ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ടു പോകും എന്ന് ചിന്തിച്ച 15 വയസ്സുകാരിയുടെ ധൈര്യത്തിനു മുൻപിൽ ഡോക്ടർമാർ വരെ നമിച്ചു പോയി.

15 വയസ്സ് മാത്രം പ്രായമുള്ള ഈ കുഞ്ഞിന്റെ വീഡിയോ എല്ലാവർക്കും തന്നെ വലിയ പാഠമാണ്. പ്രത്യേകിച്ച് ചെറിയ പ്രതിസന്ധികളിൽ തളരുന്ന ഇരിക്കുന്നവർക്കുള്ള വലിയൊരു പാഠം. ഈ 15 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ് നേരിടേണ്ടി വന്നത് വലിയൊരു വാഹനാപകടം ആയിരുന്നു. അത് അവളുടെ ജീവിതത്തെ തന്നെയാണ് മാറ്റിമറിച്ചത്.

   

അതിനെ തുടർന്ന് ഇടുപ്പ് തന്നെ അവൾക്ക് പൂർണമായും തകർന്നുപോയി. എല്ലാവരും പറഞ്ഞു ഇനി അവൾ നിവർന്ന് നിൽക്കില്ല എന്ന് എന്നാൽ തനിക്ക് നടക്കണം എന്നുള്ള അവളുടെ മനോ ധൈര്യത്തിന് മുൻപിൽ അവളുടെ സ്വപ്നങ്ങൾ എല്ലാം തന്നെ പൂവണിയുകയായിരുന്നു. അവളുടെ ആത്മവിശ്വാസം തന്നെ ഡോക്ടർ ഉദ്കർഷനെ പോലെയുള്ള ഒരു ഡോക്ടർമാരുടെ ജോലിയും എളുപ്പമാക്കി.

വെറും മൂന്ന് മാസം കൊണ്ട് അവൾ ഉണ്ടാക്കിയെടുത്ത മാറ്റം എന്ന് പറയുന്നത് ചെറുതല്ല ആരെയും അത്ഭുതപ്പെടുത്തുന്നതും ആണ്. വീഡിയോയിൽ തളർന്ന് ഒന്ന് നടക്കാൻ പോലും സാധിക്കാതെ കിടക്കുന്ന പെൺകുട്ടിയല്ല വീഡിയോയുടെ അവസാനം നമുക്ക് കാണാൻ സാധിക്കുന്നത്.

ആ കുഞ്ഞിന്റെ മനോധൈര്യം തന്നെയായിരുന്നു ഇത്രയും വലിയ മാറ്റം അവളുടെ ജീവിതത്തിൽ ഉണ്ടാക്കിയെടുത്തത്. എന്റെ പ്രതിസന്ധികൾ വന്നാലും അതിനെ തരണം ചെയ്യുക തന്നെ വേണം തളർന്നിരിക്കുകയല്ല വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *