അമ്മ കാണാതെ മോഷ്ടിക്കാൻ ശ്രമിച്ചു എങ്കിലും കയ്യോടെ പിടിച്ചപ്പോൾ പെൺകുട്ടി കാണിച്ച കുസൃതി കണ്ടോ.

അമ്മ കാണാതെ സ്നാക്സ് തിന്നുന്ന കൊച്ചു പെൺകുട്ടിയെ അമ്മ കയ്യോടെ പിടികൂടിയപ്പോൾ കാണിച്ച കുസൃതി കണ്ടോ. നമ്മുടെ ചെറുപ്പത്തിലെല്ലാം ഒരുപാട് പലഹാരങ്ങളും ഒരുപാട് മധുരമുള്ള പലഹാരങ്ങളും കഴിക്കാതിരിക്കുന്നതിന് വേണ്ടി അമ്മമാർ എല്ലാവരും നമ്മൾ കാണാതെ കുറെ സ്ഥലങ്ങളിലായി ഒളിപ്പിച്ചു വയ്ക്കും എന്നാൽ അമ്മമാർ ഇല്ലാത്ത സമയം നോക്കി അവയെല്ലാം തിരഞ്ഞുപിടിച്ച് കഴിക്കുന്ന ഒരു കുട്ടിക്കാലം നമ്മളെല്ലാവർക്കും തന്നെ ഉണ്ടായിരിക്കും.

   

കഴിക്കരുത് എന്ന് നമ്മളോട് പറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ നമ്മൾക്ക് വളരെ താല്പര്യമായിരിക്കും അതുപോലെ തന്നെ നമുക്ക് ഒരുപാട് ഇഷ്ടമുള്ള ആഹാരപദാർത്ഥങ്ങൾ അമ്മമാർ ഒളിപ്പിച്ചുവെച്ചാൽ അത് കണ്ടുപിടിക്കാനും കണ്ടുപിടിച്ച അവയെല്ലാം കഴിച്ചു തീർക്കാനും ഉള്ള സ്നേഹംകൊണ്ട് കള്ളന്മാരെ പോലെ അടുക്കളയിലേക്ക് കയറിച്ചെന്ന് എല്ലാം തപ്പിയെടുത്ത് കഴിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അത്തരത്തിൽ ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.

അടുക്കളയിൽ നിന്നും അമ്മ ഒളിപ്പിച്ചുവെച്ച സ്നാക്സ് മോഷ്ടിക്കുന്നതിനിടയിൽ അമ്മ പിടിച്ച അവസ്ഥയിൽ നിന്ന് നിൽപ്പിൽ ഉറങ്ങിപ്പോവുകയാണ് ഈ കൊച്ചു മിടുക്കി. അമ്മമാർ കണ്ടാൽ ചിലർ കരയുകയോ അല്ലെങ്കിൽ എടുക്കില്ല എന്ന് പറയുകയോ അല്ലെങ്കിൽ അത് വേണമെന്ന് പറഞ്ഞു വാശിപിടിക്കുകയോ ചെയ്യും എന്നാൽ ഇവിടെ അതിൽ നിന്ന് വ്യത്യസ്തമായി നിന്ന് നിൽപ്പിൽ ഉറങ്ങി പോവുകയാണ് കുട്ടി. അമ്മ തന്നെയാണ് കുട്ടിയുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

കദേശം രണ്ടു വയസ്സ് മാത്രം തോന്നിപ്പിക്കുന്ന കുട്ടി അടുക്കളയിൽ നിന്നും ആരും കാണാതെ സ്നാക്സ് എടുത്തു കൊണ്ടു വരികയാണ് പെട്ടെന്നാണ് അമ്മയുടെ ശബ്ദം അതോടെ ഉറങ്ങിപ്പോകുന്നു എന്താണ് കയ്യിൽ എടുത്തത് തിരിച്ചു കൊണ്ട് വക്ക് എന്നൊക്കെ അമ്മ പറയുന്നുണ്ടെങ്കിലും അതിനൊന്നും തന്നെ അവൾ മറുപടി പറയാതെ നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ നീ ഉറങ്ങുകയാണോ എന്ന് ചോദിക്കുമ്പോൾ കുട്ടി മെല്ലെ കണ്ണ് തുറന്ന് അമ്മയെ നോക്കി ഒരു കള്ള ചിരി ചിരിക്കുന്നത് വീഡിയോയിൽ കാണാം. നിഷ്കളങ്കമായ ചിരി കണ്ടാൽ പിന്നെ ആർക്കാണ് ദേഷ്യം വരിക.

Leave a Reply

Your email address will not be published. Required fields are marked *