40 വയസ്സുകാരന് 17 വയസ്സുള്ള മകളെ കെട്ടിച്ചു കൊടുത്ത് രണ്ടാനമ്മ ഒടുവിൽ സംഭവിച്ചത് കണ്ടോ.

രണ്ടാനമ്മയ്ക്ക് തന്നെ ഇഷ്ടമല്ല എന്ന് അവൾക്ക് നല്ലതുപോലെ അറിയാം വീട്ടിലെ എല്ലാ ജോലികളും ചെയ്യിപ്പിച്ചു. രണ്ടാനമ്മയുടെ മക്കൾക്ക് വേണ്ട കാര്യങ്ങൾ എല്ലാം അവൾ ചെയ്തു കൊടുക്കണം തന്റെ അച്ഛൻ പലപ്പോഴും നിസ്സഹായനായി നിൽക്കേണ്ടി വരുമ്പോൾ അവൾക്കും ഒന്നും പറയാൻ പറ്റാതെ ആകാറുണ്ട്. ഒരു ദിവസം ആ മകൾക്ക് വേണ്ടി അമ്മ ഒരു കല്യാണ ആലോചന കൊണ്ടുവന്നപ്പോൾ തന്നെ അച്ഛന് ചെറിയ സംശയം ഉണ്ടായിരുന്നു.

   

പക്ഷേ അദ്ദേഹം അപ്പോൾ ഒന്നും പറഞ്ഞില്ല എന്നാൽ കാണാൻ വന്നത് 40 വയസ്സുള്ള ഒരു വ്യക്തിയായിരുന്നു അത് മാത്രമല്ല അദ്ദേഹം ഒരു കൊലപാതകി കൂടിയാണ്. എങ്ങനെയെങ്കിലും മകളെ അവിടെ നിന്നും ഒഴിവാക്കാൻ വേണ്ടി അമ്മ കളിച്ച കളിയായിരുന്നു അത് അച്ഛനെ ഒന്നും തന്നെ അപ്പോൾ പറയാൻ സാധിച്ചില്ല. കല്യാണം കഴിഞ്ഞ് ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അവളുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു അവൾ ആദ്യരാത്രിയിൽ മണിയറയിൽ കയറിയപ്പോൾ അദ്ദേഹം അവളോട് നീ കിടന്നു ഉറങ്ങിക്കോ ഞാൻ വരാം എന്ന് പറഞ്ഞു.

മറ്റൊരു വീട്ടിലേക്ക് സ്വന്തം വീട്ടിൽ നിന്നും കയറി പോകുന്ന അവളെ സംബന്ധിച്ച് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു അവൾക്ക് അവിടെ ഒരു ജോലിയും ചെയ്യേണ്ട ആവശ്യമില്ല തന്റെ സ്വന്തം വീട്ടിൽ നിന്നതിനേക്കാൾ രാജകുമാരിയെ പോലെയാണ് താൻ ഇവിടെ കഴിയുന്നത് പക്ഷേ കൂടെയുള്ളത് ഒരു കൊലപാതകി ആണല്ലോ എന്നത് മാത്രമായിരുന്നു ഒരു കുറവ്. പക്ഷേ അദ്ദേഹത്തെ കൊലപാതകി ആക്കിയത് മറ്റൊരു സംഭവമായിരുന്നു.

തന്റെ പെങ്ങളെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന വ്യക്തി സമൂഹത്തിൽ ഞെളിഞ്ഞു നടക്കുന്നത് സഹിക്കവയ്യാതെയായിരുന്നു അദ്ദേഹം അയാളെ കൊന്നത് അമ്മ പറഞ്ഞപ്പോൾ അതിൽ ഞാൻ ഒരു തെറ്റും കണ്ടില്ല. ഇപ്പോൾ ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു. വീട്ടിലേക്ക് പോകുമ്പോൾ രണ്ടാനമ്മ ആ പഴയ വേലക്കാരിയാക്കാൻ എന്നെ നോക്കുമ്പോൾ എന്റെ ഭർത്താവ് എന്നെ തടയും. മാത്രമല്ല എനിക്ക് പഠിക്കാനും എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും ഉള്ള പൂർണ്ണ സ്വാതന്ത്ര്യം എനിക്ക് അദ്ദേഹം തരുന്നു.