ഒരു ജീവന്റെ വില എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ഏറ്റെടുത്ത വീഡിയോ ഇപ്പോൾ കൊടൂര വൈറലാകുന്നു. കനത്ത മഴയിൽ കരകവിഞ്ഞൊഴുകുന്ന അരുവിയിലെ പുൽത്തകിടിൽ അകപ്പെട്ട നായയെ രക്ഷിക്കുന്ന ഹോം ഗാർഡിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
മഴയെ തുടർന്ന് വലിയ രീതിയിലുള്ള അപകടങ്ങൾ ഉണ്ടായ സ്ഥലം ആയിരുന്നു അത് സമീപത്തുകൂടി ഒഴുകുന്ന എല്ലാ ജലാശയങ്ങളും കരകവിഞ്ഞു ഒഴുകുകയായിരുന്നു. ഇതിനിടയിൽ ആയിരുന്നു അരുവിയോട് ചേർന്നുള്ള പുല്ലിൽ ഒരു നായക്കുട്ടി അകപ്പെട്ടത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോം ഗാടിന്റെ ശ്രദ്ധയിൽ പെട്ടത്. അരുവിയിലെ വെള്ളം കൂടി വരും എന്നതുകൊണ്ട് ഇറങ്ങാൻ ആദ്യം ഒന്ന് പഠിച്ചു എങ്കിലും ജീവന് വേണ്ടി കരയുന്ന നായ്ക്കുട്ടിയുടെ കരച്ചിൽ കേട്ട് പോകാനും അദ്ദേഹത്തിന് സാധിച്ചില്ല.
അദ്ദേഹം ഒന്ന് മുഖം തിരിച്ചാൽ അപ്പോഴേക്കും നായകുട്ടി കരയാൻ തുടങ്ങും. അതും ഒരു ജീവൻ അല്ലേ അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ല എന്ന് ഉറപ്പിച്ച അദ്ദേഹം നായക്കുട്ടിയെ രക്ഷിക്കാൻ തുനിഞ്ഞ് ഇറങ്ങുകയായിരുന്നു. ശക്തമായ ഒഴുകുന്ന അരുവിയിലേക്ക് ജെസിബിയുടെ സഹായത്തോടെ ഇറങ്ങിയാണ് നായയെ അദ്ദേഹം രക്ഷിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നൽകി രംഗത്ത് എത്തിയത്.
കുറഞ്ഞ സമയം കൊണ്ട് തന്നെ എത്രയോ ആളുകളാണ് ഈ വീഡിയോ കണ്ടത്. ചുറ്റും വെള്ളം കൊണ്ട് മൂടിയത് കൊണ്ട് തന്നെ ആ നായകുട്ടി തന്റെ മരണം മുന്നിൽ കണ്ടിട്ടുണ്ടാകും എങ്കിലും ഈ ജീവിതത്തിൽ ഒരിക്കലും തന്റെ ജീവൻ രക്ഷിച്ച അയാളെ ആ നായകുട്ടി മറക്കുകയില്ല. സ്നേഹം തിരികെ പ്രകടിപ്പിക്കുന്നതിൽ നമ്മളെയെല്ലാം അത്ഭുതപ്പെടുത്തുന്ന മൃഗങ്ങളിൽ ഒന്നാണ് നായ.