കുറെ നേരമായി ഉറക്കം വരാതെ കിടന്ന ആരതി സമയം നോക്കി. കുറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഗുരുവായൂർ അമ്പലത്തിൽ വാഗചാർത്ത് തൊഴണം എന്നുള്ളത്. ആരതി അമ്മയെ വിളിച്ച് വേഗം തന്നെ അമ്പലത്തിലേക്ക് പോകാൻ റെഡിയായി. ജീവൻ ഏട്ടാ ഒന്ന് എഴുന്നേൽക്ക് ഞാനും അമ്മയും പോയിട്ട് വരാം. ദേവുട്ടി നല്ല ഉറക്കത്തിലാണ് കുറച്ചു കഴിയുമ്പോഴേക്കും വേഗം തന്നെ ഡ്രസ്സ് മാറി നിൽക്കൂ നമുക്ക് മോളെ ചോറുണ്ണാൻ കൊണ്ട് പോവണ്ടേ. ജീവൻ എഴുന്നേറ്റ് കുഞ്ഞിന്റെ കൂടെ കിടന്നു കണ്ണടച്ചിട്ട് ഉറക്കം വരുന്നില്ല ഇപ്പോഴും തലയുടെ ദിവസം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് കണ്ട് അമ്മയുടെ മുഖം തന്നെയാണ് മനസ്സിൽ എവിടെയോ കണ്ട് മറന്ന അതേ മുഖം.
അനാഥാലയത്തിൽ ആരുമില്ലാതെ വളർന്ന് എനിക്ക് എങ്ങനെയാണ് ആ അമ്മയെ പരിചയം എന്ന് അറിയില്ല. കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു ആരെയും ആയി ഇഷ്ടത്തിലായതും പിന്നീട് വിവാഹിതരായത്. ഓർമ്മകളിൽ കിടക്കുമ്പോഴേക്കും അവർ തിരിച്ചു വന്നിരുന്നു വേഗം തന്നെ ഒരു ദിവസം മാറി മോളെ ചോറ് കൊടുത്ത് ഭഗവാനെയും കണ്ട് തൊഴുത് പുറത്തേക്ക് ഇറങ്ങി. അപ്പോഴും അത്രയും ആൾക്കൂട്ടത്തിന്റെ ഇടയിലും ജീവൻ തിരഞ്ഞത് ആ അമ്മയെ ആയിരുന്നു അതിനിടയിൽ അവൻ കണ്ടു ആൾക്കാരുടെ ഇടയിൽ ചിരിച്ചുകൊണ്ട് പോകുന്ന അമ്മയുടെ മുഖം. ആരടി നിങ്ങൾ റൂമിലേക്ക് പോയിക്കൊള്ളൂ. എനിക്ക് ഇവിടെ ഒരു പരിചയക്കാരനെ കാണാനുണ്ട് ഞാൻ എത്തിയേക്കാം.
അവരെ പറഞ്ഞു വിട്ടതിനു ശേഷം ജീവൻ അമ്മയുടെ അടുത്തേക്ക് ഓടി. അവരെ കണ്ടതും അമ്മ മോനെ എന്ന് വിളിച്ചു. എന്റെ മകനെ കണ്ടോ എന്ന് അമ്മ ചോദിച്ചു ആരാ അമ്മയുടെ മകൻ എന്ന് ചോദിച്ചപ്പോഴേക്കും അവർ വീണ്ടും തിരികെ നടന്നു പക്ഷേ ജീവൻ അങ്ങനെ വിടാൻ തയ്യാറായില്ല അവൻ അമ്മയുടെ അടുത്ത് ചെന്നിരുന്നു അമ്മ ആരെയാണ് തിരഞ്ഞു നടക്കുന്നത് എന്താണ് വേണ്ടത്. അമ്മയുടെ കണ്ണിൽ കണ്ണിൽ കുതിർന്നു നിന്നു. അമ്മയെ കണ്ടപ്പോൾ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് അവർ മനസ്സിലാക്കി അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. കുറെ നേരത്തെ ചോദ്യത്തിനുശേഷം അമ്മ പറയാം എന്ന് സമ്മതിച്ചു അമ്മയുടെ വീട് തൃശൂരിൽ മുള്ളൂരിനടുത്താണ്.
പഠിക്കുന്നതിനു വേണ്ടിയാണ് എറണാകുളത്തെ മഹാരാജാസിൽ എത്തിയത് എന്നാൽ അവിടെ ഒരു പ്രണയവും ഉണ്ടായി അമ്മയുടെ പേര് ദേവകി. പക്ഷേ അയാൾ അമ്മയെ ചതിച്ചു അമ്മ ഗർഭിണിയായി കുഞ്ഞിനെ വീട്ടുകാരെല്ലാവരും ചേർന്ന് നാല് വയസ്സായപ്പോൾ അനാഥാലയത്തിലേക്ക് മാറ്റി. പിന്നീട് മുറ ചെറുക്കനുമായി വിവാഹം കഴിപ്പിച്ചു അയാൾക്ക് ആദ്യ ഭാര്യ ഭാര്യയെ കുഞ്ഞുണ്ടായിരുന്നു ഞങ്ങൾക്ക് പിന്നീട് കുഞ്ഞു ഉണ്ടാകാനും അദ്ദേഹം സമ്മതിച്ചില്ല പിന്നീട് അദ്ദേഹത്തിന്റെ മരണവും എന്റെ അച്ഛന്റെയും അമ്മയുടെയും മരണവും എല്ലാം കഴിഞ്ഞ് ഞാൻ ഒറ്റയ്ക്കായി മകനെ എന്നെ നോക്കാൻ കഴിയാത്തത് കൊണ്ട് എന്നെ ഇവിടെ കൊണ്ടുവന്ന ആക്കി.
അമ്മയുടെ മകനെ ഏത് അനാഥാലയത്തിലാണ് ആക്കിയത് എറണാകുളത്ത് എവിടെയോ ആണ് ഈ ചിത്രം മാത്രമേ എന്റെ കൈവശമുള്ളൂ ആ ചിത്രം കണ്ടതോടെ ജീവന്റെ കണ്ണുകൾ നിറഞ്ഞു അമ്മേ ഇത് ഞാനാണ് അമ്മയുടെ മകൻ ഞാനാണ്. അവൻ അവന്റെ കൈയിലിരുന്ന പഴയ ഫോട്ടോ അമ്മയുടെ നേരെ കാണിച്ചു അതെ അമ്മയുടെ മകൻ. ജീവൻ അമ്മയെ ചേർത്തുപിടിച്ചു. നീ അമ്മയോട് ക്ഷമിക്കു മകനെ. ഇല്ല അമ്മയെ ഇത്രയും നാൾ എന്റെ അമ്മ എവിടെയോ ഉണ്ട് എന്ന് വിശ്വാസമായിരുന്നു ഇപ്പോൾ എനിക്ക് എന്റെ അമ്മയെ തിരിച്ചു കിട്ടിയിരിക്കുന്നു.
വായോ അമ്മ. ഇന്ന് എന്റെ മകളുടെ ചോറൂണ് അവളുടെ പേരും ദേവകി എന്നാണ്. റൂമിലെത്തി എല്ലാവരോടും കാര്യങ്ങൾ പറഞ്ഞു ആരൊക്കെ വലിയ സന്തോഷമായി അവൾ കുഞ്ഞിനെ അമ്മയുടെ അടുത്ത് കൊടുത്തു അമ്മ കൊച്ചുമകളെ വാരിപ്പുണരുന്നു. ആരതി എനിക്ക് അമ്മയെ തിരിച്ചു കിട്ടിയിരിക്കുന്നു ജീവന്റെ സന്തോഷം കണ്ടപ്പോൾ ആരതിയുടെ കണ്ണുകൾ നിറഞ്ഞു ഇതെല്ലാം കണ്ണന്റെ അനുഗ്രഹമാണ് ജീവേട്ടാ.