ഓട്ടോറിക്ഷക്കാരൻ ആയതുകൊണ്ട് ആർക്കും വിലയില്ലാതിരുന്ന ചെറുപ്പക്കാരൻ. എന്നാൽ ഒരു 100 രൂപ അയാളുടെ ജീവിതം മാറ്റിമറിച്ചത് കണ്ടോ.

എന്നും ഈ സന്നിധിയിൽ ഞാൻ വന്ന പ്രാർത്ഥിക്കുന്നതല്ലേ എന്നിട്ടും എന്റെ സങ്കടങ്ങൾ മാത്രം എന്തെ അമ്മേ കാണാത്തത്. ദിവസമുള്ള പ്രാർത്ഥനകൾക്കൊന്നും തന്നെ യാതൊരു മുടക്കവും ഉണ്ടായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരണപ്പെട്ടത് കൊണ്ട് വീടിന്റെ ഉത്തരവാദിത്വം എല്ലാം ഏറ്റെടുക്കേണ്ടി വന്നു. വിദ്യാഭ്യാസം പണ്ടേ മുടങ്ങിപ്പോയി പത്താം ക്ലാസ് വരെ വളരെ കഷ്ടപ്പെട്ടാണ് അമ്മ പഠിപ്പിച്ചത് പിന്നീട് അമ്മയെ സഹായിക്കാൻ വേണ്ടി അറിയാവുന്ന ഡ്രൈവർ പണി ചെയ്തു സ്വന്തമായി ഓട്ടോ ഓടിക്കുകയാണ് എനിക്ക് ജീവിക്കാൻ അത് മാത്രം മതി. എന്റെ ഒരേ ഒരു സന്തോഷം എന്റെ മുറപ്പെണ്ണ് മാത്രമായിരുന്നു. എല്ലാ മാസവും ഞാനും അമ്മയും കൂടി അവളെയും അമ്മായിയെയും കാണാനായി പോകും.

   

അവൾക്ക് പഠിക്കുന്നതിന് വേണ്ട പൈസയും എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു കൊടുക്കുമായിരുന്നു. എന്നാൽ ഈ മാസം ഞാൻ ചെന്നപ്പോൾ എന്തോ ചെറിയ വ്യത്യാസങ്ങൾ കണ്ടു. അവൾ എന്നെ കാണാനായി വന്നില്ല ഉള്ളിൽനിന്ന് അമ്മായിയോട് പറയുന്നത് ഞാൻ കേട്ടോ നിങ്ങളെല്ലാം കൂടി ചെറുപ്പത്തിൽ പറഞ്ഞു ഉറപ്പിച്ചതുകൊണ്ടാണ് അയാൾ എന്തിനാണ് എന്റെ കാര്യത്തിൽ ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല. പിന്നീട് അമ്മയോട് ഞാൻ അവിടെ നിന്നില്ല. എന്നാൽ അന്നത്തെ രാത്രിയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. രാത്രിയിൽ എല്ലാവരും പ്രാർത്ഥിക്കുന്ന ജംഗ്ഷനിലെ മാതാവിന്റെ മുന്നിൽ പ്രാർത്ഥിച്ചു നിൽക്കുമ്പോൾ ആയിരുന്നു ഒരു യുവാവിന്റെ മേൽ പതിച്ചത്.

ചേട്ടാ എങ്ങനെയെങ്കിലും ടിക്കറ്റ് എടുത്ത് ഒരു നൂറു രൂപ എനിക്ക് തരാമോ. ഇത് ഞാൻ എടുത്ത ടിക്കറ്റ് ആണ് കയ്യിൽ വേറെ പൈസ ഇല്ലാത്തതുകൊണ്ടാണ് പ്ലീസ് ചേട്ടാ ഒന്ന് തരുമോ. എനിക്ക് ആവശ്യമില്ലായിരുന്നു കൂടി ഞാൻ അവനെ 100 രൂപ കൊടുത്ത് ആ ടിക്കെറ്റ് വാങ്ങി എന്റെ ഭാഗ്യം കൊണ്ടോ എന്തോ അറിയില്ല ടിക്കറ്റ് ഒന്നാം സമ്മാനം അടിച്ചു. പിന്നീട് ഞാൻ ആ യുവാവിനെ കണ്ടിട്ടില്ല പക്ഷേ ഭാഗ്യം കൊണ്ട് ആ പൈസയിൽ തുടങ്ങിയ ബിസിനസ് എല്ലാം തന്നെ വിജയിച്ചു സ്വന്തമായി കടമുറകളും ഉണ്ട്. ഇപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ അമ്മായിയും അവളും വീട്ടിലേക്ക് എത്തിയിരിക്കുന്നു.

എന്നോട് കുറെ നേരം സംസാരിച്ചു പക്ഷേ എനിക്ക് പഴയതുപോലെയുള്ള സ്നേഹം അവളോട് ഉണ്ടായിരുന്നില്ല പൈസ കണ്ടിട്ടുള്ള വരവാണ് എന്ന് എനിക്ക് നന്നായി അറിയാം. അമ്മ എനിക്ക് പുതിയ കല്യാണ ആലോചനകൾ എല്ലാം നോക്കുന്നുണ്ടായിരുന്നു പക്ഷേ മനസ്സിനിണങ്ങിയ കുട്ടിയെ ഞാൻ കണ്ടില്ല. ഒരിക്കൽ ബ്രോക്കറുടെ കയ്യിൽ നിന്ന് കുറെ ഫോട്ടോകൾ താഴെ വീണപ്പോൾ അതിൽ ഒരു കുട്ടിയെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ആ ബന്ധം മോന് ചേരുന്നതല്ല അവർ പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് അച്ഛനില്ലാതെ ഒരു തുണിക്കടയിൽ ജോലിക്ക് പോകുന്ന കുട്ടിയാണ് ഞാൻ മോനെ വേറെ ഏതെങ്കിലും ബന്ധം ഏർപ്പാടാക്കി തരാം. വേണ്ട അമ്മയെ നമുക്ക് നാളെ ആ കുട്ടിയെ കാണാൻ പോകാം.

ഒരു ചുരിദാറും ഇട്ടു ചായയുമായി അവൾ എന്റെ മുന്നിൽ കൊണ്ടുവന്നു എന്നെ ഒരു നോക്കു പോലും നോക്കാതെ അവൾ ഉള്ളിലേക്കും കടന്നുപോയി. നിങ്ങൾ എന്നോട് ക്ഷമിക്കണം ഈ കല്യാണം നടക്കില്ല എന്ന് അവൾക്കറിയാം അതുകൊണ്ടാണ് ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോയത് ഞങ്ങൾ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത് ഞങ്ങളുടെ ഈ അവസ്ഥ കണ്ട് ആരും തന്നെഇവിടെ വിവാഹം കഴിക്കാൻ തയ്യാറായില്ല എന്റെ മകൻ ഉണ്ടായിരുന്നെങ്കിൽ ഇവൾക്ക് ഗതി വരില്ലായിരുന്നു.

അച്ഛന് വയ്യാത്തത് കാരണം പടിപ്പുമുടക്ക് വന്നതായിരുന്നു എന്റെ കുട്ടി പക്ഷേ രാത്രിയിൽ ആരോ ഇടിച്ചിട്ട വണ്ടിയിൽ രക്തത്തിൽ കുളിച്ചു കിടന്നു ഇവനെ കാണാൻ ആരും ഉണ്ടായില്ല. എവിടെയായിരുന്നു കടം വാങ്ങി ആ പൈസയും കൊണ്ടുവരുമ്പോൾ ആയിരുന്നു ആരോ അവന്റെ കയ്യിൽ പൈസ അടിച്ചുമാറ്റിയത്. അവന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നില്ല. നിങ്ങളുടെ മകന്റെ ഫോട്ടോ ഒന്ന് കാണിച്ചു തരാൻ പറ്റുമോ. ഫോട്ടോ കണ്ടതും ഞാൻ ഞെട്ടിപ്പോയി. അമ്മേ അമ്മയുടെ മകളെ എനിക്കിഷ്ടപ്പെട്ടു ബാക്കി കാര്യങ്ങൾ എല്ലാം ഞാൻ നാളെ അറിയിക്കാം.

വണ്ടിയിൽ ഇരിക്കുമ്പോൾ അമ്മ ചോദിച്ചു നീ എന്തിനാണ് കല്യാണം ഉറപ്പിച്ചത് ഇതിന് നല്ല ബന്ധം നമുക്ക് വേറെ കിട്ടില്ലേ. അമ്മയെ അത് അവനാണ് ഞാൻ പറഞ്ഞില്ലേ എന്റെ കയ്യിലേക്ക് ഭാഗ്യം കൊണ്ട് തന്നെ ഏൽപ്പിച്ച ഒരു പയ്യനെ പറ്റി. ഈ സൗഭാഗ്യങ്ങൾക്കെല്ലാം കാരണം അവളുടെ ചേട്ടനാണ്. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി നമുക്ക് ഈ വിവാഹം തന്നെ ഉറപ്പിക്കാം അവളുടെ അമ്മയെ നമ്മുടെ കൂടെ തന്നെ താമസിക്കുകയും ചെയ്യാം ഇതിലും നല്ല ബന്ധം നമുക്കിനി വേറെ കിട്ടാനില്ല മോനെ.

Leave a Reply

Your email address will not be published. Required fields are marked *