾ വളരെ ശ്രദ്ധയോടെ ഇരിക്കണം. ഇല്ലെങ്കിൽ ഇതുപോലെയുള്ള അമളികൾ ഇനിയും സംഭവിക്കും.

Leave a Reply

Your email address will not be published. Required fields are marked *