ഒട്ടും തന്നെ പ്രതീക്ഷിക്കാതെ ഡ്രൈനേജിന്റെ മുൻപിൽ കാവലിരിക്കുന്ന നായ. ഒടുവിൽ അതിന്റെ കാരണം അന്വേഷിക്കാൻ ചെന്നവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കുറേ ദിവസങ്ങളായി നായ എപ്പോഴും ഡ്രൈനേജിന്റെ അവിടെത്തന്നെ നിൽക്കുന്നത് ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എത്രത്തോളം നായയെ അവിടെ നിന്നും അകറ്റാൻ നോക്കിയാലും അത് പിന്നെയും അവിടെത്തന്നെ വന്നു നിൽക്കും.
എന്താണ് കാരണമെന്ന് ആർക്കും ഒന്നും മനസ്സിലായില്ല തെരുവ് നായ ആയതുകൊണ്ട് തന്നെ ആരും അതിനെ കാര്യമാക്കി എടുത്തില്ല പക്ഷേ എവിടേക്കും പോകാതെ എന്തുകൊണ്ടാണ് നായ അവിടെ തന്നെ നിൽക്കുന്നത് എന്നും അതിനകത്തേക്ക് നോക്കിനിൽക്കുന്നത് എന്നും ആളുകൾക്ക് സംശയമായി തുടങ്ങി ഒടുവിൽ അവർ അതിനകത്ത് എന്താണ് എന്ന് പരിശോധിക്കാൻ തയ്യാറായി.
എല്ലാവരും ചേർന്ന് അതിനകത്ത് എന്താണ് എന്ന് നോക്കിയപ്പോൾ ആയിരുന്നു പ്രസവിച്ച ദിവസങ്ങൾ മാത്രം പ്രായമുള്ള കുറച്ചു പൂച്ച കുട്ടികളെ കണ്ടത്. നായ പൂച്ചക്കുട്ടികൾക്ക് കാവൽ ഇരിക്കുകയായിരുന്നു അത്രയും ദിവസം. ഇത്രയും സ്നേഹമുള്ള നായ്ക്കൾ ഉണ്ടോ എന്ന് അതിശയത്തിലാണ്.
സോഷ്യൽ മീഡിയയിൽ എല്ലാവരും ഈ കാഴ്ച കണ്ടപ്പോൾ ചിന്തിച്ചത്. തന്റെ സഹജീവികളുടെ ജീവനെ ആപത്ത് വരാതെ അത് സംരക്ഷിക്കുകയായിരുന്നു. ഇത് കണ്ട് നിന്നവരുടെ എല്ലാം കണ്ണുകൾ നിറയിച്ച കാഴ്ചയായിരുന്നു. ഒന്നും പ്രതീക്ഷിക്കാതെയുള്ള നായയുടെ സ്നേഹത്തിനു മുൻപിൽ എല്ലാവർക്കും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.