അപകടം സംഭവിച്ചത് മൂലം കാലിന് പരിക്ക് പറ്റിയ തന്റെ യജമാനനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ആയിരുന്നു വണ്ടിയിൽ ഇരുന്നവർ പോലും ശ്രദ്ധിക്കുന്നത് വേണ്ടി ദൂരങ്ങൾ താണ്ടി ഓടിവരുന്ന നായകുട്ടിയെ. നമുക്കറിയാം വളർത്തു മൃഗങ്ങൾക്ക് അവരുടെ യജമാനന്മാരോട് എത്രയധികം സ്നേഹമാണ് ഉള്ളത് എന്ന്. സ്വന്തം കൂടപ്പിറപ്പുകളെ പോലെയായിരിക്കും നമ്മൾ അവരെ സ്നേഹിക്കുന്നത് അതുപോലെ തന്നെയാണ് അവർ നമ്മളെയും സ്നേഹിക്കുന്നത്.
നമുക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ ആദ്യം ഓടിവരുന്നതും അവർ തന്നെയായിരിക്കും. നമ്മളെ രക്ഷിക്കാൻ എത്ര ദൂരം വരെ ഓടാനും അവർ തയ്യാറാകും അത്തരത്തിൽ ഒരു നിഷ്കളങ്കമായ സ്നേഹമാണ് ഈ നായ കുട്ടിക്ക് ഉള്ളത് തന്റെ യജമാനനെ അപകടം സംഭവിച്ചതിനുശേഷം ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു .
എന്നാൽ നായക്കുട്ടിയെ അവർ കയറ്റാൻ തയ്യാറായില്ല പക്ഷേ തന്റെ യജമാനനെ അങ്ങനെ വിട്ടു പോകാൻ ഒന്നും നായകുട്ടിക്ക് സാധിക്കില്ലായിരുന്നു അവർ എത്രത്തോളം ദൂരേക്ക് വണ്ടി പോകുന്നുവോ അത്രയും ദൂരെ വണ്ടിയുടെ കൂടെ തന്നെ നായകുട്ടി ഓടി വരികയാണ്. ഈ കാഴ്ച കാണുമ്പോൾ തന്നെ അറിയാം നമുക്ക് ആ നായ കുട്ടിക്ക് തന്നെ യജമാനനോട് എത്ര സ്നേഹമുണ്ടായിരുന്നു എന്ന്. അപകടം സംഭവിച്ച സ്ഥലത്ത് നിന്നും ഹോസ്പിറ്റലിൽ വരെ നായകുട്ടി വണ്ടിയുടെ പിന്നാലെ ഓടി വരികയും അവിടെ എത്തിയതിനു ശേഷം ഹോസ്പിറ്റലിൽ തന്നെ നിൽക്കുകയും ചെയ്തു.
യജമാനനെ കിടത്തിയ കട്ടിലിന്റെ താഴെ തന്നെ അവൻ വന്നിരിക്കുകയും ചെയ്തു. ആരെല്ലാം അവനെ അവിടെ നിന്ന് മാറ്റാൻ ശ്രമിച്ചിട്ടും തന്റെ യജമാനനെ വിട്ടുപോകാൻ അവൻ തയ്യാറായിരുന്നില്ല. ഇതുപോലെ ഒരു സ്നേഹം മനുഷ്യന്മാർ തമ്മിൽ ഉണ്ടാകുമോ. ഇന്നത്തെ കാലത്ത് സ്വന്തം ബന്ധങ്ങൾക്ക് പോലും വില കൊടുക്കാത്ത വരെയാണ് നമ്മൾ ചുറ്റും കാണുന്നത് അവർക്കിടയിൽ ഈ നായക്കുട്ടി എല്ലാം ഒരു മാതൃക തന്നെയാണ്.