വിനാസിന് നമ്മൾ ഇനിയും വിനുക്കുട്ടനെ കല്യാണം ആലോചിച്ചു നടക്കണോ. നമ്മുടെ ശ്രീപ്രിയ ഇല്ലേ അവളെ ആലോചിച്ചാൽ പോരെ. നിങ്ങൾക്ക് ഇപ്പോൾ പെങ്ങളുടെ മകളെ കൊണ്ട് എന്റെ മോനെ കെട്ടിക്കാൻ ആയിരിക്കും പരിപാടി. അത് ഞാൻ സമ്മതിക്കില്ല അവർക്ക് എന്തുണ്ട് ഇവിടേക്ക് വന്നു കയറുമ്പോൾ എന്തെങ്കിലും തരാൻ അവരുടെ കയ്യിൽ ഉണ്ടോ ഒന്നുമില്ല. അതുപോലെയുള്ള ഒരു മരുമകളെ എന്റെ വീട്ടിലേക്ക് ഞാൻ കയറ്റില്ല. അച്ഛൻ പിന്നീട് ഒന്നും പറഞ്ഞില്ല വീട്ടിൽ നിന്നും ഇറങ്ങി പിറ്റേദിവസം വിനു ശ്രീപ്രിയയെ കാട്ടിനിൽക്കുകയായിരുന്നു. വിനുവേട്ടാ എന്തെങ്കിലും പുരോഗമനം ഉണ്ടോ ഇല്ല അമ്മ ഇപ്പോഴും അതേ മട്ടിൽ തന്നെയാണ് അച്ഛൻ ഇന്നലെ ഒന്നു പറഞ്ഞു നോക്കി അതിനെ നല്ലതുപോലെ കിട്ടുകയും ചെയ്തു.
അതല്ലെങ്കിലും അമ്മായിക്ക് നല്ല കാശും സ്വർണവും ഉള്ള പെൺകുട്ടിയെ മരുമകളായി കിട്ടണമെന്നാണല്ലോ ആഗ്രഹം പറഞ്ഞിട്ട് കാര്യമില്ല ഇനി എന്താ നമ്മൾ ചെയ്യാം നീ പേടിക്കേണ്ട ശ്രീ നമുക്കെന്തെങ്കിലും ഒരു വഴി നോക്കാം. വിനു അവളെ സമാധാനിപ്പിച്ച് അയച്ചു. വീട്ടിലേക്ക് എത്തിയപ്പോൾ അമ്മ മുൻപിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു ഈ ഞായറാഴ്ച നിന്റെ വിവാഹനിശ്ചയം നിനക്ക് ആരെയെങ്കിലും ക്ഷണിക്കാൻ ഉണ്ടെങ്കിൽ ക്ഷണിച്ചുകൊള്ളും ഇതിനപ്പുറത്തേക്ക് ഇവിടെ ആരും ഒന്നും സംസാരിക്കേണ്ട. അച്ഛനെ ധൈര്യമായി ഒന്ന് നോക്കി അച്ഛാ എന്റെ ശ്രീ. നീ അവളെ മറന്നേക്കൂ അല്ലാതെ വേറെ വഴിയില്ല എന്താണ് ഇങ്ങനെ പറയുന്നത്.
അപ്പോഴേക്കും ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു അവൻ ഫോൺ എടുത്തു നോക്കി അപ്പുറത്ത് വിവാഹമോചിപ്പിച്ച പെൺകുട്ടിയായിരുന്നു. ഞാൻ ആവണി വിനോദിനെ എനിക്കൊന്നു കാണണം നാളെ അത്യാവശ്യമാണ്. അവൻ ശരിയെന്ന് പറഞ്ഞു പിറ്റേദിവസം കാണാൻ എന്ന് പറഞ്ഞ സ്ഥലത്ത് ആവണിയും ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. ആവണി വിനുവിനോട് പറഞ്ഞു. ഇത് കിഷോർ എനിക്ക് ഇവനെ വളരെ ഇഷ്ടമാണ് ഇവനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല വിനു എങ്ങനെയെങ്കിലും ഈ വിവാഹത്തിന് സമ്മതമല്ല എന്ന് പറയണം.
വിനുവിനെ പെട്ടെന്ന് സന്തോഷമായും കാരണം അവൻ ആഗ്രഹിച്ചത് തന്നെയാണ് ഇപ്പോൾ നടന്നത്. അവർ മൂന്നുപേരും ചേർന്ന് ഒരു നല്ല പ്ലാൻ തന്നെ ഒരുക്കി പറഞ്ഞതുപോലെ തന്നെ വിവാഹം നിശ്ചയം നടത്തി അച്ഛനോടും ശ്രീപ്രിയയോടും എല്ലാ കാര്യങ്ങളും പറയുകയും ചെയ്തു അമ്മ വളരെ സന്തോഷത്തിലാണ് എന്നാൽ അമ്മയുടെ അഹങ്കാരത്തിനുള്ള പണി പിന്നാലെ വരുന്നത് അമ്മയ്ക്ക് അറിയില്ലായിരുന്നു വിവാഹത്തിന്റെ ദിവസം എല്ലാവരും വന്നു എന്നാൽ മണ്ഡപത്തിൽ ഇരിക്കുമ്പോൾ ആയിരുന്നു പെൺകുട്ടി ആരുടെയോ കൂടെ ഒളിച്ചോടി പോയി എന്ന വാർത്ത അറിഞ്ഞത് അതോടെ വിലാസിനി തളർന്നുവീണു. വധുവിന്റെ വേഷത്തിൽ അണിഞ്ഞ് നിൽക്കുന്ന ശ്രീ പ്രിയയെ വിനു ഒന്നു നോക്കി.
തന്റെ ജാതിയിൽ അല്ലാത്ത പയ്യനെ കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ നോക്കി അതിനു സന്തോഷിച്ചിരിക്കുകയായിരുന്നു ആവണിയുടെ അച്ഛനും അമ്മയും. അവർക്ക് കിട്ടിയ ഒരു തിരിച്ചടിയും ആയിരുന്നു അത്. വിനുവിന്റെ അച്ഛൻ വിലാസിനോട് അടുത്ത് ചെന്ന് പറഞ്ഞു ഇത് നിനക്ക് കിട്ടിയ ശിക്ഷ തന്നെയാണ് പരസ്പരം സ്നേഹിക്കുന്ന രണ്ട് മനസ്സുകളിൽ നോക്കിയതല്ലേ. എഴുന്നേറ്റ് ശ്രീ പ്രിയയുടെ അടുത്തേക്ക് ചെന്നു മോളെ നീ അമ്മായിയോട് ക്ഷമിക്കണം. നീ തന്നെ മതി എനിക്ക് മരുമകൾ ആയിട്ട് എന്റെ മകൻ ഇഷ്ടപ്പെടുന്ന എന്റെ മരുമകൾ ആയിട്ട്. ആ മണ്ഡപത്തിൽ അവരുടെ വിവാഹം നടക്കുമ്പോൾ മറ്റൊരു സ്ഥലത്ത് രജിസ്റ്റർ ഓഫീസിൽ ആവണിയുടെയും കിഷോറിന്റെയും വിവാഹം നടക്കുന്നുണ്ടായിരുന്നു.