അനാഥാലയത്തിന്റെ മുൻപിൽ ഇരിക്കുന്ന മകനും മരുമകളും ഉള്ളിൽ ഫാദറിനെ കാത്തായിരുന്നു അവർ ഇരുന്നത്. ഫാദർ വന്നതും അദ്ദേഹത്തിന്റെ അടുത്തേക്ക് ഇരുവരും കടന്നുപോയി. ഫാദർ ഞങ്ങളെ സഹായിക്കണം ഞങ്ങളുടെ വീട്ടിൽ അച്ഛനെ നോക്കാനുള്ള സൗകര്യമില്ല ഞങ്ങൾക്ക് രണ്ടുപേർക്കും ജോലിയുണ്ട് ഞങ്ങൾക്ക് ഞങ്ങളുടെ മകനെ പോലും നോക്കാൻ ശരിക്കും സാധിക്കുന്നില്ല അതിനിടയിൽ ഞങ്ങളുടെ പ്രായമായ അച്ഛനെ നോക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല.
ദയവുചെയ്ത് ഇവിടെ അച്ഛനെ നിങ്ങൾ ഏറ്റെടുക്കണം അതിനു വേണ്ട എല്ലാ ചെലവുകളും ഞങ്ങൾ തന്നെ നോക്കിക്കോളാം ഞങ്ങൾക്ക് വീക്കെൻഡിൽ അച്ഛനെ വന്ന് കാണുകയും ചെയ്യാമല്ലോ. ഇത് കേട്ട് ഫാദർ പറഞ്ഞു അതിനെ ഇവിടെ ആരോരുമില്ലാത്ത പ്രായമായവരെ മാത്രമേ ഞങ്ങൾ സ്വീകരിക്കൂ നിങ്ങളുടെ അച്ഛനെഅങ്ങനെ അല്ലല്ലോ അതുകൊണ്ട് ഇവിടെ സ്വീകരിക്കാൻ പറ്റില്ല പിന്നെ നിങ്ങൾ പറഞ്ഞത് പ്രകാരം ഒരു കാര്യം വേണമെങ്കിൽ ഞാൻ ചെയ്തു തരാം.
ഈ അനാഥാലയത്തിനോട് അനുബന്ധിച്ച് കുട്ടികളുടെ ഒരു അനാഥാലയം ഉണ്ട് നിങ്ങളുടെ മകനെ വേണമെങ്കിൽ അവിടെ ചേർക്കാം അതാകുമ്പോൾ മകനെ നന്നായി പഠിപ്പിക്കുകയും ചെയ്യാം അച്ഛനെ നിങ്ങൾക്ക് വേർപിരിയുന്നതിന്റെ വിഷമവും ഉണ്ടാകില്ല. കേട്ട ഉടനെ മകൻ ദേഷ്യപ്പെട്ടു അതെങ്ങനെ ശരിയാകും ഞങ്ങളുടെ മകനെ ഞങ്ങൾക്ക് പിരിയാൻ സാധിക്കില്ല. നിങ്ങൾ ദേഷ്യപ്പെടേണ്ട ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുക ഫാദർ പറഞ്ഞു .
ഇപ്പോൾ നിങ്ങൾക്ക് ദേഷ്യം വരുന്നുണ്ട് അല്ലേ ഇത് തന്നെയാണ് ഓരോ മാതാപിതാക്കൾക്കും അവരുടെ മക്കളുമായി ചേർന്നിരിക്കാൻ തന്നെയാണ് ഇഷ്ടം വേർപിരിയാൻ ആർക്കും താല്പര്യം ഉണ്ടാകില്ല പിന്നെ നിങ്ങൾ ഇപ്പോൾ കാണുന്നതുപോലെ ആകില്ല ഇതിലും ചെറിയ സൗകര്യങ്ങളിൽ ആയിരിക്കും നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ വളർത്തിക്കൊണ്ടു വന്നിരിക്കുക.
ഈ പ്രായമായ സമയത്ത് ഒരു ചെറിയ പായ ഇട്ടുകൊടുത്താൽ പോലും അവർ അവിടെ സന്തോഷമായി കിടന്നുറങ്ങും നിങ്ങൾ കുറച്ച് സമയം അവരോട് സംസാരിക്കുകയും ഇരിക്കുകയും മാത്രം ചെയ്താൽ മതി അതിനപ്പുറത്തേക്ക് അവർക്കൊന്നും വേണ്ട. പെട്ടെന്ന് മകനെ പഴയ കാര്യങ്ങളെല്ലാം ഓർമ്മവന്നു അവൻ പുറത്തേക്ക് നോക്കിയപ്പോൾ ഒരു വികാരവുമില്ലാതെ വണ്ടിയിൽ ഇരിക്കുന്ന അച്ഛനെയാണ് അവൻ കണ്ടത്.
ഞാൻ കണ്ണുകളോടെ മകൻ ഫാദറിനോട് പറഞ്ഞു ഫാദർ ഞങ്ങളുടെ ക്ഷമിക്കണം. തിരക്കുകൾക്കിടയിൽ ഞങ്ങളുടെ മനസ്സിൽ ഇതുപോലെ ഒരു ആലോചന വന്നു. അതുകൊണ്ടാണ് ഇങ്ങോട്ടേക്ക് വന്നത് ഇനി ഒരിക്കലും എന്റെ അച്ഛനെ പിരിഞ്ഞിരിക്കാൻ ഞാൻ ശ്രമിക്കുകയുമില്ല ചിന്തിക്കുകയുമില്ല. അച്ഛനെയും കൊണ്ട് അവിടേക്ക് പോകുമ്പോൾ അച്ഛൻ തിരിഞ്ഞ് ഫാദറിനെ നോക്കി കൈകൂപ്പി കൊണ്ട് നന്ദി പറഞ്ഞു.