നിങ്ങൾ അവിടെ പുസ്തകവും വായിച്ചുകൊണ്ടിരുന്നു ഇവിടെ എന്റെ അവസ്ഥ ഞാൻ ആരോട് പറയാൻ ഞാൻ പിരീഡ് ആവാതെ ഇന്നേക്ക് 13 ദിവസമായി എനിക്ക് വല്ലാതെ പേടിയാകുന്നുണ്ട് ഞാൻ സംശയിക്കുന്ന പോലെ ഒന്നും തന്നെ സംഭവിക്കരുത് എന്നാണ് എന്റെ മനസ്സിൽ എങ്കിലും നമുക്ക് ഡോക്ടറെ കാണാൻ പോകാം. നീ പേടിക്കുന്ന വാതിലിൽ ഒന്നും തന്നെ ഉണ്ടാകില്ല എങ്കിലും നമുക്ക് പോയേക്കാം ഡോക്ടറുടെ മുൻപിൽ ഇരിക്കുമ്പോൾ ഡോക്ടർ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ ഞാൻ വിചാരിക്കുന്ന കാര്യം നടക്കരുത് എന്നാണ് ആഗ്രഹിച്ചത്. പക്ഷേ പ്രതീക്ഷകൾ അപ്പോഴെല്ലാം തെറ്റിയിരുന്നു. നിങ്ങൾ വീണ്ടും അമ്മയാകാൻ പോകുന്നു കുഞ്ഞു വളരെ ആരോഗ്യത്തോടെ ഇരിക്കുന്നു അതുപോലെ നിങ്ങളുടെ ഹെൽത്ത് വളരെ ആരോഗ്യത്തോടെ ആണ് ഇരിക്കുന്നത് ഇനി എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്. എനിക്ക് എന്ത് പറയണം എന്ന് എന്തുചെയ്യണമെന്നോ അറിയില്ലായിരുന്നു.
ഭർത്താവ് വളരെ സന്തോഷത്തിലാണ് പക്ഷേ എനിക്ക് സന്തോഷിക്കാൻ സാധിക്കുന്നില്ല എന്റെ മകന്റെ മുഖമായിരുന്നു മുൻപിൽ ആദ്യം തെളിഞ്ഞു വന്നത് 20 വയസ് ആയിട്ടുള്ള മകന്റെ മുൻപിൽ ഞാൻ വീണ്ടും ഗരണിയാണെന്ന് എങ്ങനെ പോയി പറയും അവൻ ഏതുരീതിയിൽ ആയിരിക്കും പ്രതികരിക്കാൻ പോകുന്നത് അതായിരുന്നു എന്നെ മനസ്സ് മുഴുവൻ ഉണ്ടായിരുന്ന പേടി. വീട്ടിലെത്തിയിട്ടും എനിക്ക്ഒരു സമാധാനവും കിട്ടിയില്ല. അമ്മയുടെ വീട്ടിൽ അമ്മാമ്മയുടെ കൂടെ കുറച്ചുദിവസം താമസിക്കാൻ പോയതാണ് .അവൻ അവനെ വിളിച്ച് കാര്യം പറയണ്ടേ അവൻ എന്തു പറയും എന്നാണ് എനിക്ക് പേടി എങ്കിലും ഞാൻ അവനോട് പറയില്ല എന്ന് ഉറപ്പിച്ചു അമ്മയെ വിളിക്കാം.
അമ്മ പറയുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കും എന്ന് നോക്കാമല്ലോ. മനസ്സിൽ ഇത്രയും കാര്യങ്ങൾ എല്ലാം ചിന്തിച്ച് അവസാനം അമ്മയെ വിളിച്ച് കാര്യം പറഞ്ഞു അമ്മയ്ക്ക് വളരെ സന്തോഷമായിരുന്നു അമ്മ അവനോട് പറഞ്ഞു കാണുമോ എന്ന് എനിക്കറിയില്ല. കുറച്ചുസമയത്തിനുശേഷം അമ്മ വീണ്ടും വിളിച്ചു ഫോൺ എടുത്തപ്പോൾ പറഞ്ഞു അവൻ അങ്ങോട്ടേക്ക് വരുന്നുണ്ട് പിന്നെ അവന്റെ ഫോൺ ഇവിടെ വെച്ചിട്ടാണ് പോയത്. ഞാൻ ശരിയെന്ന് പറഞ്ഞു പിന്നെ മകൻ വീട്ടിലേക്ക് വരുന്നതിന്റെ ഭയമായിരുന്നു. അതിനിടയിലാണ് ഭർത്താവ് മരുന്നുകൾ മേടിക്കേണ്ട കാര്യമായി എന്നെ മുൻപിലേക്ക് വന്നത്. എനിക്ക് കുഞ്ഞിനെ വേണ്ട ഞാൻ ഈ കുഞ്ഞിനെ കളയാൻ പോവുകയാണ് .
എനിക്കൊരു മരുന്നും വേണ്ട എന്റെ മകന്റെ മുൻപിൽ എനിക്ക് ഇതുപോലെ നാണംകെട്ട നിൽക്കാൻ വയ്യ. നീ എന്തൊക്കെയാണ് ഈ പറയുന്നത്. ഞാൻ പറയുന്നത് കേട്ട് ഭർത്താവ് ഞെട്ടി. കുറച്ചു സമയം കഴിഞ്ഞപ്പോൾ മകന്റെ വണ്ടി വീടിന്റെ മുൻപിൽ വരുന്നത് ഞാൻ കേട്ടു.. അവന്റെ പ്രതികരണം അറിയാൻ ഞാൻ അവന്റെ മുൻപിൽ കേറിനിന്നു വീട്ടിലേക്ക് കയറിയ വന്നപാടെ അവൻ മുകളിലെ റൂമിലേക്ക് കയറി എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല എനിക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
കട്ടിലിൽ ഇരുന്ന് കരയുന്ന എന്റെ അടുത്തേക്ക് അവൻ വന്നു എന്റെ മുഖമുയർത്തി എന്റെ അമ്മ കരയുകയാണോ എന്തിനാ കരയുന്നത്. മകൻ ചോദിച്ചു നിനക്ക് അമ്മയോട് ദേഷ്യമാണോ എന്തിന് എനിക്ക് അമ്മയോട് ഒരു ദേഷ്യവും ഇല്ല ഇതുപോലെ ഒരു അനിയനെയും അനിയത്തിയെയും ആഗ്രഹിച്ചിട്ട് എത്ര കാലമായി എന്നോ. ഒടുവിൽ എന്റെ പ്രാർത്ഥന ദൈവം കേട്ടു. ഈ വീട്ടിലെ ഒരു ജോലികളും അമ്മ ചെയ്യേണ്ട ആവശ്യമില്ല എല്ലാം ഞാനും അച്ഛനും കൂടി ചെയ്തേക്കാം അമ്മയ്ക്ക് ഇനി റസ്റ്റ് സമയമാണ്. പിന്നെ വന്നപാടെ ഞാൻ പോയത് കുളിക്കാനാണ് പുറത്തുപോയി വന്നതല്ലേ ഇനി അതൊക്കെ ഒന്ന് ശ്രദ്ധിക്കണം. ഇപ്പോഴായിരുന്നു ശ്വാസം നേരിൽ വീണത്..