പെൺകുഞ്ഞാണ് അമ്മയാകേണ്ടവൾ അപ്പോൾ ആ പുണ്യം കാണാതിരിക്കില്ലല്ലോ.

കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകുന്നതിനു മുൻപിൽ എല്ലാം അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ എന്ന് പറയുന്നത് മാതാപിതാക്കൾ തന്നെയായിരിക്കും പെൺകുട്ടികൾക്ക് അച്ഛന്മാരോട് ആയിരിക്കും കൂടുതൽ അടുപ്പം ഉണ്ടായിരിക്കുക അതുപോലെ ആൺകുട്ടികൾക്ക് അമ്മയോട് ആയിരിക്കും കൂടുതൽ അടുപ്പം ഉണ്ടാവുക ഇതുപോലെ നമ്മൾ പലപ്പോഴും കേട്ടിട്ടില്ലേ. പെൺകുട്ടികളെല്ലാം തന്നെ ചെറിയ കുട്ടികൾ ആയിരിക്കുമ്പോഴും അവർക്ക് ഒരു അമ്മയുടെ മനസ്സ് തന്നെയായിരിക്കും തന്റെ കൂടെയുള്ളവരെ ഒരുമിച്ച് നടത്തുവാൻ അവർക്ക് എപ്പോഴും താൽപര്യം ഉണ്ടാകും.

   

ഇവിടെ ഇതാ തന്റെ അച്ഛനെ ഒരു കുഞ്ഞിനെപ്പോലെ നോക്കുകയാണ് അവൾ അവളും ഒരു കുഞ്ഞു തന്നെയാണ് എന്നാൽ തന്റെ അച്ഛൻ അവൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ഒരു ട്രെയിൻ യാത്രയിൽ എടുത്താൽ ഒരു മനോഹരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം അവർ തെരുവോരങ്ങളിൽ കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ് എന്ന്.

അച്ഛനും മകളും ആ ട്രെയിനിന്റെയും ഡോറിന്റെ സൈഡിൽ ആയിട്ടാണ് ഇരിക്കുന്നത് അവർ കാഴ്ചകൾ എല്ലാം കണ്ട് ഭക്ഷണം കഴിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം ആ കുഞ്ഞിന്റെ കയ്യിൽ എന്തോ ഒരു ഭക്ഷണത്തിന്റെ പുതിയ ഉണ്ട് അവൾ അത് കഴിക്കുകയും കൂടെ അച്ഛനുവേണ്ടി വാരി കൊടുക്കുകയും ആണ് ചെയ്യുന്നത് അച്ഛൻ പലപ്പോഴും കുഞ്ഞിനോട് കഴിച്ചുകൊള്ളാൻ പറയുന്നുണ്ട് .

എങ്കിലും അവൾ താൻ ഒരു പകുതി കഴിക്കുന്നുണ്ടെങ്കിൽ അതിന്റെ ബാക്കി പകുതി അച്ഛനു കൊടുക്കാനും മറക്കുന്നില്ല കാരണം തന്റെ വയറു നിറയുന്നതിനോടൊപ്പം അച്ഛന്റെ വയറു നിറയണം എന്നത് അവളുടെ ആഗ്രഹമാണ്. അവൾക്ക് വേണ്ടിയാണ് അച്ഛൻ കഷ്ടപ്പെടുന്നത് എന്ന് അവൾക്ക് നന്നായി അറിയാം അത് മനസ്സിലാക്കി കൊണ്ടാകണം ആ കുഞ്ഞ് തന്റെ അച്ഛന് വേണ്ടിയും ഭക്ഷണം നീട്ടുന്നത്. ഇത്രയും ചെറുപ്പത്തിൽ തന്നെ അവൾക്ക് വിശപ്പിന്റെ വിലയും അറിയാം കിട്ടിയ ഭക്ഷണം കൂടെയുള്ളവർക്കും പരസ്പരം പങ്കുവെച്ചുകൊണ്ട് കൊടുക്കുന്ന ആ കുഞ്ഞിന്റെ മനസ്സ് നമ്മളെക്കാൾ വലിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *