ജനങ്ങളോട് അഹങ്കാരം കാണിക്കുന്ന ഓരോ ഉദ്യോഗസ്ഥരും ഇത് കാണണം. നീതി അത് ഉറപ്പാക്കുക തന്നെ വേണം.

ജനങ്ങളെ വളരെയധികം കഷ്ടപ്പെടുത്തുന്ന നിരവധി സർക്കാർ ഉദ്യോഗസ്ഥന്മാരുണ്ട് അവരുടെ പുറകെ നമ്മൾ പല ആവശ്യങ്ങൾക്ക് വേണ്ടി നടക്കുമ്പോഴും നമ്മളെ അവർ ഒരുപാട് കഷ്ടപ്പെടുത്തുകയും ചെയ്യും. എന്നാൽ ജനങ്ങളോട് നീതി നടപ്പാക്കുന്നതിന് വേണ്ടി ശ്രമിക്കുന്ന നിരവധി ഉദ്യോഗസ്ഥന്മാരും ഈ സമൂഹത്തിലുണ്ട് .

   

അത്തരത്തിൽ ഒരു ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. പഠിക്കെട്ടുകൾ ചവിട്ടി കയറാൻ ആവലില്ലാത്ത അമ്മൂമ്മയ്ക്ക് നീതി അനുവദിച്ച് നൽകുന്നതിനുവേണ്ടി ചുവട്ടിലേക്ക് ഇറങ്ങിവന്ന് നീതിദേവൻ. ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പരാതിപ്പെട്ട് കോടതിയിൽ എത്തിയതായിരുന്നു ആ വയസ് ആയിട്ടുള്ള സ്ത്രീ. പ്രായ കൂടുതൽ കൊണ്ട് ഒന്നാം നിലയിലേക്ക് കയറി ചെല്ലാൻ അമ്മൂമ്മയ്ക്ക് കഴിയില്ലായിരുന്നു.

അതുകൊണ്ടുതന്നെ അവർ താഴെ വന്ന് ഇരുന്നു. എന്നാൽ ഇതുപോലെ ഒരു ആവശ്യത്തിന് വേണ്ടി ഒരു അമ്മൂമ്മ വന്നിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയതോടെമജിസ്ട്രേറ്റീവ് തന്റെ തിരക്കുകൾക്കിടയിലും അവർ അമ്മൂമ്മയുടെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു കയ്യിൽ ആവശ്യമുള്ള രേഖകൾ എല്ലാം എടുത്തുകൊണ്ട്.

അമ്മൂമ്മയുടെ അരികിൽ വന്ന് ആ പടികളിൽ ഇരുന്നുകൊണ്ട് അവരുടെ എല്ലാ പരാതികളും കേൾക്കുകയും അതിനുവേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അവർ ഉറപ്പു നൽകുകയും ചെയ്തു. തന്നെ അന്വേഷിച്ചു വരുന്ന തന്റെ ഒരു ആവശ്യത്തിന് വരുന്ന ഏതൊരു ജനങ്ങളെയും സഹായിക്കുക എന്നതാണ് ഓരോ ഉദ്യോഗസ്ഥന്മാരുടെയും തൊഴിൽ. എന്നാൽ അത് മറന്നുകൊണ്ട് ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കെല്ലാം ഇദ്ദേഹം ഒരു മാതൃകയാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *