ഇന്നത്തെ കാലത്ത് ആളുകൾക്കൊന്നും തന്നെ ബന്ധങ്ങളിൽ യാതൊരു വിശ്വാസവുമില്ല എല്ലാ ബന്ധങ്ങളെയും ഒരു വിലയും ഇല്ലാതെയാണ് പലരും കാണുന്നത്. അതിൽ അച്ഛനമ്മമാർക്ക് മക്കളോടുള്ള ബന്ധവും മക്കൾക്ക് അച്ഛനമ്മമാരോടുള്ള ബന്ധവും വളരെയധികം കുറഞ്ഞു വരികയാണ് എല്ലാവരും സ്വന്തം കാര്യത്തിന് മാത്രമാണ് പ്രാധാന്യം നൽകുന്നത് തന്നെ കൂടെ അത്രയും നാൾ ഉണ്ടായിരുന്ന വ്യക്തികളെ പോലും ഒരു നിമിഷത്തേക്ക് മറന്നു പോയി അവർക്കെതിരെ തിരിയുന്നവരാണ്.
എത്രയെല്ലാം ഉയർന്ന വിദ്യാഭ്യാസം നേടിയ വ്യക്തികൾ ആണെങ്കിലും ഒരു നിമിഷം കൊണ്ടായിരിക്കും അവർ മനുഷ്യരല്ലാതായി മാറുന്നത് അത്തരത്തിൽ സ്വന്തം മാതാപിതാക്കളെയും ജീവിതത്തിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും ഇറക്കിവിടുന്ന ഒരുപാട് മക്കളുള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. തന്നെ ഇത്രയും നാൾ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും വൃദ്ധസദനങ്ങളിൽ കൊണ്ട് ചെന്നാകുമ്പോൾ .
ആ മാതാപിതാക്കളുടെ അവസ്ഥ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. എന്നാൽ ഇവിടെ നോക്കൂ സ്വന്തം അമ്മയെ എത്ര കരുതലോടെയാണ് ഈ മകൻ നോക്കുന്നത് എന്ന്. വീഡിയോയിൽ കാണുന്ന വ്യക്തി ഒരു മറ്റ് വൈഷ്കനാണ് തന്റെ പ്രായമായ അമ്മയെ ഒരു കുഞ്ഞിനെ പോലെയാണ് അയാൾ നോക്കുന്നത് ഏതോ യാത്രയുടെ ക്ഷീണം തീർക്കാൻ എന്നോണം അവർ വഴിയരികിൽ ഇരിക്കുകയാണ് തന്റെ അമ്മയ്ക്ക് അയാൾ ഐസ്ക്രീം വാരി കൊടുക്കുന്നു.
ചെറുപ്പത്തിൽ അമ്മമാർ നമുക്ക് ഒരുപാട് വാരി തന്നിട്ടില്ല. അതുപോലെ നമ്മൾ അവർക്ക് തിരികെ വാരി കൊടുക്കുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം മാത്രം മതി പിന്നീടുള്ള ജീവിതത്തിൽ നമ്മൾ വളരെ ഉയർച്ചയിലേക്ക് പോകാൻ. ഈ വ്യക്തിയെ കണ്ട് ഓരോരുത്തരും പഠിക്കണം തന്റെ അമ്മയെയും അച്ഛനെയും എങ്ങനെയാണ് നോക്കേണ്ടത് എന്ന്.